സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പബ്ലിക് ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കമ്ബനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് ഹാജരാകാം. കാറ്റഗറി ‘സി’ യില്‍ 25 ശതമാനം ഉദ്യോഗസ്ഥരും ഹാജരാകും. കാറ്റഗറി ‘ഡി’ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എ, ബി പ്രദേശങ്ങളില്‍ ബാക്കി വരുന്ന …
Read More »നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8554 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 16,311 പേര്‍…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8554 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1773 പേരാണ്. 4419 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 16311 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 131 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 432, 55, 250 തിരുവനന്തപുരം റൂറല്‍ – 4840, …
Read More »അഞ്ചുപേരെ കൊന്നതായി മൂന്നാംക്ലാസുകാരി; പൊലീസ് കുതിച്ചെത്തിയപ്പോള്‍ കണ്ടത്….
ടി.വി ചാനലകളിലെ ക്രൈം ഷോ സ്ഥിരമായി കാണുന്ന മൂന്നാം ക്ലാസുകാരി യു.പി പൊലീസിന് കൊടുത്തത് മുട്ടന്‍ പണി. പൊലീസിന്‍റെ എമര്‍ജന്‍സി നമ്ബറായ 112ല്‍ വിളിച്ച്, വീട്ടിനടുത്ത് അഞ്ചുപേരെ കൂട്ടത്തോടെ കൊലപ്പെടുത്തിയതായാണ് എട്ടുവയസ്സുകാരി പറഞ്ഞത്. ”പൊലീസ് അങ്കിള്‍, സര്‍ക്കാര്‍ സ്‌കൂളിന് സമീപം ലെയ്ന്‍ നമ്ബര്‍ അഞ്ചില്‍ അഞ്ച് പേരെ കൊലപ്പെടുത്തിയിരിക്കുന്നു. വേഗം വരൂ, ഞാന്‍ ഇവിടെ ഒറ്റയ്ക്കാണ്” എന്നായിരുന്നു സന്ദേശം. ഇതോടെ പൊലീസുകാര്‍ സ്‌കൂളിന് സമീപം കുതിച്ചെത്തി. അഞ്ചാം നമ്ബര്‍ ലെയ്നിലും …
Read More »കല്ലമ്പലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ടിപ്പറിലിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്…
ദേശീയപാതയില്‍ കല്ലമ്ബലം ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സ് ടിപ്പറിലിടിച്ച് ബസ് യാത്രക്കാരായ 30 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് നഗരൂര്‍ വെള്ളല്ലൂര്‍ നിന്ന് മെറ്റില്‍ കയറ്റി വരികയായിരുന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു. ടിപ്പര്‍ ജംഗ്ഷന്‍ കടന്ന് കൊല്ലം ഭാഗത്തേക്ക് തിരിയുന്നതിനിടെ അമിത വേഗതയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുഖവും തലയും കമ്ബികളിലും സീറ്റുകളിലും ഇടിച്ചാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്.അപകടത്തില്‍ ബസിന്‍്റെ മുന്‍വശത്തെ …
Read More »സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാകുന്നു; ഇന്ന് 17,518 പേര്‍ക്ക് കോവിഡ്; കുതിച്ചുയർന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ; അഞ്ചില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തുന്നുവെന്ന് മുഖ്യമന്ത്രി…
കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,59,50,704 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് …
Read More »ക്ഷണം ആവശ്യമില്ല, ക്ലബ്ഹൗസ് ഇനി എല്ലാവര്‍ക്കും സ്വാഗതം…
സോഷ്യല്‍ ഓഡിയോ അപ്ലിക്കേഷനായ ക്ലബ് ഹൗസില്‍ ചേരാന്‍ ഇനി എല്ലാവരെയും അനുവദിക്കും. മുന്‍പ് ക്ലബ് ഹൗസില്‍ ഉള്ള ആരുടെയെങ്കിലും ക്ഷണമനുസരിച്ച് മാത്രമേ ഇത് ലോഗിന്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. കൂടാതെ, കമ്പനി പുതിയ ലോഗോയും ഔദ്യോഗിക വെബ്‌സൈറ്റും പ്രഖ്യാപിച്ചു. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഒരു പോലെ ഇനി ക്ലബ് ഹൗസ് ഉടനടി ഉപയോഗിക്കാം. ക്ലബ് ഹൗസ് ആരംഭിച്ചതു മുതല്‍ ഒരു വര്‍ഷത്തിലേറെയായി ഇത് ഉപയോഗിക്കാന്‍ മറ്റൊരാളുടെ ക്ഷണം ആവശ്യമായിരുന്നു. ഐഒഎസിനായി ആരംഭിച്ചതുമുതല്‍, സൈന്‍ …
Read More »അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തിൽ മരിച്ചു
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് കണ്ണൂർ കപ്പക്കടവ് സ്വദേശി റമീസ് വാഹനാപകടത്തിൽ മരിച്ചു. കണ്ണീർ അഴീക്കോട് ഇന്നലെയാണ് വാഹനാപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ഇന്നലെ ഉച്ചക്ക് ഇയാൾ ഓടിച്ചിരുന്ന ബൈക്ക് അഴീക്കോട് വെച്ച് ഒരു കാറിൽ ഇടിക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നു പുലർച്ചെയോടെ മരണമടഞ്ഞു. അർജുൻ ആയങ്കിയുടെ ഉടമസ്ഥയിലുള്ള …
Read More »പ്രശ്‌നങ്ങൾ വിട്ടൊഴിയുന്നില്ല : മന്ത്രി ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതിയുമായി യുവതി
കൊടകര കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു ; 22 പ്രതികള്‍, കെ സുരേന്ദ്രന്‍റെ മകന്‍ അടക്കം 216 സാക്ഷികള്‍…
കൊടകര കുഴൽപ്പണ കവര്‍ച്ചാ കേസിൽ 625 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ സമർപ്പിച്ചു. 22 പേര്‍ക്ക് എതിരെയാണ് കുറ്റപത്രം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മകന്‍ അടക്കം 216 പേര്‍ സാക്ഷി പട്ടികയിലുണ്ട്. മൊഴിയെടുപ്പിക്കാന്‍ വിളിച്ച എല്ലാ നേതാക്കളെയും സാക്ഷിപ്പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ അന്വേഷണം തുടരുമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ബിജെപി തിരഞ്ഞെടുപ്പ് …
Read More »ഐ.സി.എസ്.ഇ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും…
ഐ.സി.എസ്.ഇ, ഐ.എസ്.സി. പത്ത്, പന്ത്രണ്ടാം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ഫല പ്രഖ്യാപനം. കൊവിഡ് സാഹചര്യത്തിൽ ഐ.സി.എസ്.സി, ഐ.എസ്സി. പൊതു പരീക്ഷകൾ റദ്ദാക്കിയിരുന്നു. പ്രത്യേക മൂല്യനിർണയം നടത്താൻ സുപ്രീംകോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം. ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഫലം ആണ് നാളെ പ്രഖ്യാപിക്കുക. കൗൺസിലിന്റെ വെബ്‌സൈറ്റ്, cisce.org, results.cisce.org എന്നിവയിൽ ഫലങ്ങൾ ലഭ്യമാക്കും, കൂടാതെ കൗൺസിലിന്റെ കരിയർസ് പോർട്ടളിലും ഫലങ്ങൾ ലഭ്യമാകും. വിദ്യാർത്ഥികൾക്ക് എസ്.എം.എസ്. …
Read More »