Breaking News

Slider

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾക്ക് സാധ്യത? പെരുന്നാൾ പ്രമാണിച്ച് കടകൾ തുറക്കാൻ അനുമതിക്ക് സാധ്യത…

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നേക്കും. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ രാവിലെ 9.30-യ്ക്ക് തിരുവനന്തപുരത്ത് അവലോകനയോഗം നടക്കുകയാണ്. മുഖ്യമന്ത്രി ഇന്ന് ദില്ലിയിലാണ്. ദില്ലിയിൽ നിന്ന് ഓൺലൈനായി യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഇന്നലെ മിഠായിത്തെരുവിലടക്കം കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ വ്യാപാരികൾ നടത്തിയിരുന്നു. വ്യാപാരികളുടെ പ്രതിഷേധവും നിയന്ത്രണങ്ങളിലെ അശാസ്ത്രീയത വിദഗ്ധ സമിതി ഉന്നയിച്ചതും യോഗത്തിൽ വിശദമായി ചർച്ചയാകും. സംസ്ഥാനത്ത് കടകളുടെ പ്രവർത്തനസമയം കൂട്ടിയേക്കുമെന്നാണ് സൂചന. എല്ലാ ദിവസങ്ങളിലും പെരുന്നാൾ പ്രമാണിച്ച് കടകൾ …

Read More »

ഹിമാചല്‍ പ്രദേശില്‍ പ്രളയം; കാറുകള്‍ ഒലിച്ചു പോയി, കെട്ടിടങ്ങള്‍ തകര്‍ന്നു

ഹിമാചല്‍ പ്രദേശില്‍ പ്രളയം. ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് കനത്ത മഴതുടരുകയാണ്. ശക്തമായ മഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ നിരവധി കാറുകള്‍ ഒലിച്ചുപോകുകയും കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തു. ചമോലിയില്‍ ഋഷികേശ്- ബദരീനാഥ് ദേശീയപാത തകര്‍ന്നു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. കനത്ത മഴയില്‍ കംഗ്ര ജില്ലയിലും ധര്‍മ്മശാലയില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെയുമുള്ള പ്രദേശത്തെ ഹോട്ടലുകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായി. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് പേരെ കാണാതായതായി ഡെപ്യൂട്ടി കമ്മീഷണര്‍ നിപുന്‍ ജിന്‍ഡാല്‍ …

Read More »

ഖത്തര്‍ ലോകകപ്പിലും ഇംഗ്ലണ്ടിന്റെ പരിശീലകന്‍ സൗത്ത്‌ഗേറ്റ്, സ്ഥിരീകരണവുമായി ഇ എഫ് എ

യൂറോ കപ്പ് ഫൈനലില്‍ കിരീടം നഷ്ടമായെങ്കിലും ടീമിനെ ഫൈനല്‍ വരെ എത്തിച്ച പരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റ് തന്നെ ടീമിനെ ഖത്തര്‍ ലോകകപ്പിലും നയിക്കുമെന്ന് വ്യക്തമാക്കി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍. 55 വര്‍ഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള മോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് തീര്‍ത്തും നിരാശ സമ്മാനിക്കുന്നതായിരുന്നു യൂറോ കപ്പ് ഫൈനലിലെ തോല്‍വി. അത് സ്വന്തം തട്ടകത്തിലായത് ഇംഗ്ലണ്ട് ആരാധകരെ വളരെ വലിയ രീതിയില്‍ വൈകാരികമായി സ്വാധീനിച്ചിരുന്നു. ചരിത്ര നേട്ടം സ്വന്തമാക്കാന്‍ …

Read More »

ഡെല്‍റ്റ വേരിയന്‍റ് ലോകമെമ്ബാടും കടുത്ത വേഗതയില്‍ കുതിക്കുന്നു; ലോകാരോഗ്യ സംഘടന…

ഡെല്‍റ്റ വേരിയന്‍റ് ലോകമെമ്ബാടും കടുത്ത വേഗതയില്‍ കുതിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. പുതിയ കേസുകളിലും മരണസംഖ്യയിലും വര്‍ധനവ് രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്, കൊറോണ വൈറസ് വാക്സിനുകളുടെ മൂന്നാമത്തെ ഡോസുകള്‍ ആവശ്യമാണെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്നും സമ്ബന്ന രാജ്യങ്ങള്‍ ഉപയോഗിക്കുന്നതിനുപകരം തങ്ങളുടെ രോഗപ്രതിരോധ കുത്തിവയ്പ് നല്‍കാത്ത ദരിദ്ര രാജ്യങ്ങളുമായി വിരളമായ ഷോട്ടുകള്‍ പങ്കിടണമെന്ന് തിങ്കളാഴ്ച അഭ്യര്‍ത്ഥിച്ചു. ലോകത്തിലെ ഏറ്റവും ക്രൂരമായ വാക്സിന്‍ അസമത്വം ‘അത്യാഗ്രഹം’ …

Read More »

ഈ വര്‍ഷത്തെ ഓണക്കിറ്റില്‍ കുട്ടികള്‍ക്കായുള്ള മിഠായി ഇല്ല: പകരം നൽകുന്നത്…

ഓണത്തോട് അനുബന്ധിച്ച്‌ നല്‍കുന്ന സ്‌പെഷ്യല്‍ കിറ്റില്‍ കുട്ടികള്‍ക്ക് മിഠായിപ്പൊതി നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇതിന് പകരം ക്രീം ബിസ്‌കറ്റ് ആയിരിക്കും കിറ്റില്‍ ഉണ്ടാവുക. കിറ്റ് വിതരണ പ്രക്രിയ ഒരുമാസത്തിലേറെ നീളുന്നതിനാല്‍ വിതരണത്തിനിടെ ചോക്ലേറ്റ് അലിഞ്ഞു നശിച്ചുപോകാന്‍ സാധ്യതയുള്ളതിനാലാണ് ഇത് ഒഴിവാക്കുന്നത്. പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള കുത്തരിയുടെയോ സേമിയയുടെയോ ഒരു പായ്ക്കറ്റോ കിറ്റില്‍ ഉള്‍പ്പെടുത്തും. പായസത്തിന് ആവശ്യമായ ഏലയ്ക്കയും അണ്ടിപ്പരിപ്പും ഉണ്ടാവും. ഇതിനൊപ്പം കടുകും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇനങ്ങളുടെ എണ്ണം …

Read More »

‘കുടിയേറ്റക്കാരില്ലെങ്കില്‍ ഈ ടീമില്ല’; വംശീയ അധിക്ഷേപങ്ങളില്‍ പ്രതിഷേധവുമായി ബ്രിട്ടീഷ്​ പ്രധാനമന്ത്രിയും ലണ്ടന്‍ മേയറും…

യൂറോ കപ്പ്​ കലാശപ്പോരില്‍ ഷൂട്ടൗട്ടില്‍ കിക്ക്​ നഷ്​ടപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം. പെനാല്‍റ്റി നഷ്​ടമാക്കിയ മാര്‍കസ്​ റാഷ്​ഫോഡ്​, ജെയ്​ഡന്‍ സാഞ്ചോ, ബുകായോ സാക എന്നിവരെയാണ്​ സമൂഹ മാധ്യമങ്ങളില്‍ വംശീയമായി അധിക്ഷേപിച്ചത്​. വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സന്‍, ലണ്ടന്‍ മേയര്‍ സാദിഖ്​ ഖാന്‍, ഇംഗ്ലണ്ട്​ ഫുട്​ബാള്‍ അസോസിയേഷന്‍, ഇംഗ്ലീഷ്​ ക്രിക്കറ്റ്​ താരങ്ങള്‍ എന്നിവര്‍ രംഗത്തെത്തി. ഈ ഇംഗ്ലണ്ട്​ ടീം പ്രശംസയാണ്​ അര്‍ഹിക്കുന്നത്​, വംശീയ അധിക്ഷേപമല്ലെന്ന്​ ബ്രിട്ടീഷ്​ …

Read More »

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4,212 കേസുകള്‍; മാസ്ക് ധരിക്കാത്തത് 11,002 പേര്‍…

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4212 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1347 പേരാണ്. 2543 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11002 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 32 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 464, 45, 205 തിരുവനന്തപുരം റൂറല്‍ – 388, …

Read More »

ആ​മി​ര്‍ ഖാ​നെ പോ​ലെ​യു​ള്ള​വ​രാ​ണ് ജ​ന​സം​ഖ്യാ വ​ര്‍​ധ​ന​വി​ന് കാ​ര​ണം: വിവാദ പ്രസ്താവനയുമായി ബി​ജെ​പി എം​പി…

ആ​മി​ര്‍ ഖാ​നെ പോ​ലെ​യു​ള്ളവരാണ് രാ​ജ്യ​ത്തെ ജ​ന​സം​ഖ്യാ വ​ര്‍​ധ​ന​വി​ന് കാ​ര​ണമെന്ന വിചിത്ര വാദവുമായി ബി​ജെ​പി എം​പി. ലോ​ക ജ​ന​സം​ഖ്യാ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് മ​ന്ദ്‌​സൗ​റി​ല്‍​നി​ന്നു​ള്ള ബിജെപി എം​പി​ ഈ വിവാദ പ്രസ്താവന നടത്തിയത്. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യാ അ​സ​ന്തു​ലി​താ​വ​സ്ഥ​യി​ല്‍ ആ​മി​ര്‍ ഖാ​നെ പോ​ലു​ള്ള​വ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​ണ്. ആ​മീ​ര്‍ ഖാ​ന്‍ ആ​ദ്യ​ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച്‌ ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ചു. ഇ​പ്പോ​ള്‍ അ​വ​രെ​യും ഉ​പേ​ക്ഷി​ച്ച്‌ മൂ​ന്നാ​മ​തൊ​രാ​ളെ തി​ര​യു​ന്നു. ആ​ദ്യ ര​ണ്ടു ഭാ​ര്യ​മാ​രി​ല്‍ കു​ട്ടി​ക​ളു​ണ്ട്. ഇ​താ​ണോ മാ​തൃ​ക​- എന്നായിരുന്നു ബിജെപി …

Read More »

വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതി ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കണം; ഡിജിപി…

വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നത് സംബന്ധിച്ച്‌ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ സമയബന്ധിതമായി കൈകാര്യം ചെയ്യേണ്ടതാണ്. ഇത്തരം പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കുകയും അതിക്രമത്തിന് ഇരയാകുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ക്ക് …

Read More »

സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; ഇന്ന് കോവിഡ് ബാധിച്ചത് 7798 പേര്‍ക്ക് ; 11,447 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,45,09,870 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് …

Read More »