കുട്ടികൾക്ക് വേണ്ടി ഉൾപ്പെടുത്തിയ ക്രീം ബിസ്‌ക്കറ്റ് ഒഴിവാക്കി മുഖ്യമന്ത്രി
Read More »കൊല്ലത്ത് വീട്ടമ്മയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം
കൊല്ലം വിളക്കുടിയിൽ വീട്ടമ്മയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് യുവതിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം എസ്പിക്ക് പരാതി നൽകി. വീട്ടമ്മയെ ഇന്നലെയാണ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. വീട്ടമ്മയയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ത്രീധന പീഡനത്തെത്തുടർന്നാണ് യുവതി മരിച്ചതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മരിച്ച യുവതിയും ഭർത്താവും തമ്മിൽ …
Read More »ഗുരുവായൂരില്‍ തെരുവ് നായ ആക്രമണം രൂക്ഷം : ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനടക്കം നിരവധി പേര്‍ക്ക് പരിക്ക്
ഗുരുവായൂരില്‍ തെരുവ് നായ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരനടക്കം നിരവധി പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം. കിഴക്കേ നടയില്‍ നിന്ന ഭക്തനെ കടിക്കാന്‍ പാഞ്ഞെത്തിയ തെരുവുനായ്ക്കളുടെ സംഘത്തെ തടയാന്‍ ശ്രമിച്ചപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരന് കടിയേറ്റത്. സെക്യൂരിറ്റി ജീവനക്കാരനായ ചാലിശ്ശേരി സ്വദേശി കെ.പി. ഉദയകുമാറിന് (54) ആണ് നായയുടെ കടിയേറ്റത്. സെക്യൂരിറ്റി ജീവനക്കാരന് പുറമെ പാലക്കാട് ആലത്തൂര്‍ രാജേഷ് (42), അരിയന്നൂര്‍ കുന്നത്തുള്ളി അനീഷ്കുമാര്‍ (39) എന്നിവര്‍ക്കും കടിയേറ്റു. ഉദയകുമാറിന് …
Read More »സംസ്ഥാനത്ത് വരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കും; കൂടുതൽ ഇളവുകൾക്കും സാധ്യത…
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. സംസ്ഥാനം മൈക്രോ കണ്ടെയ്‌ന്മെന്റ് മേഖലയായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. വ്യാപനത്തോത് കൂടുതലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആകെ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഒഴിവാക്കാനും ആലോചനയുണ്ട്. ഉച്ചയ്ക്ക് 3.30നാണ് യോഗം. തദ്ദേശഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള നിയന്ത്രണങ്ങളിൽ യോഗം തീരുമാനമെടുക്കും. കുറെ ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 11 ശതമാനത്തിന് മുകളിലെത്തിയിരുന്നു. …
Read More »മുഖ്യമന്ത്രിക്ക് ന്യൂനപക്ഷങ്ങളുടെ തലയില്‍ കയറാനുളള ലൈസന്‍സല്ല തുടര്‍ഭരണം: വിമർശനവുമായി കെ എം ഷാജി…
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. തുടര്‍ ഭരണം മുസ്ലിം ന്യൂനപക്ഷങ്ങളുടെ തലയില്‍ കേറാനുള്ള ലൈസന്‍സാണെന്ന് മുഖ്യമന്ത്രി ധരിക്കേണ്ടെന്ന് കെ.എം ഷാജി പറഞ്ഞു. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെ പോലും ഹനിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഒട്ടേറെ പ്രക്ഷോഭങ്ങളുടെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശിപാര്‍ശകള്‍ രാജ്യത്ത് തള്ളിയത് ഗുജറാത്തും കേരളവുമാണ്. അന്നത്തെ വി.എസ് സര്‍ക്കാര്‍ പാലൊളി കമ്മിറ്റി വെച്ച് ആദ്യം …
Read More »യുഎസ് നാവികസേനയില്‍ നിന്ന് രണ്ട് എംഎച്ച് -60 ആര്‍ സീഹോക്ക് സമുദ്ര ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് ലഭിച്ചു…
യുഎസ് നാവികസേനയില്‍ നിന്ന് രണ്ട് എംഎച്ച് -60 ആര്‍ സീഹോക്ക് സമുദ്ര ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് ലഭിച്ചു. യുഎസ് നാവികസേനയില്‍ നിന്ന് ഇന്ത്യ സ്വീകരിക്കുന്ന രണ്ട് എംഎച്ച് -60 ആര്‍ സീഹോക്ക് മാരിടൈം ഹെലികോപ്റ്ററുകളും പത്താമത്തെ പി -8 പോസിഡോണ്‍ സമുദ്ര നിരീക്ഷണ വിമാനവും ഇരു രാജ്യങ്ങളുടെയും നാവികസേന തമ്മിലുള്ള സഹകരണവും പരസ്പര പ്രവര്‍ത്തനക്ഷമതയും ശക്തിപ്പെടുത്തുമെന്ന് പെന്റഗണ്‍ അറിയിച്ചു. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച മൊത്തം 24 എംഎച്ച് -60 ആര്‍ മള്‍ട്ടി-റോള്‍ …
Read More »സംസ്ഥാനത്ത് ഇറച്ചിക്കോഴി വില സർവകാല റെക്കോർഡിലേക്ക് കൂതിക്കുന്നു…
ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇറച്ചിക്കോഴി വില ക്രമാതീതമായി കുതിച്ചുയർന്നു. 165 രൂപയെന്ന സർവകാല റെക്കോഡിലേക്കാണ് ഇറച്ചിക്കോഴിയുടെ വില ഉയർന്നത്. പെരുന്നാൾ എത്തിതോടെ വില ഇനിയും ഉയരുമെന്നാണ് സൂചന. വില ഉയർന്നതോടെ പലയിടത്തും കോഴിയിറച്ചി വാങ്ങാനാളില്ലാത്ത സ്ഥിതിയായി. കഴിഞ്ഞ രണ്ടു ദിവസമായാണ് ഇറച്ചിക്കോഴിയുടെ വില കുതിച്ചുയർന്നത്. 100 രൂപയിൽ താഴെയായിരുന്ന വില കഴിഞ്ഞയാഴ്ച 130 രൂപയായി ഉയർന്നു. എന്നാൽ ബക്രീദ് പ്രമാണിച്ച് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ വില കുതിച്ച് …
Read More »കൊല്ലത്ത് വാക്സിൻ വിതരണത്തെ ചൊല്ലി തർക്കം; സിപിഎം അനുഭാവികൾക്ക് മാത്രം നല്‍കുന്നെന്ന് കോൺഗ്രസ്
കൊവിഡ് വാക്സിൻ വിതരണത്തിലെ ക്രമക്കേടാരോപിച്ച് കൊല്ലം നിലമേൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ കൈയേറ്റം ചെയ്തെന്നാരോപിച്ച് ആരോഗ്യ കേന്ദ്രത്തിന്‍റെ ചുമതലയുള്ള ഡോക്ടർ പൊലീസിൽ പരാതി നൽകി. ഡോക്ടറുടെ പരാതിയിൽ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമേൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വാക്സിൻ വിതരണത്തെ പറ്റി ദീർഘനാളായി നില നിൽക്കുന്ന പരാതികളുടെ തുടർച്ചയായിരുന്നു കോൺഗ്രസിന്‍റെ പ്രതിഷേധം. സിപിഎം …
Read More »പെഗാസസ് സോഫ്റ്റ്വയർ ഫോൺ ചോർത്തൽ ; ആരോപണം തള്ളി കേന്ദ്ര സർക്കാർ…
ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു. ശക്തമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമായ ഇന്ത്യ എല്ലാ പൗരന്മാരുടെയും മൗലികാവകാശമായ സ്വകാര്യത മാനിക്കാൻ പ്രതിജ്ഞാബദ്ധമാണ്. പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗം സംബന്ധിച്ച് കേന്ദ്ര സർക്കാർ വിവരാവകാശ നിയമ പ്രകാരം …
Read More »ഐസിസി പ്രഥമ ലോകകപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് പട്ടിക; ഇന്ത്യക്ക് വന്‍ കുതിപ്പ്…
ശ്രീലങ്കയ്‌ക്കെതിരേ നേടിയ ജയത്തോടെ ഐസിസിയുടെ പ്രഥമ ലോകകപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഇന്ത്യ.2023ലെ ഏകദിന ലോകകപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റാണ് സൂപ്പര്‍ ലീഗ്. നേരത്തേ പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ ലങ്കക്ക് എതിരെയുള്ള മത്സരം പോയിന്റിൽ ഇന്ത്യയെ വന്‍ കുതിപ്പ് നടത്താന്‍ സഹായിച്ചു. നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തിയിരിക്കുകയാണ്. 39 പോയിന്റുമായാണ് സൂപ്പര്‍ ലീഗില്‍ ഇന്ത്യ അഞ്ചാമതു നില്‍ക്കുന്നത്. …
Read More »