Breaking News

Slider

ജൂണ്‍ 21 ന് മാത്രം ഇന്ത്യ കുത്തിവയ്പ്പ് നടത്തിയവരുടെ എണ്ണം സ്വിറ്റ്സര്‍ലന്‍ഡിലെ ജനസംഖ്യയ്ക്ക് തുല്യം…

ജൂണ്‍ 21 ന് മാത്രം ഇന്ത്യ കുത്തിവയ്പ്പ് നല്‍കിയത് 80 ലക്ഷത്തിലധികം പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ജനസംഖ്യാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം സൗജന്യ വാക്സിനുകള്‍ നല്‍കുന്നു. ഒരു ദിവസം (ജൂണ്‍ 21 ന്) ഇന്ത്യ കുത്തിവയ്പ് നടത്തിയവരുടെ എണ്ണം സ്വിറ്റ്സര്‍ലന്‍ഡിലെ ജനസംഖ്യയ്ക്ക് തുല്യമാണ്, ഇത് നോര്‍ഡിക് രാജ്യങ്ങളെ അപേക്ഷിച്ച്‌ കൂടുതലാണ്. ജൂണ്‍ 21 നും ജൂണ്‍ 26 നും ഇടയില്‍ 3.3 കോടിയിലധികം ഡോസുകള്‍ നല്‍കിയതിനാല്‍ ഇന്ത്യയാണ്‌ …

Read More »

ലക്ഷദ്വീപില്‍ സ്വകാര്യ കമ്ബനിയുടെ ടൂറിസം പദ്ധതിക്ക്​ കേന്ദ്ര അംഗീകാരം…

ലക്ഷദ്വീപിലെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതിന്​ പിന്നാലെ വമ്ബന്‍ ടൂറിസം പദ്ധതിയ്ക്ക്​ അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ കമ്ബനിയുടെ നേതൃത്വത്തില്‍ മിനിക്കോയ്​ ദ്വീപിലാണ്​ പദ്ധതി നടപ്പാക്കുന്നത്​. 319 കോടി രൂപ ചെലവിലാണ്​ ഇവിടെ റിസോര്‍ട്ട്​ നിര്‍മിക്കുക. റിസോര്‍ട്ടിനായി സ്വകാര്യമേഖലയ്ക്ക്​ 15 ഹെക്ടറോളം ഭൂമി 75 വര്‍ഷത്തേക്ക്‌ വിട്ടുകൊടുക്കും. മൂന്ന്​ വര്‍ഷം കൊണ്ടാണ്​ നിര്‍മാണം പൂര്‍ത്തിയാക്കുക. ലേലത്തിലൂടെയാണ് സ്വകാര്യ​ കമ്ബനിയെ തെരഞ്ഞെടുത്തത്​. കടലോരത്ത്‌ വില്ലകള്‍ നിര്‍മിക്കാന്‍ 8.53 ഹെക്ടറും വാട്ടര്‍വില്ലകള്‍ക്കായി പവിഴപ്പുറ്റുകള്‍ നിലകൊള്ളുന്ന …

Read More »

മൂന്നാം വിവാഹത്തിനൊരുങ്ങിയ ആത്മീയ നേതാവിന്റെ ജനനേന്ദ്രിയം മുറിച്ച്‌ മാറ്റി രണ്ടാം ഭാര്യ…

ഉത്തര്‍പ്രദേശില്‍ മൂന്നാമതും വിവാഹം കഴിക്കാനൊരുങ്ങിയ ആത്മീയ നേതാവിനെ ഭാര്യമാരിലൊരാള്‍ കൊലപ്പെടുത്തി. യു.പിയിലെ മുസഫര്‍നഗര്‍ ഷികാര്‍പുര്‍ ഗ്രാമത്തിലെ 57കാരനായ മൗലവി വഖീല്‍ അഹ്​മദാണ് വ്യാഴാഴ്​ച വൈകിട്ട്​​ കൊല്ലപ്പെട്ടത്​. മൂന്നാമതും വിവാഹം കഴിക്കരുതെന്ന അഭ്യര്‍ഥന നിരസിച്ചതോടെ രണ്ടാം ഭാര്യയായ ഹസ്ര അഹ്​മദിനെ ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവ്​ മൂന്നാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ പരസ്​പരം വഴക്കുണ്ടായതായി ഹസ്ര പൊലീസിനോട്​ പറഞ്ഞു. വഴക്കിന്​ ശേഷം ഉറങ്ങി കിടന്ന അഹ്​മദിന്റെ ജനനേന്ദ്രിയം ഹസ്ര മുറിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന്​ രക്തം വാര്‍ന്നായിരുന്നു …

Read More »

രണ്ടാംതരംഗത്തേക്കാള്‍ ശക്തമാകുമോ കോവിഡ് മൂന്നാംതരംഗം? ആശ്വാസമേകി ഐ.സി.എം.ആര്‍ പഠനം; റിപ്പോർട്ട് പുറത്ത്…

കോവിഡ് മൂന്നാംതരംഗം വരാനിരിക്കുന്നു എന്ന മുന്നറിയിപ്പ് ലഭിച്ചതു മുതല്‍ രാജ്യം ആശങ്കയിലായിരുന്നു. ഒന്നും രണ്ടും തരംഗങ്ങള്‍ വിതച്ച നാശം ഇനിയും തീരാത്ത സാഹചര്യത്തില്‍ മൂന്നാംതരംഗത്തെ എങ്ങനെ അതിജീവിക്കുമെന്നാണ് ആശങ്ക. ജനിതക വകഭേദം സംഭവിച്ച്‌ കൂടുതല്‍ വ്യാപനശേഷി നേടിയ വൈറസുകളാകും മൂന്നാംതരംഗത്തിന് പിന്നിലെന്ന മുന്നറിയിപ്പ് വന്നതോടെ ഭീതി ഇരട്ടിച്ചു. അതേസമയം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് മൂന്നാംതരംഗത്തെ അത്രയേറെ ഭയക്കേണ്ടതില്ലെന്നാണ്. മുന്‍കരുതലും പ്രതിരോധവുമുണ്ടെങ്കില്‍ മൂന്നാംതരംഗം …

Read More »

‘ലഹരിയല്ല ജീവിതം’ ; മയക്ക് മരുന്നുപയോഗത്തിനെതിരെ സന്ദേശഗാനവുമായി ആരോഗ്യവകുപ്പ്…

മയക്കുമരുന്നിന്റെ ഉപയോഗത്തിനും കൈമാറ്റങ്ങള്‍ക്കുമെതിരെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലാ ആരോഗ്യ വകുപ്പ് സന്ദേശഗാനം പുറത്തിറക്കി. ലഹരി വസ്തുക്കള്‍ വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന വിപത്തിനെതിരെ സമൂഹത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ‘ലഹരിയല്ല ജീവിതം ജീവിതം ലഹരിയെ’ എന്ന ഗാനം ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച്‌ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബോധവല്‍ക്കരിക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. അമ്മയുടെ മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ ലഹരിക്ക് അടിമപ്പെടാതിരിക്കാം. ലഹരിക്കല്ല മറിച്ച്‌ കുടുബത്തിനോടുള്ള …

Read More »

യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന് മുതൽ; വെയ്ല്‍സ്- ഡെന്‍മാര്‍ക്ക് മത്സരത്തോടെ തുടക്കം…

യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് വെയ്ല്‍സ്- ഡെന്‍മാര്‍ക്ക് മത്സരത്തോടെ തുടക്കം. രാത്രി 9.30നാണ് മത്സരം നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ജയവുമായാണ് ഇരുടീമും നേര്‍ക്കുനേര്‍ നേരിടുക. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളില്‍ തോറ്റിട്ടും അവസാന പതിനാറിലെത്തിയ ടീമാണ് ഡെന്‍മാര്‍ക്ക്. അവസാന മത്സരത്തില്‍ റഷ്യയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഡെന്‍മാര്‍ക്ക് തകര്‍ത്തത് ഡെന്‍മാര്‍ക്കിന് തുണയായി. ഗ്രൂപ്പ് എയില്‍ ഒരോ ജയവും സമനിലയും നേടിയാണ് വെയ്ല്‍സ് എത്തുകയും …

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്; ഇന്നത്തെ നിരക്കുകള്‍ അറിയാം…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് രേകപ്പെടപത്തി. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,280 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കൂട് 4410 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവില്‍ 22ന് സ്വര്‍ണ വില വര്‍ധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ജൂണ്‍ മൂന്നിനും (പവന് 36,960 രൂപ) ഏറ്റവും കുറഞ്ഞ നിരക്ക് 21നു …

Read More »

തമിഴ്‌നാട് ലോക്ക്ഡൗണ്‍ ജൂലൈ 5 വരെ നീട്ടി; ചെന്നൈയിലും മറ്റ് ജില്ലകളിലും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു

തമിഴ്‌നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ജൂലൈ 5 വരെ നീട്ടി. ചെന്നൈയിലും അയല്‍ ജില്ലകളിലും നിരവധി ഇളവുകള്‍ നല്‍കി. ചെന്നൈ, ചെംഗല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ഷോപ്പിംഗ് മാളുകള്‍, ജ്വല്ലറി സ്റ്റോറുകള്‍, ടെക്സ്റ്റൈല്‍ ഷോറൂമുകള്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 50 ശതമാനം ശേഷിയുള്ള ടെക്സ്റ്റൈല്‍സ്, ജ്വല്ലറി ഷോറൂമുകള്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കുമെങ്കിലും എയര്‍ കണ്ടീഷനിംഗ് ഇല്ലാതെ മാളുകള്‍ രാവിലെ 9 മുതല്‍ രാത്രി 7 …

Read More »

നവജാത ശിശു മരിച്ച കേസ്; രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്ത് കൊല്ലം സ്വദേശി അനന്തു…

നവജാത ശിശു മരിച്ച കേസില്‍ കൊല്ലം സ്വദേശി അനന്തുവാണ് അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക് സുഹൃത്തെന്ന് പൊലീസ്. അനന്തു കൂടിക്കാഴ്‌ചയ്‌ക്കായി രേഷ്മയെ പരവൂരിലും വര്‍ക്കലയിലും വിളിച്ചെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാല്‍ രേഷ്‌മ രണ്ടിടങ്ങളിലും എത്തിയിരുന്നെങ്കിലും അനന്തു എത്തിയിരുന്നില്ലന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്.

Read More »

ലോകത്ത് ആദ്യമായി വികലാംഗന്‍ ബഹിരാകാശത്തേയ്ക്ക്; സുപ്രധാന നേട്ടത്തിനൊരുങ്ങി യൂറോപ്പ്

ലോകത്ത് ആദ്യമായി വൈകല്യമുള്ളവരെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ തയ്യാറെടുത്ത് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. നൂറുകണക്കിന് ആളുകള്‍ ഇതിനകം തന്നെ ഈ ജോലിക്കായി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി മേധാവി ജോസെഫ് ഷ്ബാച്ചര്‍ വെള്ളിയാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു, 22 അംഗ ബഹിരാകാശ യാത്രയ്ക്കായി 22,000 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്‌. അഷ്ബാച്ചര്‍ പറഞ്ഞു. ‘ശാരീരിക വൈകല്യമുള്ള ഒരു ബഹിരാകാശയാത്രികനെ വിക്ഷേപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇത് ലോകത്ത്‌ ആദ്യമായാണ്,’ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി കൂട്ടിച്ചേര്‍ത്തു. …

Read More »