പൊതു ഗതാഗതം പുനരാരംഭിച്ചാലും സ്വകാര്യ ബസുകള്‍ പൂര്‍ണ തോതില്‍ സര്‍വീസ് നടത്തില്ല. ട്രയല്‍ റണ്‍ എന്ന നിലയില്‍ ഏതാനും ബസുകള്‍ മാത്രമേ ഓടുകയുള്ളൂ. ആദ്യ ഘട്ടമെന്ന നിലയില്‍ 10 ശതമാനത്തില്‍ താഴെ ബസുകള്‍ നാളെ മുതല്‍ നിരത്തിലിറക്കാനാണ് ബസ് ഉടമകളുടെ തീരുമാനം. എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ബസുകള്‍ സര്‍വീസ് നടത്തിയിട്ട് കാര്യമുള്ളൂ. യാത്രക്കാരുടെ വര്‍ദ്ധനവും കളക്ഷനും വിലയിരുത്തിയതിനു ശേഷമേ കൂടുതല്‍ ബസുകള്‍ ഓടിക്കാനാവൂവെന്ന് ജില്ലാ പ്രൈവറ്റ് ബസ് …
Read More »ആശ്വാസമായി രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 കോവിഡ് കേസുകള്‍…
രാജ്യത്ത് പ്രതിദിന കോവിഡ് കണക്കില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2542 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 1,07,628 ആയി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,96,33,105 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് 3,79,573 പേര്‍ മരിച്ചു. 2,83,88,100 പേര്‍ രോഗമുക്തി നേടി. നിലവില്‍ 8,65,432 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്
Read More »ബെവ് ക്യു ആപ്പിന്റെ കാര്യത്തില്‍ വ്യക്തത ഇല്ല; ഔട്ട്‌ലെറ്റുകളിലേയും ബാറുകളിലേയും മദ്യത്തിന്റെ പാഴ്സല്‍ വില്‍പന വൈകിയേക്കും
ഔട്ട്‌ലെറ്റുകളിലേയും ബാറുകളിലേയും മദ്യത്തിന്റെ പാഴ്സല്‍ വില്‍പന വൈകിയേക്കും. ആപ്പിന്റെ കാര്യത്തില്‍ വ്യക്തത വരാത്തതാണ് കാരണം. ബെവ് ക്യു ആപ് വേണ്ടെന്നാണ് എക്സൈസിന്റേയും ബെവ് കോയുടേയും നിലപാട്. ഇന്നു മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും ബവ് കോയുടേയും എക്സൈസിന്റേയും നിരന്തരമായ ആവശ്യത്തിനൊടുവിലാണ് ബവ് ക്യു ആപ് പിന്‍വലിക്കാന്‍ അനുവാദം നല്‍കിയത്. ബാറുകള്‍ക്ക് മാത്രമായി ടോക്കണ്‍ പോകുന്നുവെന്ന പരാതി കണക്കിലെടുത്തായിരുന്നു നടപടി. വീണ്ടും ആപ് കൊണ്ടുവരേണ്ടെന്നാണ് ഇവരുടെ നിലപാട് അങ്ങനെയെങ്കില്‍ പുതിയ …
Read More »സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ ഇടിവ്: പവന് 36,280 രൂപയായി…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടരുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 36,280 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4535 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 0.11ശതമാനം ഉയര്‍ന്ന് 48,476 രൂപയായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം താഴ്ന്ന് 1,855.12 ഡോളര്‍ നിലവാരത്തിലാണ്. ഡോളര്‍ …
Read More »പത്തനാപുരത്ത് വ്യാജമദ്യം കുടിച്ച രണ്ടു പേര്‍ മരിച്ചു; ഒരാളുടെ കാഴ്ച്ച നഷ്ടമായി….
പത്തനാപുരത്ത് വ്യാജമദ്യം കുടിച്ച രണ്ടു പേര്‍ മരിച്ചു. സ്പിരിറ്റ് കഴിച്ചാണെന്ന് സംശയം.പത്തനാപുരം കടുവാത്തോട് സ്വദേശി പ്രസാദ്, മുരുഗാനന്ദന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. ഒരാളുടെ കാഴ്ച്ച ഭാഗീകമായി നഷ്ടമായി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
Read More »രാജ്യം സാധാരണ സ്ഥിതിയിലേക്ക്; രണ്ടര മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രതിദിന കൊവിഡ് നിരക്ക്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തവരുടെ എണ്ണം 60,471 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 75 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രോഗം സ്ഥിരീകരിച്ചവരുടെ ഇരട്ടിയോളം പേര്‍ രോഗമുക്തി നേടി. 1,17, 525 പേരാണ് രോഗമുക്തി നേടിയത്. 2726 പേര്‍ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരണമടഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2.95 കോടിയാണ്. ഇതില്‍ …
Read More »പശുവിനെ കടത്തിയെന്ന് ആരോപണം: രാജസ്ഥാനില്‍ ജനക്കൂട്ടം യുവാവിനെ ക്രൂരമായി തല്ലിക്കൊന്നു
പശുവിനെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനിലെ ബേഗു ടൗണിന് സമീപത്ത് ജനക്കൂട്ടം യുവാവിനെ ക്രൂരമായി തല്ലിക്കൊന്നു. മധ്യപ്രദേശ് ആച്ചാല്‍പുര്‍ സ്വദേശിയായ ബാബുലാല്‍ ഭില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയൊളൊപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായ മര്‍ദനമേറ്റു. ബേഗു ടൗണിന് സമീപത്തുവച്ച് കഴിഞ്ഞ ദിവസം രാത്രിയിലാണ് പശുക്കളുമായി വന്ന ഇവരുടെ വാഹനം തടഞ്ഞുവച്ച് ജനക്കൂട്ടം ഇരുവരെയും മര്‍ദിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇരുവരെയും സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയത്. ആക്രമണത്തില്‍ ക്രൂരമായി പരിക്കേറ്റ ബാബുലാലിനെയും സുഹൃത്ത് പിന്‍റുവിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ …
Read More »കേരളത്തില്‍ അടുത്ത 3 ദിവസം കൂടി ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ജൂണ്‍ 16 വരെ ഓറഞ്ച്, മഞ്ഞ അലേര്‍ട്ട്…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം ശക്തമായി. കേരളത്തില്‍ അടുത്ത 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ജൂണ്‍ 16 വരെ ഓറഞ്ച്, മഞ്ഞ അലര്‍ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാവുകയും …
Read More »നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3804 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 6987 പേര്‍…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3804 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1946 പേരാണ്. 3072 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 6987 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 20 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 446, 32, 213 തിരുവനന്തപുരം റൂറല്‍ – 1258, …
Read More »സംസ്ഥാനത്ത് 16 ന് ശേഷം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം; തീരുമാനം അടുത്ത ദിവസം; മുഖ്യമന്ത്രി പിണറായി വിജയന്‍
ലോക്ഡൗണ്‍ നയത്തില്‍ 16നു ശേഷം മാറ്റം വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനത്തിന്റെ തീവ്രത അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഇളവുകളില്‍ അടുത്ത ദിവസം തീരുമാനമെടുക്കും. ലോക്ഡൗണ്‍ ഇതേ നിലയില്‍ തുടരേണ്ടതില്ല എന്നാണ് ആലോചനയെന്നു മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസ്റ്റിവിറ്റി കൂടിയ തദ്ദേശ സ്ഥാപനങ്ങളും ജില്ലകളുമുണ്ട്. പലയിടത്തും ഒരു ഏകീകൃത രൂപമില്ല. വിദഗ്ധാഭിപ്രായം വേണ്ടതിനാലാണ് നാളത്തേക്കു തീരുമാനം മാറ്റിയത്. മറ്റൊരു ലോക്ഡൗണിലേക്കു പോകാതിരിക്കാന്‍ ജനങ്ങള്‍ ഒത്തൊരുമിച്ച് നില്‍ക്കണമെന്നു മുഖ്യമന്ത്രി …
Read More »