കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലും സജീവമായി ബോളിവുഡ് താരം സോനു സൂദ്. ആന്ധ്രാ പ്രദേശിലെ നെല്ലൂരിലും കുര്‍ണൂലിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് നടന്‍. നെല്ലൂര്‍ ജില്ല ആശുപത്രിയിലും കുര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുകയെന്ന് ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. ഇനി ഗ്രാമങ്ങളെ സംരക്ഷിക്കേണ്ട സമയമാണെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. പ്ലാന്റുകള്‍ ജൂണില്‍ സ്ഥാപിക്കും. സോനൂ സൂദ് രാജ്യത്ത് സ്ഥാപിക്കാനൊരുങ്ങുന്ന ഓക്‌സിജന്‍ പ്ലാന്‍റുകളില്‍ ആദ്യത്തേതാണ് ആന്ധ്രയിലേത്. ഇതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലും …
Read More »ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി; നാളെ യാസ് ചുഴലിക്കാറ്റാകും; തെക്കന്‍ കേരളത്തില്‍ കനത്തമഴ, കനത്ത ജാഗ്രതാനിര്‍ദേശം…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ രാവിലെയോടെ യാസ് ചുഴലിക്കാറ്റായി മാറും. യാസ് ചുഴലിക്കാറ്റ് തീരം തൊടാനിടയുള്ള ഒഡിഷ, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തി. കിഴക്കന്‍ തീരങ്ങളിലെ സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്രം നല്‍കി. കോവിഡ് ചികിത്സയ്ക്കും വാക്‌സിനേഷനും ഒരു തടസവും ഉണ്ടാവില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മെയ് 26 ന് വൈകുന്നേരം …
Read More »ഐപിഎല്‍ 2021: രണ്ടാം ഘട്ടത്തിന് യുഎഇ വേദിയായേക്കും
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കാരണം നിര്‍ത്തിവെക്കേണ്ടി വന്ന ഐപിഎല്ലിന്റെ 14ാം സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ യുഎഇയില്‍ നടത്തിയേക്കും എന്നുള്ള സൂചനകള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷവും മഹാമാരി പ്രതിസന്ധിക്ക് ഇടയിലും ഐപിഎല്‍ യുഎഇയില്‍ വിജയകരമായി നടത്തിയത് ബിസിസിഐക്ക് വീണ്ടും അറബ് രാജ്യം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകും. ഇംഗ്ലണ്ട് കൗണ്ടി ടീമുകളും ഐപിഎല്‍ നടത്താന്‍ സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കിട്ടുന്ന ചെറിയ ഇടവേളയില്‍ ആയിരിക്കും മത്സരങ്ങള്‍ നടത്തുക …
Read More »ഭീകരരും സുരക്ഷാസേനയും തമ്മില്‍ കനത്ത ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ വധിച്ച് സൈന്യം…
അസ്സമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ച് സുരക്ഷാ സേന. ആറ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇവരുടെ പക്കല്‍ നിന്നും എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു. പടിഞ്ഞാറന്‍ കര്‍ബി അനലോഗ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. പോലീസും അസ്സം റൈഫിള്‍സും സംയുക്തമായായിരുന്നു …
Read More »ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ; ജെനിയ്ക്ക് ആശംസയുമായി മുഖ്യമന്ത്രി…
കേരളത്തിൽ നിന്നുമുള്ള ആദ്യ വനിത പൈലറ്റായ ജെനി ജെറോമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്ന ആ മാതൃക ഏറ്റെടുക്കാന്‍ സമൂഹം ഒന്നാകെ തയ്യാറാകണം. ജെനിയ്ക്ക് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ആകട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.-പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂർണ്ണരൂപം കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ …
Read More »ദീര്‍ഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് ലോകാരോഗ്യ സംഘടന…
ദീര്‍ഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഴ്‌ചയില്‍ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ലോകാരോഗ്യസംഘടന (WHO) വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ദീര്‍ഘനേരമുള്ള ജോലി മൂലം മരിക്കുന്നവരുടെ എണ്ണം ഈ കൊവിഡ് മഹാമാരിയുടെ കാലത്ത് വര്‍ദ്ധിക്കാനിടയുണ്ടന്ന സൂചനയും ലോകാരോഗ്യ സംഘടന നല്‍കുന്നു. ദീര്‍ഘ നേരം ജോലി ചെയ്യുന്നതിന്‍റെ ഫലമായി 2016ല്‍ 7,45,000 പേര്‍ മരണപ്പെട്ടതായി ‘എന്‍വയോണ്‍മെന്‍റ് ഇന്‍റര്‍നാഷണല്‍’എന്ന ജോണലില്‍ വന്ന ലേഖനത്തില്‍ പറയുന്നു. ഇവര്‍ക്ക് …
Read More »ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഈ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തൃശൂര്‍, പാലക്കാട് ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് …
Read More »യു.ഡി.എഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍
ഓരോ യു.ഡി.എഫ് പ്രവര്‍ത്തകനും തിരിച്ചുവരാനുള്ള പോരാട്ടത്തിന് ഒരുങ്ങണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് ഈ പ്രവര്‍ത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോവും. ക്രിയാത്മക പ്രതിപക്ഷമായി സഭക്ക് അകത്തും പുറത്തും പ്രവര്‍ത്തിക്കും. ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു കൊടുങ്കാറ്റ് പോലെ യു.ഡി.എഫ് തിരിച്ചുവരുമെന്നും സതീശന്‍ പറഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിനാണ് പ്രഥമ പരിഗണന. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആണ് കേരളത്തിന്റെ പൊതുബോധം. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണില്‍ വര്‍ഗീയതയുടെ …
Read More »മൂന്നാം സീസണിലും വിജയി ഇല്ല; ബിഗ് ബോസ് മത്സാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക്
ബിഗ് ബോസ് മലയാളം സീസണ്‍ 3-യിലും വിജയി പ്രഖ്യാപനമില്ല. തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലും അവസാന വിജയി ഇല്ലാതെ ബിഗ് ബോസ് ഷോ അവസാനിച്ചു. ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ മത്സരാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങുന്നു. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഷൂട്ടിംഗിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടര്‍ന്ന ബിഗ് ബോസിന്റെ ലൊക്കേഷന്‍ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പൊലീസും റെവന്യു വകുപ്പും ചേര്‍ന്ന് സീല്‍ വച്ചത്. തിരുവല്ലൂര്‍ റെവന്യൂ ഡിവിഷണല്‍ …
Read More »കളക്ടര്‍ തെറിച്ചു ; യുവാവിനോടും കുടുംബത്തോടും മാപ്പു പറഞ്ഞ് മുഖ്യമന്ത്രി…
ഛത്തീസ്ണ്ഡില് ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് നേരെ അച്ചടക്ക നടപടി. സൂരജ്പുര്‍ കളക്ടര്‍ രണ്‍ബീര്‍ ശര്‍മയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അറിയിച്ചു. കളക്ടറുടെ നടപടിയെ അപലപിച്ച മുഖ്യമന്ത്രി യുവാവിനോടും കുടുംബത്തോടും മാപ്പു പറയുന്നതായും ട്വിറ്ററില്‍ കുറിച്ചു. ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനാണ് ജില്ലാ കളക്ടറുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മര്‍ദനമേറ്റത് കളക്ടര്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി നിലത്ത് …
Read More »