സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്നലെ ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം നടത്തി. ഇന്ന് ഒറ്റയടിയ്ക്ക് 560 രൂപയാണ് വര്‍ധിച്ചത്. ഇതോെ പവന് 35,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാം വില 70 രൂപ ഉയര്‍ന്ന് 4485 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മുന്നേറ്റം രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവ് നേരിട്ടത്. ഇതിന് …
Read More »ബാങ്കുകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കി; രാവിലെ 10 മണി മുതല്‍ ഉച്ച വരെ…
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബാങ്കുകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കി. സംസ്ഥാനത്ത് ദേശസാല്‍കൃത ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഏപ്രില്‍ 30 വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കി ചുരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപകമായതിനെ തുടര്‍ന്നാണ് സംസ്ഥാന ബാങ്കേര്‍സ് സമിതിയുടെ പുതിയ തീരുമാനം. ഗര്‍ഭിണികള്‍, അംഗവൈകല്യമുള്ളവര്‍, ആരോഗ്യ പ്രശ്നമുള്ളവര്‍ എന്നിവര്‍ക്ക് വര്‍ക് ഫ്രം ഹോം നല്‍കാനും നിലവില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി ചുരുക്കാനും നിര്‍ദേശമുണ്ട്. മീറ്റിംഗ്, ട്രെയിനിങ് …
Read More »ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപക പരിശോധന; കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തിയേക്കും; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി…
സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളോട് പുര്‍ണ്ണ സജ്ജരാകാന്‍ നിര്‍ദ്ദേശം. ബുധന്‍, വ്യാഴം ദിവസങ്ങളിലായി സംസ്ഥാനത്ത് വ്യാപക പരിശോധന നടത്താനാണ് തീരുമാനം. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് ലക്ഷം പേരില്‍ പരിശോധന നടത്താനാണ് സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ …
Read More »രാജ്യത്ത് കോവിഡ് ആഞ്ഞടിക്കുന്നു; മൂന്ന് ലക്ഷത്തിനടുത്തേക്ക് പ്രതിദിന കോവിഡ് കേസുകൾ; 2023 മരണം…
രാജ്യം അതിതീവ്ര കോവിഡ് ഭീഷണിയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,95,041 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2023 ആയി. പുതിയ കേസുകളില്‍ 54. 7 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. ആശുപത്രികള്‍ നിറഞ്ഞു കവിയുകയാണ്. പലയിടത്തും ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്ന സ്ഥിതിയാണ് കൺുവരുന്നത്.
Read More »മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കണം’; കോവിഡ് തീവ്രമായത് ജനസംഖ്യ മൂലം; കങ്കണ
രാജ്യത്തെ കൊവിഡ് വ്യാപനം തീവ്രമായതിന് കാരണം ജനസംഖ്യ കൂടിയതിനാലാണെന്ന് നടി കങ്കണ റണാവത്ത്. രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും കങ്കണ പറഞ്ഞു. ഇത്തരം ഒരു പ്രശ്‌നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു. അതേസമയം …
Read More »സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകാന്‍ സാധ്യത; ജാഗ്രതാ നിർദേശം…
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. പ്രതിദിന കൊവിഡ് കേസുകള്‍ ഇനിയും കൂടുമെന്ന് യോഗം വിലയിരുത്തി. പ്രതിദിന കേസുകള്‍ 40,000 മുതല്‍ അരലക്ഷം വരെ ആകാന്‍ സാധ്യതയെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്നും നാളെയും കൂടുതല്‍ ആളുകളില്‍ കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മാസ് പരിശോധന ഫലപ്രദമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിതിക്കുന്നത്.
Read More »സംസ്ഥാനത്ത് ബിവറേജസുകളുടെ പ്രവര്‍ത്തന സമയം കുറച്ചു…
സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കുറച്ചു. നിലവില്‍ രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് സമയം. ഇനി മുതല്‍ രാത്രി 8 മണിക്ക് ഷോപ്പുകള്‍ അടയ്ക്കും. കര്‍ഫ്യൂ ആരംഭിക്കുന്നതിനു മുന്‍പ് ജീവനക്കാര്‍ക്ക് വീടുകളിലെത്താനുള്ള സൗകര്യം ഒരുക്കണമെന്ന് ബവ്കോ അധികൃതര്‍ നിര്‍ദേശിച്ചു. 265 ഔട്ട്ലറ്റുകളാണ് ബവ്കോയ്ക്കുള്ളത്.
Read More »കൊല്ലത്ത് രണ്ടുവര്‍ഷം മുന്‍പ് കാണാതായ യുവാവ് കൊല്ലപ്പെട്ടു; കൊലപാതകം പുറത്തുകൊണ്ടു വന്നത് സ്വപ്നം; അമ്മയും സഹോദരനും കസ്റ്റഡിയില്‍…
അഞ്ചല്‍ ഏരൂരില്‍ നിന്നും രണ്ടു വര്‍ഷം മുന്‍പ് കാണാതായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ അമ്മയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സിനിമ കഥയില്‍ പോലും കാണാത്ത ട്വിസ്റ്റുകളും നിഗൂഢതകളും അഴിയുകയാണ് കൊല്ലം അഞ്ചലിലെ മിസിങ് കേസില്‍. ഏരൂര്‍ ഭാരതി പുരം സ്വദേശിയായ ഷാജിയെ രണ്ടുവര്‍ഷം മുന്‍പാണ് കാണാതായത്. ഇതേ തുടര്‍ന്ന് ഒരു മിസിങ് കേസാണ് പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നത്. അന്വേഷണത്തില്‍ വീട്ടുകാര്‍ അധികം താല്‍പര്യം കാണിച്ചിരുന്നുമില്ല. …
Read More »കോവിഡിൽ മുങ്ങി കേരളം; ഇന്ന് 19,577 പേര്‍ക്ക് സ്ഥിരീകരിച്ചു: 17,839 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; 1275 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 3212 പേര്‍ക്കാണവിടെ കോവിഡ് ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 397 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4978 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 2341 മലപ്പുറം 1945 …
Read More »കൊല്ലം ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങളില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കും…
കൊല്ലം ജില്ലയിലെ സ്‌കൂളുകളില്‍ പരീക്ഷാ സമയം അവസാനിച്ച ശേഷമുള്ള സമ്ബര്‍ക്ക വ്യാപന സാധ്യത തടയാന്‍ സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷ അവസാനിക്കുമ്ബോള്‍ വിദ്യാര്‍ത്ഥികളെ പലഘട്ടങ്ങളായി പുറത്തേക്ക് വിടണമെന്നും മാനദണ്ഡ പാലനം സംബന്ധിച്ച് നടത്തുന്ന അനൗണ്‍സ്‌മെന്റുകള്‍ കാര്യക്ഷമമായിത്തന്നെ തുടരണമെന്നും …
Read More »