Breaking News

Slider

ഉദ്ഘാടനത്തിനു പിന്നാലെ അപകട പരമ്പര; മൂന്നാമതും കൂട്ടിമുട്ടി കെ -സ്വിഫ്റ്റ് ബസ്

കെഎസ്ആര്‍ടിസിയുടെ കെ സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പ്പെട്ടു. മലപ്പുറം ചങ്കുവെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ തിരുവനന്തപുരം കല്ലമ്പലത്ത് വച്ചും കെ സ്വിഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഫ്‌ളാഗ്ഓഫ് ചെയ്ത ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിയിട്ടുണ്ട്. ബസ് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബസ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്ക്‌ഷോപ്പിലാണുള്ളത്.

Read More »

സാങ്കേതിക തകരാര്‍ മൂലം ട്രെയിന്‍ നിര്‍ത്തി : പാളം കടക്കവേ അഞ്ച് പേര്‍ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു

ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ട്രെയിനിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. സാങ്കേതികത്തകരാര്‍ മൂലം നിര്‍ത്തിയ ട്രെയിനില്‍ നിന്നിറങ്ങി പാലം കടക്കാന്‍ ശ്രമിക്കവേ മറ്റൊരു ട്രെയിന്‍ ഇടിയ്ക്കുകയായിരുന്നു. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെക്കന്ദരബാദ്-ഗുവാഹട്ടി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സിലെ യാത്രക്കാരായിരുന്നു മരിച്ച അഞ്ച് പേരും. ശ്രീകാകുളത്തെത്തിയപ്പോള്‍ സാങ്കേതികത്തകരാര്‍ മൂലം ട്രെയിന്‍ നിര്‍ത്തി. തൊട്ടടുത്തുള്ള ട്രാക്കിലൂടെ കടക്കവേ എതിര്‍ ദിശയില്‍ നിന്ന് വന്ന കൊണാര്‍ക്ക് എക്‌സ്പ്രസ് ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റയാളെ …

Read More »

ചക്രവാതച്ചുഴി, കേരളത്തിൽ ഇടി മിന്നലോടു കൂടിയ കനത്ത മഴ തുടരും; ഏഴു ജില്ലകളില്‍ മുന്നറിയിപ്പ്..

തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴ തുടരും. ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത അഞ്ചു ദിവസവും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. 60 കിലോമീറ്റര്‍ വരെ വേ​ഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. …

Read More »

സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം നേരിട്ട് അറിഞ്ഞു; അപകടത്തിന് പിന്നാലെ പ്രതികരണവുമായി താരം

ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി നടന്‍. സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം നേരിട്ട് അറിഞ്ഞുവെന്നാണ് താരം പറയുന്നത്. എതിര്‍ദിശയില്‍ നിന്നുവന്ന ലോറി നിയന്ത്രണംവിട്ട് വന്നിടിച്ചിട്ടും തനിക്ക് ഒരു പോറല്‍ പോലുമേറ്റില്ലെന്നും സുഖമായിരിക്കുന്നുവെന്നും താരം പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം… സുഹൃത്തുക്കളെ ….. ഇന്ന് രാവിലെ .. തിരുവല്ലയില്‍ വച്ച്‌ ഞാന്‍ ഒരു കാറപകടത്തില്‍ പെട്ടു .പരിക്കുകള്‍ ഒന്നും തന്നെയില്ല. എതിര്‍ദിശയില്‍ …

Read More »

ചാര്‍ജറില്‍ നിന്ന് മൊബൈല്‍ ബാറ്ററി ഊരിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

ഝാര്‍ഖണ്ഡിലെ പാകൂരില്‍ മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച്‌ അഞ്ച് വയസ്സുകാരന്‍ മരിച്ചു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ദുമാരിയ ഗ്രാമത്തിലെ ലാജര്‍ മറാണ്ടിയുടെ മകന്‍ സോനു മരാണ്ടിയാണ് കൊല്ലപ്പെട്ടത്. സോനുവിന്‍റെ പിതാവ് മൊബൈലില്‍ നിന്ന് ബാറ്ററി പുറത്തെടുത്ത് മാസ്റ്റര്‍ ചാര്‍ജറില്‍ ചാര്‍ജ്ചെയ്യാന്‍വെച്ചിരുന്നു. പിന്നീട് പിതാവ് പുറത്ത് പോയതിന് ശേഷം സോനു ചാര്‍ജറില്‍ നിന്ന് ബാറ്ററി മാറ്റാന്‍ ശ്രമിക്കവെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Read More »

‘സ്ഥലംമാറ്റം വേണോ…? എങ്കിൽ ഭാര്യയെ ഒരു രാത്രി കൂടെ അയക്കൂ’ മേലുദ്യാഗസ്ഥന്റെ ആവശ്യത്തിന് പിന്നാലെ യുവാവ് തൊളുത്തി ജീവനൊടുക്കി

ഉത്തർപ്രദേശിൽ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം കാരണം വൈദ്യുതിവകുപ്പിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. സ്ഥലംമാറ്റം വേണമെങ്കിൽ ‘ഭാര്യയെ ഒരു രാത്രി അയക്കണമെന്ന മേലുദ്യോഗസ്ഥന്റെ ആവശ്യം ഉയർന്നതിനു പിന്നാലെയാണ് യുവാവ് തീകൊളുത്തി ജീവനൊടുക്കിയത്. ലഖിംപൂരിലെ ജൂനിയർ എഞ്ചിനീയറുടെ ഓഫീസിന് പുറത്താണ് 45 കാരനായ ഗോകുൽ പ്രസാദ് ഡീസൽ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജൂനിയർ എഞ്ചിനീയറും സഹായിയും തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും പൊലീസിനെ സമീപിച്ചെങ്കിലും ഒരു സഹായവും …

Read More »

‘കന്യാ ജനനം’ ; ഭാവിയില്‍ അച്ഛനില്ലാത്ത കുഞ്ഞുങ്ങള്‍ സാധ്യമാകും: ചൈനയിലെ ലാബിലെ പരീക്ഷണം വിജയകരം…

ഭാവിയില്‍ പിതാവില്ലാത്ത കുഞ്ഞുങ്ങള്‍ പിറക്കുമെന്ന് ശാസ്ത്ര ലോകം. പ്രകൃതിയില്‍ പക്ഷികളിലും മറ്റും പാര്‍ഥെനോജെനിസിസിലൂടെ പിതാവിന്റെ സഹായമില്ലാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാറുണ്ട്. എന്നാല്‍, ഇതാദ്യമായാണ് പരീക്ഷണശാലയില്‍ സംഭവിക്കുന്നത് ‘കന്യാ ജനനം’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പിതാവില്ലാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ചൈന. ഇതിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ചൈന അറിയിക്കുന്നു. ഇതിന്റെ ആദ്യ പടിയായി പിതാവില്ലാത്ത എലിക്കുഞ്ഞുങ്ങളെ ജനിപ്പിക്കുകയായിരുന്നു ശാസ്ത്രഞ്ജര്‍മാര്‍. ഇതില്‍ ഇവര്‍ വിജയം കൈവരിച്ചു. ചൈനയിലെ ഷാങ്ഹായ് ജിയാവോ തോങ് സര്‍വകലാശാലയിലെ …

Read More »

ഇത് കാവ്യയ്ക്ക് വെച്ച പണി; മഞ്ജു വാര്യരെ അല്ലേ ചോദ്യം ചെയ്യേണ്ടത്?അഡ്വ ശ്രീജിത്ത് പെരുമന

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായി കാവ്യ അടക്കം ഉള്ളവര്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നുള്ള അന്വേഷണ സംഘത്തിന്റെ അവകാശവാദം കേസ് ദീര്‍ഘിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് അഡ്വ ശ്രീജിത്ത് പെരുമന. നടി ആക്രമിക്കപ്പെട്ട കേസില്‍ അഞ്ച് വര്‍ഷമായിട്ടും ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡോ പെന്‍ഡ്രൈവോ പോലും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. തൊണ്ടികളും രേഖകളുമെല്ലാം കണ്ടെത്തുകയെന്നതാണ് ക്രിമിനല്‍ ഗൂഢാലോചന കേസില്‍ ഏറ്റവും അടിസ്ഥാനമായ കാര്യമെന്നും സീ മലയാളം ന്യൂസ് ചര്‍ച്ചയില്‍ …

Read More »

റോഡിലെ ക്യാമറകളുടെ സ്ഥാനം ഇടക്കിടെ മാറും; നിയമം ലംഘിച്ചാല്‍ പണി ഉറപ്പ്

സംസ്ഥാനത്തെ പാതകളില്‍ പുതുതായി സ്ഥാപിച്ച ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയില്‍നിന്ന് രക്ഷപ്പെടാമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ ഇനിമുതല്‍ അത് നടക്കില്ല. അപകടമേഖലകള്‍ മാറുന്നതനുസരിച്ച്‌ പുനര്‍വിന്യസിക്കാവുന്ന ക്യാമറകളാണ് ഇത്തവണ സ്ഥാപിക്കുന്നത്. അതുകൊണ്ടുതന്നെ മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ എന്നും ഒരേ സ്ഥലത്തുണ്ടാകില്ല. ഇടക്കിടെ ക്യാമറകളുടെ സ്ഥലം മാറും. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളെ മൊബൈല്‍ ഇന്റര്‍നെറ്റിലൂടെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. ഇടക്കിടെ മാറ്റിസ്ഥാപിക്കാന്‍ കഴിയുന്ന തൂണുകളാണ് ക്യാമറകള്‍ക്ക് ഒരുക്കിയിട്ടുള്ളത്. ഇവ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധിപ്പിക്കുന്ന …

Read More »

വെയിലും മഴയും പണിതരുമോ ? സൂക്ഷിക്കുക. ശ്വാസകോശരോഗങ്ങള്‍ വര്‍ധിക്കുന്നു

ചുട്ടുപൊള്ളിയ വെയില്‍ ദിനങ്ങള്‍ക്കു പിന്നാലെ തണുപ്പിക്കുന്ന മഴ, മഴയ്ക്കിടയിലും പകല്‍ തെളിയുന്ന വെയിലും പൊടിയും, രാവിലെ മൂടല്‍മഞ്ഞ്. അസ്വഭാവിക കാലാവസ്ഥയുടെ സമന്വയത്തില്‍ കുട്ടികളില്‍ ഉള്‍പ്പെടെ ശ്വാസകോശരോഗങ്ങള്‍ വര്‍ധിക്കുന്നു. കോവിഡിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളും രോഗവ്യാപനം വര്‍ധിപ്പിക്കുന്നതായി ആരോഗ്യവിദഗ്ധര്‍ സംശയിക്കുന്നു. കഫക്കെട്ടല്‍, ഇടവിട്ട പനി,ചുമ എന്നിങ്ങനെയുള്ള ലക്ഷണത്തോടെ ആരംഭിക്കുന്ന രോഗം പലരിലും കടുത്തശ്വാസകോശ പ്രശ്‌നമായി മാറുകയാണ്. ഇത്തരം രോഗലക്ഷണങ്ങള്‍, അതീവ ഗൗരവത്തിലെടുക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ ന്യുമോണിയ ഉള്‍പ്പെടെയുള്ള ശ്വാസകോശ രോഗങ്ങള്‍ ബാധിച്ച്‌ …

Read More »