Breaking News

Sports

നാഗ്പൂരിൽ ഇന്ത്യൻ വിജയഗാഥ; കംഗാരുക്കളെ കറക്കിവീഴ്ത്തി അശ്വിൻ

നാഗ്പൂർ : ഓസ്‌ട്രെലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്നിങ്സിനും 132 റൺസിനുമാണ് ഇന്ത്യയുടെ ജയം. ഇതോടെ ബോർഡർ ഗവസ്കർ ട്രോഫിയിൽ ഇന്ത്യ 1-0 ന്റെ ലീഡ് നേടി. രണ്ടാം ഇന്നിങ്സിൽ ഓസീസ് 91 റൺസിന് ഓൾ ഔട്ടായി. രവിചന്ദ്രൻ അശ്വിൻ 5 വിക്കറ്റ് വീഴ്ത്തി.

Read More »

ട്വന്റി20 വനിതാ ലോകകപ്പ്; നാളെ ഇന്ത്യയും–പാക്കിസ്ഥാനും ഏറ്റുമുട്ടും

കേപ്ടൗൺ: വനിതാ ടി20 ലോകകപ്പിൽ നാളെ ഇന്ത്യ-പാകിസ്ഥാൻ മത്സരം. വൈകിട്ട് 6.30ന് ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഇംഗ്ലണ്ട്, അയർലൻഡ്, വെസ്റ്റ് ഇൻഡീസ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. പത്ത് ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് യോഗ്യത നേടും. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക. …

Read More »

ഓസ്ട്രേലിയ Vs റെസ്റ്റ് ഓഫ് ദ് വേൾഡ്; വനിതാ ടി20ക്ക് ഇന്ന് തുടക്കം

കേപ്ടൗൺ: ഓസ്ട്രേലിയ Vs റെസ്റ്റ് ഓഫ് ദ് വേൾഡ്; വനിതാ ടി20 ലോകകപ്പിനുള്ള മാച്ച് ഫോർമുലയാണിത്. ഇത്തവണയും അതിന് മാറ്റമില്ല. ആറാം കിരീടം ലക്ഷ്യമിട്ട് ഓസ്ട്രേലിയ ഇറങ്ങുമ്പോൾ ലോകകപ്പിന്‍റെ എട്ടാം പതിപ്പിൽ ഇന്ത്യയും ഇംഗ്ലണ്ടും ഓസീസ് ആധിപത്യത്തെ തകർക്കാൻ ശ്രമിക്കും. 2020 ൽ അഞ്ചാം കിരീടം സ്വന്തമാക്കിയതിന് ശേഷവും ഓസ്ട്രേലിയൻ വനിതാ ടീം മികച്ച ഫോമിലാണ്. 22 മാസത്തിനിടെ ഒരു ടി20 മത്സരം മാത്രമാണ് ഇവർ തോറ്റത്. ഇന്ത്യക്കെതിരായ സൂപ്പർ …

Read More »

അൽ നസറിന് വേണ്ടി നാല് ഗോളുകൾ; തനി സ്വരൂപം പുറത്തെടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ

പുതിയ ക്ലബിലെ പതുങ്ങിയ തുടക്കത്തിന് ശേഷം തകർപ്പൻ പ്രകടനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗജ അറേബ്യൻ ക്ലബ്ബ് അൽ നസറിന് വേണ്ടി കളിക്കുന്ന റൊണാൾഡോ ഇന്നലത്തെ മത്സരത്തിൽ നാല് ഗോളുകളാണ് നേടിയത്. കഴിഞ്ഞ മത്സരത്തിൽ ക്ലബ്ബിനായി തന്‍റെ ആദ്യ ഗോൾ നേടിയതിന് പിന്നാലെയാണ് ഗോളടി മേളം. സൗദി ലീഗിൽ അൽ വെഹ്ദയ്ക്കെതിരെയാണ് റൊണാൾഡോ ഗോൾ നേടിയത്. റൊണാൾഡോയുടെ തകർപ്പൻ പ്രകടനമാണ് നസറിനെ എതിരില്ലാത്ത നാല് ഗോളിന് ജയിക്കാൻ സഹായിച്ചത്. കളിയുടെ 21-ാം …

Read More »

ഇന്ത്യ പാകിസ്ഥാനിൽ കളിക്കാൻ വന്നില്ലെങ്കിൽ ഒരു കുഴപ്പവുമില്ല: മുൻ പാക് ക്യാപ്റ്റൻ മിയാൻദാദ്

ഇസ്‍ലാമബാദ്: ഏഷ്യാ കപ്പ് വേദിയെച്ചൊല്ലിയുള്ള വിവാദത്തിൽ വീണ്ടും പ്രതികരണവുമായി പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. പാകിസ്ഥാനിലേക്ക് വരുന്നില്ലെങ്കിൽ ഇന്ത്യൻ ടീം നരകത്തിൽ പോകട്ടെയെന്ന മിയാൻദാദിന്‍റെ പരാമർശം നേരത്തെ വിവാദമായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യ പാകിസ്ഥാനിൽ കളിക്കാൻ വന്നില്ലെങ്കിൽ ഒരു കുഴപ്പവുമില്ലെന്ന് മിയാൻദാദ് പറഞ്ഞു. “നരകം എന്താണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾക്ക് കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ വേണ്ട. ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ചോദിക്കൂ നിങ്ങൾ. ഇന്ത്യ-പാകിസ്ഥാൻ കളി വേണമെന്ന് …

Read More »

ഐ ലീഗ് ഫുട്ബോൾ; റൗണ്ട് ഗ്ലാസ് പഞ്ചാബിനോട് തോൽവി വഴങ്ങി ഗോകുലം കേരള എഫ്സി

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് തോൽവി. കോഴിക്കോട് ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. 2-1നായിരുന്നു പഞ്ചാബിന്റെ വിജയം. പഞ്ചാബിനായി ലൂക്ക മെയ്‌സന്‍ ഗോൾ നേടിയപ്പോൾ പവൻ കുമാറിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഫർഷാദ് നൂർ ആണ് ഗോകുലത്തിനായി ഗോൾ നേടിയത്. ഈ തോല്‍വിയോടെ ഗോകുലം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 15 മത്സരങ്ങളിൽ നിന്ന് …

Read More »

ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോർഡ്; ഇന്ത്യയുടെ സ്പിൻ മജീഷ്യൻ ആർ. അശ്വിൻ 450 ക്ലബ്ബിൽ

നാഗ്പുര്‍: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ സ്പിൻ മജീഷ്യൻ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 450 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡാണ് അശ്വിൻ നേടിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിങ്സിൽ അലക്സ് ക്യാരിയെ പുറത്താക്കിയതോടെ അശ്വിന്‍റെ വിക്കറ്റ് നേട്ടം 450 ആയി ഉയർന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 450 വിക്കറ്റ് എടുത്ത ഒമ്പതാമത്തെ ബൗളറാണ് അശ്വിൻ. ഏറ്റവും വേഗത്തിൽ 450 വിക്കറ്റ് തികച്ച …

Read More »

ഫുട്ബോൾ താരം അട്സുവിനെ കണ്ടെത്തിയെന്ന വാർത്ത സ്ഥീരീകരിക്കാതെ ടർക്കിഷ് ക്ലബ് ഡയറക്ടർ

ഇസ്തംബുൾ: തുർക്കി ഭൂകമ്പത്തിൽ കാണാതായ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അട്സുവിനെ (31) രക്ഷപ്പെടുത്തിയെന്ന വാർത്ത സ്ഥിരീകരിക്കാതെ തുർക്കി ക്ലബ് ഹറ്റൈസ്പോർ ഡയറക്ടർ. അട്സു എവിടെയാണെന്ന് വ്യക്തമായിട്ടില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും ക്ലബ് ഡയറക്ടർ പറഞ്ഞു. തെരച്ചിലിൽ അട്സുവിനെ കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ക്ലബ്ബ് ഡയറക്ടറുടെ പ്രതികരണം.

Read More »

ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിങ്; ഇന്ത്യക്കായി സൂര്യയും ഭരത്തും അരങ്ങേറി

നാഗ്പുർ: ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ഓസ്ട്രേലിയ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ബാറ്റിങ് തിരഞ്ഞെടുത്തത്. സൂര്യകുമാർ യാദവും വിക്കറ്റ് കീപ്പർ ശ്രീകർ ഭരതും ഇന്ന് ഇന്ത്യക്കായി കളത്തിലിറങ്ങും. സ്പിന്നർ ടോഡ് മർഫിയും ഇന്നത്തെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കായി കളിക്കും. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മൂന്ന് തവണ ബോർഡർ-ഗവാസ്കർ ട്രോഫി നേടിയ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടണമെങ്കിൽ …

Read More »

തുർക്കി-സിറിയ ഭൂകമ്പം; സഹായഹസ്തമാകാൻ റൊണാൾഡോയുടെ ജഴ്സി

ടൂറിന്‍: സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പത്തിലെ ഇരകൾക്ക് സഹായമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സി. റൊണാൾഡോയുടെ ജേഴ്സി ലേലത്തിൽ വിൽക്കാൻ യുവന്‍റസ് ഡിഫൻഡർ മെറി ഡെമിറാല്‍ രംഗത്ത്. യുവന്‍റസിൽ കളിക്കുമ്പോൾ റൊണാൾഡോ തൻ്റെ കൈയ്യൊപ്പോടു കൂടി ഡെമിറാലിന് കൈമാറിയ ജേഴ്സിയാണിത്. ജേഴ്സി വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം സിറിയയിലെയും തുർക്കിയിലെയും സാധാരണക്കാരുടെ ജീവിതത്തിനായി ഉപയോഗിക്കുമെന്ന് ഡെമിറാല്‍ പറഞ്ഞു. ഇക്കാര്യം റൊണാൾഡോയെ അറിയിച്ചതായും ഡെമിറാൽ പറഞ്ഞു. ലേലത്തിലൂടെ ലഭിക്കുന്ന വരുമാനം ഒരു എൻജിഒയ്ക്ക് കൈമാറാനാണ് ഡെമിറാൽ …

Read More »