Breaking News

Sports

ടോക്കിയോ ഒളിമ്ബിക്സ് : ഇതിഹാസങ്ങളുടെ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീം…

എട്ട് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം എന്നിവയടക്കം മൊത്തം 11 മെഡലുകള്‍ ഹോക്കിയില്‍ ധ്യാന്‍ ചന്ദ്, ബല്‍ബീര്‍ സിംഗ് ജൂനിയര്‍, ഉദം സിംഗ് തുടങ്ങിയ ഇതിഹാസങ്ങളുടെ നേതൃത്വത്തിലുള്ള ഹോക്കി ടീം ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ അവസാന ഒളിമ്ബിക് മെഡല്‍ ഇന്ത്യയില്‍ എത്തിയിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 1980ല്‍ മോസ്കോയില്‍ നടന്ന ഗെയിംസിലാണ് അവസാനമായി ഇന്ത്യ മെഡല്‍ നേടിയത്. അതും ഒരു സ്വര്‍ണം. 41 വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ടീമിന്റെ വരള്‍ച്ചയില്‍ …

Read More »

ഒളിമ്ബിക്‌സ് ; വനിതാ ഫുട്‌ബോളിലെ പ്രാഥമിക റൗണ്ട് മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം…

ഒളിമ്ബിക്‌സ് വനിതാ ഫുട്‌ബോളിലെ പ്രാഥമിക റൗണ്ട് മത്സരത്തില്‍ കരുത്തരായ ബ്രസീലിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ബ്രസീല്‍ വനിതാ ടീം തകര്‍ത്തത്. ബ്രസീല്‍ താരം മാര്‍ത്ത ഇരട്ട ഗോളുമായി തിളങ്ങി. മാര്‍ത്തയ്ക്ക് പുറമെ ഡെബിന, ആന്‍ഡ്രെസ്സ, ബിയാട്രിസ് എന്നിവരും ബ്രസീലിനായി സ്‌കോര്‍ ചെയ്തു. അതേസമയം മറ്റൊരു മത്സരത്തില്‍ ലോക ചാമ്ബ്യന്‍മാരായ അമേരിക്കയെ സ്വീഡന്‍ പരാജയപ്പെടുത്തി. ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ …

Read More »

‘സ്വപ്നങ്ങളെ പിന്തുടരൂ’; ടോക്യോ ഒളിംപിക്‌സിനുള്ള ഇന്‍ഡ്യന്‍ സംഘത്തിന് ആശംസയുമായി സച്ചിന്‍…

ടോക്യോ ഒളിംപിക്‌സിനുള്ള ഇന്‍ഡ്യന്‍ സംഘത്തിന് ആശംസയുമായി ക്രികെറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍കര്‍. കോവിഡ് സൃഷ്ടിച്ച പ്രയാസകരമായ സമയം മറികടന്നാണ് താരങ്ങള്‍ ഒളിംപിക്‌സിനായി പോകുന്നത്. അതിനാല്‍ രാജ്യത്തിനായി മെഡല്‍ നേടാന്‍ ഇവര്‍ക്കാകട്ടെയെന്നും സച്ചിന്‍ പറഞ്ഞു. ‘സ്വപ്നങ്ങളെ പിന്തുടരൂ.’ 24 വര്‍ഷം നീണ്ട, ഏതാണ്ട് എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ കരിയര്‍ കെട്ടിപ്പടുക്കാന്‍ തന്നെ മുന്നോട്ട് നയിച്ച അതേ വാക്കുകളാണ് ഒളിംപിക്‌സില്‍ താരങ്ങളോടും അദ്ദേഹത്തിന് പങ്കുവയ്ക്കാനുള്ളത്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ താരങ്ങളെടുത്ത കഠിനാധ്വാനം ചെറുതല്ല. …

Read More »

ഐസിസി പ്രഥമ ലോകകപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് പട്ടിക; ഇന്ത്യക്ക് വന്‍ കുതിപ്പ്…

ശ്രീലങ്കയ്‌ക്കെതിരേ നേടിയ ജയത്തോടെ ഐസിസിയുടെ പ്രഥമ ലോകകപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഇന്ത്യ.2023ലെ ഏകദിന ലോകകപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റാണ് സൂപ്പര്‍ ലീഗ്. നേരത്തേ പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ ലങ്കക്ക് എതിരെയുള്ള മത്സരം പോയിന്റിൽ ഇന്ത്യയെ വന്‍ കുതിപ്പ് നടത്താന്‍ സഹായിച്ചു. നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തിയിരിക്കുകയാണ്. 39 പോയിന്റുമായാണ് സൂപ്പര്‍ ലീഗില്‍ ഇന്ത്യ അഞ്ചാമതു നില്‍ക്കുന്നത്. …

Read More »

ബെംഗളൂരു താരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് മാറ്റിവച്ച എഎഫ്സി പ്ലേ ഓഫ് മത്സര തീയതി പ്രഖ്യാപിച്ചു….

ബെംഗളൂരു എഫ്സി താരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് മാറ്റിവച്ച എഎഫ്സി പ്ലേ ഓഫ് മത്സരം ഓഗസ്റ്റ് 15ന്. മാൽദീവ്സ് ക്ലബ് ഈഗിൾസിനെയാണ് അവരുടെ നാട്ടിൽ വച്ച് ബെംഗളൂരു നേരിടുക. മത്സരത്തിൽ വിജയിക്കുന്ന ടീം എടികെ മോഹൻബഗാൻ, മാസിയ, ബസുന്ധര കിംഗ്സ് എന്നീ ടീമുകൾക്കൊപ്പം ഡി ഗ്രൂപ്പിൽ ഇടം നേടും. ബെംഗളൂരു എഫ്സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മെയ് മാസത്തിലാണ് മത്സരത്തിനായി മാൽദീവ്സിലെത്തിയ ബെംഗളൂരു ടീം അംഗങ്ങൾ കൊവിഡ് …

Read More »

ഒളിമ്ബിക്‌സ് മത്സരങ്ങള്‍ക്ക് ഭീഷണിയായി കൊവിഡ്; ഇന്ന് മൂന്ന് കായിക താരങ്ങള്‍ക്ക് കൂടി രോഗം…

ഒളിമ്ബിക്‌സ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വിദേശത്ത് നിന്നും വന്ന ഒരു ഒഫീഷ്യലിന് കഴിഞ്ഞ ദിവസം കൊവി‌ഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് ആശങ്കകള്‍ അല്‍പം കൂടി വര്‍ദ്ധിപ്പിച്ച്‌ മൂന്ന് കായിക താരങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു എന്ന വാ‌ര്‍ത്തയാണ് പുറത്തുവരുന്നത്. രണ്ട് പേര്‍ ഒളിമ്ബിക് വില്ലേജിലും ഒരാള്‍ ഹോട്ടലിലുമാണുള‌ളത്. ഒരു ഒഫീഷ്യലിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന്പേര്‍ക്ക് കൂടി രോഗം സ്ഥിരീകിരച്ചത്. ഇതോടെ ഒളിമ്ബിക്‌സ് സുരക്ഷിതമായി നടത്താനാകുമെന്ന ജപ്പാന്റെ …

Read More »

ഒളിംപിക് വില്ലേജില്‍ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു, ആശങ്ക…

ഒളിംപിക്സ് വില്ലേജില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കായിക മാമാങ്കം തുടങ്ങള്‍ ആറ് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ആശങ്ക വര്‍ധിപ്പിക്കുന്ന സംഭവം. ടോക്കിയോ ഒളിംപിക്സ് സി.ഇ.ഒ ടോഷിരോ മുട്ടോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഘാടക ചുമതലയുള്ള വിദേശത്ത് നിന്നെത്തിയ വ്യക്തിക്കാണ് രോഗം ബാധിച്ചത്. രോഗിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 2020 ല്‍ നടേക്കേണ്ട ഒളിംപിക്സ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2021 ലേക്ക് മാറ്റുകയായിരുന്നു. ഒളിംപിക്സ് നടക്കുന്ന ടോക്കിയോയില്‍ കേസുകള്‍ കൂടിയ സാഹചര്യത്തില്‍ …

Read More »

ടി 20 ലോകകപ്പ് ഗ്രൂപ്പുകളായി: ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍…

യു.എ.ഇ ഒമാന്‍ എന്നിവിടങ്ങളില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പുകളെ ഐ.സി.സി പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നത് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച്‌ ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഒന്നാം ഗ്രൂപ്പില്‍ കടുത്ത പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു എ ഇയിലും ഒമാനിലുമായാണ് ടൂര്‍ണമെന്റ്.

Read More »

ഇറ്റാലിയൻ ​ഗോളി ജിയാന്‍ല്യൂജി ഡൊന്നരുമ്മ പിഎസ്ജിയിലെത്തി…

എസി മിലാന്‍ വിട്ട ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ല്യൂജി ഡൊന്നരുമ്മ പിഎസ്ജിയുമായി കരാര്‍ ഒപ്പുവെച്ചു. 2026 ജൂണ്‍ വരെയുള്ള അഞ്ച് വര്‍ഷ കരാറിലാണ് 22കാരനായ ഡൊന്നരുമ്മ ഫ്രഞ്ച് ക്ലബുമായി കരാറിലെത്തിയിരിക്കുന്നത്. മെഡിക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ താരം ക്ലബുമായി കരാറില്‍ ഒപ്പുവെയ്ക്കുകയായിരുന്നു. വമ്ബന്‍ ക്ലബിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഇറ്റാലിയന്‍ കീപ്പര്‍ പറഞ്ഞു. എസി മിലാനു വേണ്ടി 16 വയസും 242 ദിവസവും പ്രായമുള്ളപ്പോള്‍ …

Read More »

ഇംഗ്ലണ്ടില്‍ കോവിഡ് പോസിറ്റീവായ ഇന്ത്യന്‍ താരം റിഷഭ് പന്ത്; വിമര്‍ശനങ്ങളുമായി ആരാധകര്‍…

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ ഒരു ഇന്ത്യന്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഏത് താരത്തിനാണ് കോവിഡ് ബാധിച്ചത് എന്നതില്‍ വ്യക്തത ഇല്ലായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനാണ് കോവിഡ് പോസിറ്റീവ് ആയതെന്ന് പി ടി ഐ സ്ഥിരീകരിച്ചിരിക്കുകയാണ്. പന്തിനെ ബാധിച്ചിരിക്കുന്നത് കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആണെന്നാണ് ലഭ്യമാകുന്ന വിവരം. താരത്തിന് ആദ്യം തൊണ്ട വേദന …

Read More »