ഈ വര്‍ഷത്തെ ഫുട്ബോള്‍ ടൂര്‍ണമെന്റുകളായ യുവേഫ യൂറോ 2020, കോപ അമേരിക്ക 2021 എന്നീ മത്സരങ്ങള്‍ സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ആറു ഭാഷകളില്‍ യൂറോ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും. യൂറോ ഈ മാസം 11നാണ് ആരംഭിക്കുന്നത്. ടെന്‍ 4ലും യൂറോ, കോപ അമേരിക്ക മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച യൂറോ കപ്പ് …
Read More »സഞ്ജുവിന്റെ രാജസ്ഥാൻ റോയല്‍സിന് ഇനി ഒന്നും എളുപ്പമല്ല, പ്രതീക്ഷകള്‍ മങ്ങുന്നു…
ഐപിഎല്‍ പതിനാലാം സീസണിന്റെ അവശേഷിച്ച മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനും അനുമതി നല്‍കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഐസിസി ടി20 ലോക കപ്പിനുള്ള തയ്യാറെടുപ്പിലാണ് ബംഗ്ലാദേശ് ടീം എന്നും അതിനാല്‍ തന്നെ ഇരു താരങ്ങള്‍ക്കും എന്‍ഒസി നല്‍കാന്‍ ബോര്‍ഡിന് താല്‍പര്യമില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നസ്മുള്‍ ഹസന്‍ പറഞ്ഞു. നേരത്തെ ഇംഗ്ലണ്ട്, ന്യൂസിലാന്റ് താരങ്ങളും ഐ.പി.എല്‍ രണ്ടാം ഘട്ടത്തിലേക്ക് ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ …
Read More »ഐപിഎലില്‍ ഇനി അവശേഷിക്കുന്ന മത്സരങ്ങള്‍ യു എ ഇയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് ബി സി സി ഐ…
രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിര്‍ത്തിവച്ച ഐ.പി.എല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇനി യു.എ.ഇയില്‍ നടക്കും. ബി.സി.സി.ഐയുടെ പ്രത്യേക യോഗശേഷം ചെയര്‍മാന്‍ രാജീവ് ശുക്ള അറിയിച്ചതാണ് ഇക്കാര്യം. 31 മത്സരങ്ങളാണ് ഇനി ഈ സീസണില്‍ ഐ.പി.എല്ലില്‍ അവശേഷിക്കുന്നത്. ഇത് സെപ്‌തംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ നടക്കുമെന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സമൂഹമാദ്ധ്യമ പേജുകളില്‍ അറിയിച്ചിട്ടുണ്ട്. ഈ സമയം ഇന്ത്യയില്‍ മണ്‍സൂണ്‍ കാലമായതിനാല്‍ കൂടിയാണ് യു.എ.ഇയിലേക്ക് മാറ്റിയതെന്ന് ബി.സി.സി.ഐ അറിയിച്ചു. 2020ലെ ഐ.പി.എല്ലും നടന്നത് യു.എ.ഇയിലാണ്. …
Read More »നെയ്മറുമായുള്ള കരാര്‍ റദ്ദാക്കിയതിനെക്കുറിച്ച് പ്രതികരണവുമായി നൈക്കി…
ഫുട്ബോള്‍ താരം നെയ്മറുമായുള്ള കരാര്‍ റദ്ദാക്കിയതിനെക്കുറിച്ച് വിശദീകരിച്ച്, പ്രമുഖ സ്പോര്‍ട്സ് ഷൂ നിര്‍മ്മാണ ബ്രാന്‍ഡായ നൈക്കി. നൈക്കിയിലെ ഒരു സ്ത്രീജീവനക്കാരി നെയ്മര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇത് വിശ്വാസ യോഗ്യമായ ആരോപണമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹരിക്കാതിരുന്നതിനാലുമാണ് നെയ്മറുമായി 15 വര്‍ഷത്തോളം നീണ്ട കരാര്‍ റദ്ദാക്കിയതെന്ന് നൈക്കിയുടെ ജനറല്‍ കൗണ്‍സില്‍ ഹിലരി ക്രെയിന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2020ലാണ് നെക്കിയും നെയ്മറും തമ്മില്‍ പിരിഞ്ഞത്. തുടര്‍ന്ന് നൈക്കിയുടെ,എതിരാളികളായ പ്യൂമയുമായി നെയ്മര്‍ …
Read More »ചാമ്ബ്യന്‍സ് ലീഗ് കിരീട ജേതാക്കളെ ഇന്നറിയാം; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് നേര്‍ക്കുനേര്‍…
ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്ന് ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള കിരീടപ്പോരാട്ടം. ആരാകും യൂറോപ്യന്‍ ക്ലബ് ഫുട്ബോളിലെ ഇത്തവണത്തെ കിരീടജേതാക്കള്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ഇറങ്ങുക. പ്രീമിയര്‍ ലീഗും. ലീഗ് കപ്പും നേരത്തെ തന്നെ സിറ്റി സ്വന്തമാക്കിയിരുന്നു. സിറ്റിയ്ക്ക് ഇത് ചാമ്ബ്യന്‍സ് ലീഗിലെ ആദ്യ ഫൈനലാണ്. എന്നാല്‍ മൂന്നാം ഫൈനലില്‍ ഇറങ്ങുന്ന തോമസ് ട്യൂഷലിന്റെ …
Read More »ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ്; കാലാശപ്പോരാട്ടം സമനിലയിലെങ്കില്‍ ഇന്ത്യയും ന്യൂസിലന്‍ഡും കിരീടം പങ്കു വയ്ക്കും
സതാംപ്ടണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയില്‍ കലാശിച്ചാല്‍ ഇന്ത്യയേയും ന്യൂസിലന്‍ഡിനേയും സംയുക്ത വിജയികളായി തിരഞ്ഞെടുക്കപ്പെടുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അറിയിച്ചു. ഫൈനലിന്റെ മാര്‍ഗദിര്‍ശേങ്ങളിലാണ് ഇക്കാര്യം ഐസിസി വ്യക്തമാക്കിയത്. സാധരണ ദിവസങ്ങളില്‍ മത്സരം സമയം നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കുന്നതിനായി മറ്റൊരു ദിവസത്തേക്ക് കൂടി കളി നീട്ടും. ജൂണ്‍ 18-22 വരെയാണ് ടെസ്റ്റ് മത്സരം. 23-ാം തിയതി റിസേര്‍വ് ദിനമായി പരിഗണിക്കും. ഈ തീരുമാനം ടൂര്‍ണമെന്റ് പ്രഖ്യാപനം ഉണ്ടായപ്പോള്‍ …
Read More »സിദാന്‍ റയലിന്റെ പടിയിറങ്ങുന്നു; ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു…
റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങി സിനദിന്‍ സിദാന്‍. സിദാന്‍ റയല്‍ വിടുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. അതിനു പിന്നാലെ റയല്‍ മാഡ്രിഡ് തന്നെയാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ സീസണില്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ സിദാന് സാധിച്ചിരുന്നില്ല. സ്പാനിഷ് ലീഗിലും ചാമ്ബ്യന്‍സ് ലീഗിലും റയല്‍ പുറത്തായി. 2022 വരെയാണ് റയലുമായി സിദാന് കരാര്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ കിരീടങ്ങളൊന്നും നേടാന്‍ സാധിക്കാതിരുന്നത് ടീം …
Read More »ഐപിഎല്‍ പുനരാരംഭിച്ചാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പങ്കെടുക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്…
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ പുനരാരംഭിച്ചാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പങ്കെടുക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര മത്സരങ്ങളുള്ളതിനാലാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ ബോര്‍ഡ് വ്യക്തമാക്കിയത്. ഓസ്ട്രേലിയയ്ക്ക് വരാനിരിക്കുന്ന വിന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളാണ് മുന്നിലുള്ളത്. അതേസമയം, പേസര്‍ പാറ്റ് കമ്മിന്‍സ്, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് വിന്‍ഡീസ് പരമ്ബരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. വിന്‍ഡീസ് പരമ്ബരയ്ക്ക് ശേഷം ബംഗ്ലാദേശ് പര്യടനം, തുടര്‍ന്ന് ഐപിഎല്‍, ടി20 …
Read More »ഫോട്ടോ ഫിനിഷിനിൽ പിഎസ്ജി യെ മറികടന്ന് ഫ്രഞ്ച് ലീഗ് ഫുട്ബോള്‍ കിരീടം ലില്ലെയ്ക്ക്…
ഫ്രഞ്ച് ലീഗ് ഫുട്ബോള്‍ കിരീടം ലില്ലെയ്ക്ക്. ഫോട്ടോ ഫിനിഷിന് സമാനമായ കിരീടപ്പോരില്‍ മുന്‍ ചാമ്ബ്യന്മാരായ പി എസ് ജി യെ മറികടന്നാണ് ലില്ലെയുടെ കിരീട നേട്ടം. ലില്ലെയുടെ നാലാമത് ലീഗ് കിരീടനേട്ടമാണിത്. അവസാന റൗണ്ടില്‍ ലില്ലെ ആന്‍കേര്‍സിനെ തോല്‍പിച്ചപ്പോള്‍ പി എസ് ജി ബ്രെസ്റ്റിനെ തകര്‍ത്തു. 38 മത്സരങ്ങളില്‍ നിന്നും ലില്ലെ 83 പോയിന്‍റും പി എസ് ജി 82 പോയിന്‍റും നേടി.
Read More »ഐപിഎല്‍ 2021: രണ്ടാം ഘട്ടത്തിന് യുഎഇ വേദിയായേക്കും
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കാരണം നിര്‍ത്തിവെക്കേണ്ടി വന്ന ഐപിഎല്ലിന്റെ 14ാം സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ യുഎഇയില്‍ നടത്തിയേക്കും എന്നുള്ള സൂചനകള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷവും മഹാമാരി പ്രതിസന്ധിക്ക് ഇടയിലും ഐപിഎല്‍ യുഎഇയില്‍ വിജയകരമായി നടത്തിയത് ബിസിസിഐക്ക് വീണ്ടും അറബ് രാജ്യം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകും. ഇംഗ്ലണ്ട് കൗണ്ടി ടീമുകളും ഐപിഎല്‍ നടത്താന്‍ സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കിട്ടുന്ന ചെറിയ ഇടവേളയില്‍ ആയിരിക്കും മത്സരങ്ങള്‍ നടത്തുക …
Read More »