Breaking News

Sports

യൂറോ കപ്പില്‍ ഇന്ന് മരണഗ്രൂപ്പ് പോരാട്ടങ്ങള്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെയും, ജര്‍മനി ഹംഗറിയെയും നേരിടും…

യൂറോ കപ്പിലെ മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിലെ പോരാട്ടങ്ങള്‍ക്കായാണ് ഇന്ന് ഫുട്‌ബോള്‍ ലോകം ആവേശത്തോടെ കാത്തിരിക്കുന്നത്. രാത്രി 12.30ന് നടക്കുന്ന മത്സരങ്ങളില്‍ പോര്‍ച്ചുഗലും ഫ്രാന്‍സും നേര്‍ക്കു നേര്‍ എത്തുമ്ബോള്‍ ജര്‍മനിയുടെ എതിരാളികള്‍ ഹംഗറിയാണ്. ഗ്രൂപ്പില്‍ ഫ്രാന്‍സ് പ്ലേ ഓഫ് സീറ്റുറപ്പിച്ചപ്പോള്‍ ജര്‍മനി, പോര്‍ച്ചുഗല്‍ ഇവരിലാര് രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടക്കുമെന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. യൂറോ കപ്പില്‍ ഇന്ന് ആകെ നാല് മത്സരങ്ങളാണ് ഉള്ളത്. രാത്രി 9.30ന് നടക്കുന്ന മത്സരങ്ങളില്‍ …

Read More »

യൂറോ കപ്പില്‍ ഇറ്റലിക്ക് മൂന്നാം ജയം: തോറ്റിട്ടും വെയില്‍സ് പ്രീക്വാര്‍ട്ടറില്‍…

യൂറോ കപ്പില്‍ ഇറ്റലിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഗ്രൂപ്പ് എയില്‍ ശക്തരായ വെയില്‍സിനെ ഏകപക്ഷീകമായ ഒരു ഗോളിനാണ് ഇറ്റലി പരാജയപ്പെടുത്തിയത്. 39-ാം മിനിറ്റില്‍ മാര്‍ക്കോ വെറാറ്റി എടുത്ത ഫ്രീകിക്ക് മറ്റോ പെസ്സിന ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മറുപടി ഗോളിനായി വെയില്‍സ് ശ്രമിച്ചെങ്കിലും ഇറ്റലിയുടെ പ്രതിരോധ നിരയുടെ മുന്നില്‍ ബെയ്‌ലും സംഘവും പരാജയപ്പെടുകയായിരുന്നു. യൂറോ കപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് തുര്‍ക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ജയത്തോടെ ഗ്രൂപ്പ് എയില്‍ മൂന്നാം …

Read More »

ട്രാക്കിലെ ഇതിഹാസം മില്‍ഖാ സിങ് ഇനി ഓര്‍മ; പറക്കും സിങ്ങിന് ആദരമര്‍പ്പിച്ച്‌ കായിക ലോകം….

ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖാ സിങ് അന്തരിച്ചു. കോവിഡ് ചികിത്സയില്‍ കഴിയവെയാണ് മരണം. 91 വയസ്സായിരുന്നു. മേയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വീണ്ടും കുറഞ്ഞതാണ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യനിലയെ വീണ്ടും മോശമാക്കിയത്. തുടര്‍ന്ന് അദ്ദേഹത്തെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജന്‍ ലെവല്‍ കുറയുകയും ചെയ്തു. …

Read More »

ആ കരാര്‍ അംഗീകരിച്ചപ്പോള്‍ അത് റദ്ദായെന്ന് ക്ലബ് അറിയിച്ചു: ക്ലബ് വിടാനുള്ള കാരണം വെളിപ്പെടുത്തി റാമോസ്…

റയല്‍ മാഡ്രിഡ് വിടാനുണ്ടായ കാരണം വെളുപ്പെടുത്തി സെര്‍ജിയോ റാമോസ്. റയലില്‍ തന്റെ 16 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചത് കരാര്‍ സംബന്ധമായ പ്രശ്നങ്ങള്‍ മൂലമാണെന്ന് ക്ലബ് വിട്ടതിന് ശേഷം റാമോസ് പറഞ്ഞു. രണ്ടു വര്‍ഷത്തെ കാര്‍ ആവശ്യപ്പെട്ട തനിക്ക് ക്ലബ് നല്‍കിയത് ഒരു വര്‍ഷത്തെ കരാറാണ്. ആ കരാര്‍ അംഗീകരിച്ചപ്പോള്‍ അത് റദ്ദായെന്ന് ക്ലബ് അറിയിക്കുകയും ചെയ്തുവെന്ന് താരം വ്യക്തമാക്കി. താന്‍ ക്ലബ് വിടുന്ന വിവരം അറിയിച്ചുകൊണ്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് …

Read More »

പ്രഥമ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് കലാശപ്പോരിന് നാളെ തുടക്കം; ജയിക്കുന്ന ടീമിന് 16 ലക്ഷം ഡോളർ സമ്മാനം….

ക്രിക്കറ്റിലെ നീളം കൂടിയ ഫോര്‍മാറ്റ് ആയ ടെസ്റ്റ് ക്രിക്കറ്റിന് ഇതുവരെയും ഐസിസിയുടെ ഒരു ടൂര്‍ണമെന്റ് ഉണ്ടായിരുന്നില്ല. നേരത്തെ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനം ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനിയാരുന്നു ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് മേസ് കൈമാറിയിരുന്നത്. പരിമിത ഓവര്‍ ഫോര്‍മാറ്റുകളില്‍ ലോകകപ്പ് നടത്തുന്ന ഐസിസി ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രചാരം കൂട്ടുന്നതിനും കൂടുതല്‍ ടീമുകളെ ടെസ്റ്റിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടി തുടങ്ങിയതാണ് ഈ ചാമ്ബ്യന്‍ഷിപ്പ്. ഇപ്പോഴിതാ അതിന്റെ കലാശപ്പോരാട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. നാളെ …

Read More »

നെയ്മറിന്റെ മികവില്‍ ബ്രസീലിന്റെ കുതിപ്പ്; അര്‍ജന്റീനയ്ക്ക് സമനില…

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ വിജയക്കുതിപ്പ് തുടര്‍ന്ന് കരുത്തരായ ബ്രസീല്‍. എന്നാല്‍ മറുവശത്ത് അര്‍ജന്റീനയ്ക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കാനറിപ്പട സൂപ്പര്‍ താരം നെയ്മറിന്റെ മികവിലാണ് പരഗ്വായിയെ കീഴടക്കിയത്.  എതിരില്ലാത്ത രണ്ട് ഗോളിനാണ് ജയം. ഗോളടിച്ചും അടിപ്പിച്ചുമാണ് നെയ്മര്‍ കളം നിറഞ്ഞത്. മത്സരത്തിന്റെ നാലാം മിനുറ്റില്‍ തന്നെ താരം ലക്ഷ്യം കണ്ടു. വലതു വിങ്ങിലൂടെ എത്തിയ ഗബ്രിയേല്‍ ജീസസ് നല്‍കിയ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബോക്സിന്റെ ഇടതു വശത്ത് നിന്ന് …

Read More »

ഇന്ത്യന്‍ ഫുട്ബോള്‍ അഭിമാനനിമിഷം; മെസിയ്ക്കും മുകളില്‍ ഇനി ഛേത്രിയുണ്ട്…

ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ നഷ്ടമായെങ്കിലും മറ്റൊരു നേട്ടം ഇന്നലെ ദോഹയില്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യ കൈവരിച്ചു. ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി പുതിയൊരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തിലേക്ക് നടന്നു കയറിയിരിക്കുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെയാണ് അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി പിന്നിലാക്കിയത്. ദോഹയിലെ ഇരട്ടഗോള്‍ നേട്ടത്തോടെ ഇന്ത്യന്‍ …

Read More »

ഐപിഎല്‍ ഫൈനല്‍ ഒക്ടോബര്‍ 15ന്; ഇരട്ട മത്സരങ്ങള്‍ കുറയ്ക്കാന്‍ ബിസിസിഐ…

ഐപിഎല്‍ ഫൈനല്‍ ഒക്ടോബര്‍ 15ലേക്ക് നീട്ടാന്‍ ബിസിസിഐ. സെപ്റ്റംബറില്‍ യുഎഇയിലെ കനത്ത ചൂടില്‍ പ്രതിദിനം രണ്ടു മത്സരങ്ങള്‍ നടത്തുന്നത് ഒഴിവാക്കാനാണ് ബിസിസിഐയുടെ പുതിയ നീക്കം. ഇതിനായി ബിസിസിഐ സമിതി എല്ലാ സാധ്യതയും തേടുകയാണെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിര്‍ത്തിവെച്ച ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 ഞായറാഴ്ച ആരംഭിച്ച്‌ ഒക്ടോബര്‍ 15ന് ഫൈനല്‍ മത്സരത്തോടെ അവസാനിക്കും. നേരത്തെ ഫൈനല്‍ മത്സരം ഒക്ടോബര്‍ 10നാണ് നിശ്ചയിച്ചിരുന്നത് എന്നാല്‍ ബിസിസിഐയും എമിറേറ്റ്സ് …

Read More »

ഐപിഎല്‍ രണ്ടാം ഘട്ടം സെപ്റ്റംബറില്‍ ; ഇനിയുളളത് 31 മത്സരങ്ങള്‍…

കൊവിഡ് മൂലം നിര്‍ത്തിവെച്ച ഐപിഎല്ലിന്റെ 14ാം സീസണിലെ ബാക്കി മത്സരങ്ങള്‍ എപ്പോളെന്ന കായിക പ്രേമികളുടെ ചോദ്യത്തിന് ഉത്തരമായി. സെപ്റ്റംബര്‍ 19 മുതല്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നടക്കും. ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തിയതി സംബന്ധിച്ച്‌ ധാരണയായെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുബായ്, അബുദാബി, ഷാര്‍ജ എന്നീ വേദികളിലായാണ് ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുക. അതേസമയം രണ്ടാം ഘട്ടത്തില്‍ വിദേശ താരങ്ങള്‍ കളിക്കാന്‍ വരുമോ എന്ന കാര്യം …

Read More »

ഖത്തര്‍ ലോകകപ്പ് 2022: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും…

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിനായുള്ള യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് 7:30ന് ഖത്തറിലെ ദോഹയിലാണ് മത്സരം. ഖത്തര്‍, ഒമാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ. കഴിഞ്ഞ വ്യാഴാഴ്ച നടന്ന മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ ഇന്ത്യയുടെ രാഹുല്‍ ഭേകെ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായിരുന്നു. പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ മികച്ച പ്രതിരോധമാണ് പുറത്തെടുത്തത്. ശക്തരായ ഖത്തറിന് ഒരു …

Read More »