മലയാള സിനിമയിലെ ആദ്യ നായികയായിരുന്നു പി.കെ റോസി. അവരുടെ 120-ാം ജന്മദിനമാണ് ഇന്ന് (ഫെബ്രുവരി 10). റോസിയുടെ സ്മരണയിൽ ഹോം പേജിൽ അവരുടെ ഡൂഡിൽ ഒരിക്കിയിരിക്കുകയാണ് ഗൂഗിൾ. പ്രത്യേക ദിവസങ്ങളിൽ വ്യക്തികളെയോ ഇവന്‍റുകളെയോ ഓർക്കാൻ ഗൂഗിൾ അതിന്‍റെ ലോഗോയ്ക്കൊപ്പം തയ്യാറാക്കുന്ന ഒരു പ്രത്യേക ആർട്ടിനെയാണ് ഡൂഡിൽ എന്ന് പറയുന്നത്. പി.കെ.റോസിയുടെ ഛായാചിത്രമാണ് ഗൂഗിൾ ഇന്ന് തങ്ങളുടെ ഹോം പേജിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. അതിൽ ക്ലിക്ക് ചെയ്താൽ പി.കെ റോസിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. …
Read More »കുതിച്ചുയര്‍ന്ന് എസ്എസ്എൽവി ഡി2; മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കും
ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റേ (ഐഎസ്ആർഒ) ഏറ്റവും ചെറിയ വിക്ഷേപണ വാഹനമായ എസ്എസ്എൽവി-ഡി 2വിന്റെ രണ്ടാം പതിപ്പ് ഇന്ന് രാവിലെ 9.18 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ ആദ്യ ലോഞ്ച് പാഡിൽ നിന്ന് വിക്ഷേപിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്- 07, യുഎസ് കമ്പനി അന്‍റാരിസിന്‍റെ ജാനസ്–1, ചെന്നൈ ആസ്ഥാനമായ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിലുള്ളത്. 2023 …
Read More »ഓപ്പെറയിലും വരുന്നു ചാറ്റ് ജിപിടി; പ്രഖ്യാപനവുമായി കമ്പനി
സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചാറ്റ്ബോട്ടുകൾ ഉപയോഗിച്ച് സെർച്ച് എഞ്ചിനുകളും ബ്രൗസറുകളും അപ്ഗ്രേഡ് ചെയ്യാനുള്ള ഓട്ടത്തിലാണ് മൈക്രോസോഫ്റ്റും ഗൂഗിളും. ഇപ്പോൾ ഓപ്പെറ ബ്രൗസറും തങ്ങളുടെ സേവനത്തിലേക്ക് ചാറ്റ്ബോട്ട് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയെ ഓപ്പെറ ബ്രൗസറിൽ ഉൾപ്പെടുത്താനാണ് നീക്കം. ഓപ്പെറയുടെ മാതൃ കമ്പനിയായ കുൻലുൻ ടെക്ക് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. മറ്റ് ബ്രൗസറുകളില്‍ നിന്ന് വ്യത്യസ്തമായി, നിരവധി …
Read More »ട്വിറ്റർ ബ്ലൂ ഇനി ഇന്ത്യയിലും ലഭ്യം; ഇന്ന് മുതൽ സബ്സ്ക്രൈബ് ചെയ്യാം
കാലിഫോർണിയ: ട്വിറ്റർ ബ്ലൂ ഫീച്ചർ ഇന്ന് മുതൽ ഇന്ത്യൻ ഉപയോക്താക്കൾക്കും ലഭ്യമാകും. നേരത്തെ, തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമായിരുന്നു ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ സൗകര്യം ലഭ്യമായിരുന്നത്. അക്കൗണ്ടിന്‍റെ ആധികാരികത ഉറപ്പാക്കുന്ന ബ്ലൂ ടിക് ലഭിക്കുന്നതിനാണ് ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്യേണ്ടത്. പ്രതിമാസം 650 രൂപ അടച്ച് വെബ്സൈറ്റിലും 900 രൂപ അടച്ച് മൊബൈലിലും ഇത് ഉപയോഗിക്കാം. വാർഷിക സബ്സ്ക്രിപ്ഷനിൽ 1,000 രൂപ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. 7,800 രൂപയ്ക്ക് പകരം 6,800 രൂപ …
Read More »ഇന്ത്യയില്‍ 10 കോടി അംഗങ്ങള്‍ കടന്ന് ലിങ്ക്ഡ്ഇന്‍; അംഗത്വത്തിൽ 56% വളർച്ച
ഇന്ത്യയിൽ നിന്നും 10 കോടിയിലേറെ അംഗങ്ങളുമായി ലിങ്ക്ഡ്ഇൻ. ഇന്ത്യയിലെ അംഗങ്ങളിൽ ഭൂരിഭാഗവും സോഫ്റ്റ്വെയർ, ഐടി മേഖലയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അംഗത്വത്തിൽ 56 ശതമാനം വളർച്ചയോടെ ആഗോളതലത്തിൽ ലിങ്ക്ഡ്ഇന്‍റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 2022 ൽ മാത്രം ഇന്ത്യയിലെ പ്രൊഫഷണലുകൾ 46 ലക്ഷം മണിക്കൂർ പ്ലാറ്റ്ഫോമിൽ ചെലവഴിച്ചു. യുഎസിലെ അംഗങ്ങൾ ലിങ്ക്ഡ്ഇനിൽ ചെലവഴിക്കുന്ന സമയത്തിന്‍റെ ഏകദേശം 2 ഇരട്ടിയാണിതെന്നും കമ്പനി അറിയിച്ചു.
Read More »സാമ്പത്തിക അസ്ഥിരത; 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി
യുഎസ് ടെക് ഭീമൻമാരുടെ പാത പിന്തുടർന്ന് 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി. സിഇഒ ബോബ് ഐഗറാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. കോവിഡിൻ്റെ മൂർദ്ധന്യാവസ്ഥയിൽ കൂടുതൽ നിയമനങ്ങൾ നടത്തിയ കമ്പനികൾ സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവ പിരിച്ചുവിടൽ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകളുടെ ജീവിതത്തെയാണ് പ്രതികൂലമായി ബാധിച്ചത്. താൻ ഈ തീരുമാനത്തെ നിസ്സാരമായി എടുക്കുന്നില്ല. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ജീവനക്കാരുടെ കഴിവുകളോടും …
Read More »വാഹന രജിസ്‌ട്രേഷനില്‍ വന്‍ കുതിപ്പുമായി കേരളം; ഒന്നാം സംസ്ഥാനത്ത് തിരുവനന്തപുരം
തിരുവനന്തപുരം: കേരളത്തിലെ റോഡുകളെ അതിവേഗം കീഴടക്കി പുത്തൻ വാഹനങ്ങൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് വാഹന രജിസ്ട്രേഷനിൽ കഴിഞ്ഞ വർഷം വലിയ മുന്നേറ്റമാണുണ്ടായത്. സർക്കാരിൻ്റെ പരിവാഹൻ വെബ്സൈറ്റിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത് ഈ മേഖലയിൽ നിന്നുള്ള വരുമാനത്തിലും വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്നാണ്. കഴിഞ്ഞ വർഷം ഏഴ് ലക്ഷത്തിലധികം വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 7,83,719 വാഹനങ്ങൾ. 2021ൽ ഇത് 7,65,596 ആയിരുന്നു. 2022 ൽ സംസ്ഥാനത്ത് വാഹന …
Read More »മതനിന്ദാ നിരോധനം നീക്കി; പാക്കിസ്ഥാനിൽ തിരിച്ചെത്തി വിക്കിപീഡിയ
ഇസ്ലാമാബാദ്: ഓരോ രാജ്യത്തിനും അവരുടേതായ സാംസ്കാരിക സവിശേഷതകളുണ്ട്. ലോകം മുന്നേറുകയാണെന്ന് പറയുമ്പോഴും അതിന് വിരുദ്ധമായ ചില തീരുമാനങ്ങൾ എടുക്കാൻ ഭരണകൂടം പലപ്പോഴും നിർബന്ധിതരാകും. അതാത് രാജ്യങ്ങളുടെ അധികാരവുമായി അടുത്ത ബന്ധമുള്ള ശക്തികളായിരിക്കും ഇത്തരം തീരുമാനങ്ങൾക്ക് പിന്നിൽ. ഇന്ന്, മതനിന്ദ ലോകമെമ്പാടും ഒരു പ്രധാന കുറ്റകൃത്യമായി തിരിച്ചെത്തുകയാണ്. ഏക മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഇത്തരം കുറ്റങ്ങള്‍ക്ക് അതിന്‍റെതായ തീവ്രതയുമുണ്ടായിരിക്കും. മതരാഷ്ട്രമായ പാകിസ്ഥാനിലും മതനിന്ദ വലിയ കുറ്റമാണ്. മതനിന്ദാപരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് …
Read More »ബിംഗിലും എജിലും ഇനി ചാറ്റ് ജിപിടി സേവനങ്ങൾ ലഭ്യം; പുതിയ പതിപ്പ് പുറത്തിറക്കി നിർമാതാക്കൾ
മൈക്രോസോഫ്റ്റ് ബിംഗ് സെർച്ച് എഞ്ചിൻ (ബിംഗ്), എജ് വെബ് ബ്രൗസർ എന്നിവയുടെ പുതിയ പതിപ്പ് പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയിൽ ലഭ്യമായ സേവനങ്ങൾ കൂടുതൽ മികച്ച രീതിയിൽ ലഭ്യമാകും എന്നതാണ് പുതിയ സവിശേഷത. ഓപ്പൺ എഐയുമായുള്ള സഹകരണത്തിന്‍റെ ഭാഗമായാണ് എജ്ജിലും ബിംഗിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ വരുന്നത്. ഓപ്പൺ എഐ ആണ് ചാറ്റ് ജിപിടിയുടെ നിർമ്മാതാവ്. താമസിയാതെ, മൈക്രോസോഫ്റ്റ് ഓഫീസലും ചാറ്റ് ജിപിടിയുടെ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തും. …
Read More »ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സൂം; കൂടാതെ ശമ്പളം വെട്ടി കുറയ്ക്കലും
ടെക് ഭീമനായ സൂം 1,300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ചു. ഇത് മൊത്തം തൊഴിലാളികളുടെ ഏകദേശം 15 ശതമാനം വരും. പിരിച്ചുവിടലുകൾ സ്ഥാപനത്തിന്‍റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുമെന്ന് സൂമിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എറിക് യുവാൻ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. തന്‍റെയും മറ്റ് എക്സിക്യൂട്ടീവുകളുടെയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും യുവാൻ പറഞ്ഞു. ഇതിന്‍റെ ഭാഗമായി വരുന്ന സാമ്പത്തിക വർഷത്തെ തന്റെ ശമ്പളം 98 ശതമാനം കുറയ്ക്കുമെന്നും 2023 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് …
Read More »