Breaking News

Tech

ചാറ്റ് ജിപിടിയെ നേരിടാൻ ബാർഡിനെ പുറത്തിറക്കി ഗൂഗിൾ

ന്യൂയോർക്: യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ശ്രദ്ധേയമായി മാറിയ ചാറ്റ്ബോട്ട് സംവിധാനമായ ചാറ്റ് ജിപിടി ഉയർത്തുന്ന ഭീഷണി മറികടക്കാൻ ‘ബാർഡ്’ എന്ന ചാറ്റ് ബോട്ടുമായി ഗൂഗിൾ. ആൽഫബെറ്റിന്‍റെയും ഗൂഗിളിന്‍റെയും സിഇഒ സുന്ദർ പിച്ചൈയാണ് ബാർഡ് പുറത്തിറക്കിയത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബാർഡ് ഇപ്പോൾ വിശ്വസനീയമായ ടെസ്റ്റർമാർക്കാണ് ലഭ്യമാക്കുന്നത്. വരും ആഴ്ചകളിൽ എല്ലാ ആളുകൾക്കും ലഭ്യമാകുന്ന രീതിയിൽ ഉൾപ്പെടുത്തും. ഓപൺ എ.ഐ എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണ കമ്പനി 2022 നവംബറിൽ …

Read More »

ചാറ്റ് ജിപിടിക്ക് മറുപടിയുമായി ഗൂഗിൾ; ‘ബാര്‍ഡ്’ ഉടനെത്തും

കാലിഫോർണിയ: ചാറ്റ് ജിപിടിക്ക് മറുപടിയായി ഗൂഗിൾ പുറത്തിറക്കുന്ന ചാറ്റ്ബോട്ടിന്‍റെ പേര് പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ചാറ്റ്ബോട്ടായ ബാർഡിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്‍റെ ബ്ലോഗിൽ പങ്കിട്ടു. 2021ല്‍ ഗൂഗിള്‍ അവതരിപ്പിച്ച ഡയലോഗ് ആപ്ലിക്കേഷൻ ലാംഡയെ അടിസ്ഥാനമാക്കിയുള്ളതാണ് ബാർഡ്. നിലവിൽ, ഒരു വിഭാഗം ആളുകൾ പരീക്ഷണാര്‍ത്ഥം ബാർഡ് ഉപയോഗിക്കുന്നുണ്ട്. ആപ്ലിക്കേഷൻ ഉടൻ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമായേക്കും. ഇതുസംബന്ധിച്ച കൂടുതൽ പ്രഖ്യാപനങ്ങൾ ഫെബ്രുവരി എട്ടിന് നടക്കുന്ന ഗൂഗിളിന്‍റെ ആർട്ടിഫിഷ്യൽ …

Read More »

20% എഥനോള്‍ അടങ്ങിയ പെട്രോള്‍ വിപണിയിലിറക്കി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 20% എഥനോൾ അടങ്ങിയ പെട്രോൾ (ഇ-20) പുറത്തിറക്കി കേന്ദ്രം. 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിലാണ് ഇന്ധനം പുറത്തിറക്കിയത്. നിലവിൽ പെട്രോളിൽ 10% എഥനോളും 90% പെട്രോളുമാണ് ഉള്ളത്. 2025 ഓടെ ഇത് ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ മൂന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരുടെ 84 പെട്രോൾ പമ്പുകളിൽ 20% എഥനോൾ അടങ്ങിയ പെട്രോൾ …

Read More »

ട്വിറ്ററിനെ കരകയറ്റുകയെന്ന ദൗത്യത്തിൽ വെല്ലുവിളികൾ വലുതായിരുന്നു: ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്കോ: കഴിഞ്ഞ മൂന്ന് മാസങ്ങൾ വളരെ കഠിനമായിരുന്നുവെന്ന് ട്വിറ്റർ മേധാവി എലോൺ മസ്ക്. ടെസ്ല, സ്പേസ് എക്സ് എന്നിവയിലെ ചുമതലകൾ നിറവേറ്റുന്നതിനൊപ്പം ട്വിറ്ററിനെ പാപ്പരത്തത്തിൽ നിന്ന് കരകയറ്റുകയെന്ന ദൗത്യം കൂടെ തനിക്കുള്ളതിനാൽ വെല്ലുവിളികൾ വളരെ വലുതായിരുന്നുവെന്നും മസ്ക് പറഞ്ഞു. പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നും തുടരുകയാണെന്നും മസ്ക് തന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പറഞ്ഞു. ഒക്ടോബറിൽ ട്വിറ്ററിനെ വാങ്ങാനുള്ള 44 ബില്യൺ യുഎസ് ഡോളറിന്‍റെ കരാർ അവസാനിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷം കമ്പനിയുടെ വരുമാനം …

Read More »

ചൈനീസ് വാതുവെപ്പ്-ലോണ്‍ ആപ്പുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള വാതുവെപ്പ്, ലോണ്‍ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. മൊത്തം 138 വാതുവെപ്പ് ആപ്ലിക്കേഷനുകളും 94 ലോൺ ആപ്ലിക്കേഷനുകളും നിരോധിക്കാനാണ് തീരുമാനം. ലോൺ ആപ്പുകൾക്കെതിരെ ധാരാളം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഐടി മന്ത്രാലയമാണ് നടപടി സ്വീകരിക്കുക. കഴിഞ്ഞ വർഷവും സമാനമായ നടപടി കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നു. ഇത്തരം ആപ്ലിക്കേഷനുകൾ നിർണായക വിവരങ്ങൾ ശേഖരിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്നാണ് കേന്ദ്രം അന്ന് …

Read More »

10 കോടി ഉപഭോക്താക്കള്‍, ടിക്ക്‌ടോക്കിന്റെ റെക്കോർഡ് പിന്തള്ളി ചാറ്റ്ജിപിടി

ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ നേടുന്ന ആപ്ലിക്കേഷനായി മാറി ചാറ്റ്ജിപിടി. ബീറ്റാ പതിപ്പ് പ്രവർത്തനം തുടങ്ങി രണ്ട് മാസത്തിനുള്ളിലാണ് ഈ നേട്ടം. ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക്ക്‌ടോക്ക് സ്ഥാപിച്ച റെക്കോർഡിനെയാണ് ഇതു മറികടന്നത്. മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യാതെ തന്നെ ചാറ്റ്ജിപിടി 10 കോടിയിലധികം ഉപഭോക്താക്കളെ നേടി എന്നതും ശ്രദ്ധേയമാണ്. ജനുവരിയിൽ പ്രതിദിനം 1.3 കോടി പേരാണ് പുതുതായി ചാറ്റ്ജിപിടിയിൽ എത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന …

Read More »

ഗൂഗിൾ പ്രസന്‍റ്സ്: ലൈവ് ഫ്രം പാരീസ്; എഐ ലൈവ് ഇവന്റുമായി ഗൂഗിള്‍

കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ പ്രവർത്തനത്തെക്കുറിച്ച് ആളുകളുമായി കൂടുതൽ വിവരങ്ങൾ പങ്കിടുന്നതിനുള്ള ഇവന്റുമായി ഗൂഗിൾ.’ഗൂഗിൾ പ്രസന്‍റ്സ്: ലൈവ് ഫ്രം പാരീസ്’ എന്ന പേരിൽ ഫെബ്രുവരി എട്ടിനാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. പരിപാടി യൂട്യൂബിൽ തത്സമയം കാണാം. ആളുകൾ വിവങ്ങൾ എങ്ങനെ തിരയുന്നു, വിവരങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്നിവ പരിശോധിച്ച് ഉപയോക്താക്കൾക്ക് എന്താണ് വേണ്ടതെന്ന് ഗൂഗിൾ കണ്ടെത്തും. ഇത്തരം കണ്ടെത്തലുകൾ മുമ്പത്തേക്കാളും സ്വാഭാവികമായി ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതെല്ലാം പരിപാടിയിൽ ചർച്ച ചെയ്യും. അതേസമയം, …

Read More »

മതനിന്ദാപരമായ ഉള്ളടക്കം; വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ

ഇസ്‍ലാമാബാദ്: മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ. പാക് വെബ് സൈറ്റായ ദി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പരാമർശം വിക്കിപീഡിയയിൽ നിന്ന് നീക്കം ചെയ്താൽ വെബ്സൈറ്റ് പുനഃസ്ഥാപിക്കുമെന്നും പാകിസ്ഥാൻ അധികൃതർ അറിയിച്ചു. വിദ്വേഷ പരാമർശം നീക്കം ചെയ്തില്ലെങ്കിൽ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യുമെന്ന് അറിയിച്ച് ടെലികോം അതോറിറ്റി ഓഫ് പാകിസ്ഥാൻ (പിടിഎ) വിക്കിപീഡിയയുടെ സേവനം 48 മണിക്കൂർ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. …

Read More »

ബ്ലൂ വെരിഫൈഡ് അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് പരസ്യവരുമാനം; വാഗ്ദാനവുമായി മസ്‌ക് 

സാന്‍ ഫ്രാന്‍സിസ്‌കോ: ബ്ലൂ വെരിഫൈഡ് അക്കൗണ്ടുള്ള ക്രിയേറ്റർമാർക്ക് ട്വിറ്ററിൽ നിന്നുള്ള പരസ്യ വരുമാനത്തിന്‍റെ ഒരു വിഹിതം നൽകുമെന്ന പ്രഖ്യാപനവുമായി ട്വിറ്റർ സിഇഒ എലോൺ മസ്ക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരസ്യ വരുമാനം പങ്കിടൽ വെള്ളിയാഴ്ച മുതൽ ആരംഭിക്കും. എന്നിരുന്നാലും, വരുമാനം എങ്ങനെ പങ്കിടുമെന്ന് വ്യക്തമാക്കിയിട്ടില്ല. മസ്കിന്‍റെ ട്വീറ്റിന് താഴെ, ഇത് എങ്ങനെ നടപ്പാക്കുമെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേക ആനുകൂല്യങ്ങളും സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ട്വിറ്ററിലെ സബ്സ്ക്രിപ്ഷൻ …

Read More »

ശനിയെ പിന്തള്ളി ഉപഗ്രഹങ്ങളുടെ രാജാവായി വ്യാഴം; 12 പുതിയ ഉപഗ്രഹങ്ങൾ കണ്ടെത്തി

വാഷിങ്ടൺ: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഉപഗ്രഹങ്ങളുടെ രാജാവെന്ന പദവിയിലേക്ക്. വ്യാഴത്തിന് ചുറ്റും പരിക്രമണം ചെയ്യുന്ന 12 ഉപഗ്രഹങ്ങൾ കൂടി ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതോടെ ശനിയെ പിന്തള്ളി വ്യാഴം ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമെന്ന സ്ഥാനം നേടി. വ്യാഴത്തിന് 92ഉം ശനിക്ക് 83 ഉപഗ്രഹങ്ങളുമാണുള്ളത്. വാഷിങ്ടണിലെ കാർണിജ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസിലെ ജ്യോതിശാസ്ത്രജ്ഞനായ സ്കോട്ട് ഷെപ്പേർഡാണ് ഈ കണ്ടെത്തലിന് നേതൃത്വം നൽകിയത്. ഉപഗ്രഹങ്ങളുടെ സ്ഥിരീകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ മൈനർ …

Read More »