കൊറോണ വൈറസ് പോസിറ്റീവായ രണ്ടു ജീവനക്കാരുമായി അടുത്തിടപഴകിയ 140 പേര്‍ക്ക് രോഗം കണ്ടെത്തിയതായി കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ്. സ്പ്രിംഗ്ഫീല്‍ഡിലെ ഒരു മുടിവെട്ടു കടയില്‍ നിന്നാണ് വൈറസ് പടര്‍ന്നത്. മേയ് 12 മുതല്‍ 20 വരെ കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ആദ്യ ജീവനക്കാരില്‍നിന്നും 84 പേര്‍ക്കും മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി; കേരളത്തില്‍ മദ്യ വില്‍പ്പന ഉടന്‍… മേയ് 16 മുതല്‍ 20 വരെ …
Read More »കുവൈത്തില്‍ 195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 665 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു..!
കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 665 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 21967 ആയി. കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7030 ആയി. 24 മണിക്കൂറിനിടെ 9 പേരാണ് കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 165 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. പുതിയ …
Read More »ലോകത്തെ കാര്‍ന്നുതിന്ന് കോവിഡ്; വൈറസ് ബാധിതര്‍ 54 ലക്ഷം കടന്നു; മരണ നിരക്ക് ഉയരുന്നു..
ലോകത്ത് കോവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക് കടക്കുന്നു. ഇതുവരെ ലോകത്ത് 346658 പേര്‍ രോഗം ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടയില്‍ 1 ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അമേരിക്ക, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ്. അമേരിക്കയില്‍ സ്ഥിതി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഇതുവരെ 16,87000 പേര്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു. മരണനിരക്ക് 99300 കഴിഞ്ഞു. നാലര ലക്ഷത്തോളം ആളുകള്‍ …
Read More »ലോകത്ത് കോവിഡ് ബാധിതര്‍ അമ്പതുലക്ഷം കവിഞ്ഞു; മരണസംഖ്യ ഞെട്ടിക്കുന്നത്…
ലോകത്ത് കോവിഡ് ബാധിതര്‍ അമ്പതുലക്ഷം കവിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം 5,087,859 ആയി. വൈറസിന്റെറ പിടിയില്‍പെട്ട 329,768 പേരുടെ ജീവന്‍ നഷ്ടമായി. 2,022,727 പേര്‍ ലോകത്താകെ രോഗമുക്തി നേടി. രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ യു.എസ് തന്നെയാണ് മുന്നില്‍. 1,591,991 ആളുകളിലാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. മരണം 94,994 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയും (308,705) ബ്രസീലുമാണ് (293,357) തൊട്ടുപിന്നില്‍. റഷ്യയിലെ മരണനിരക്ക് താരതമ്യേന കുറവാണ്. യഥാക്രമം 2972, 18894 എന്നിങ്ങനെയാണ് …
Read More »പരിശോധന ഫലം തെറ്റ്; അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുകള്‍ക്ക് രോഗമില്ല..!
ശനിയാഴ്ച കോവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയ അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ പരിശോധനഫലം പുറത്ത്. അഞ്ചുപേര്‍ക്കും രോഗമില്ലെന്നാണ് പുതിയ പരിശോധനാഫലം. വീണ്ടും നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. കോവിഡ് പരിശോധിക്കുന്ന ആര്‍.ടി-പി.സി.ആര്‍ കിറ്റിന് ഉണ്ടായ തകരാറാകാം പരിശോധനാഫലം തെറ്റായതിന് കാരണമെന്നാണ് നിഗമനം. പോസിറ്റീവ് ഫലം ലഭിച്ച അഞ്ച് പേരും സ്രവമെടുക്കുന്നതിനുള്ള ക്യൂവില്‍ അടുത്തടുത്ത് നിന്നിരുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും തന്നെ കോവിഡ് രോഗലക്ഷണങ്ങളില്ല. പ്രവാസികളെ തിരിച്ചെത്തിക്കുന്ന ദൗത്യത്തില്‍ പങ്കാളികളാകുന്നതിന്‍റെ ഭാഗമായാണ് 77 …
Read More »കോവിഡ് 19 ; നിയന്ത്രണം നീക്കിയതോടെ ജര്‍മ്മനിയില്‍ രോഗ വ്യാപനം കൂടി…
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് വരുത്തിയതിന് പിന്നാലെ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നത് ജര്‍മ്മനിയ്ക്ക് തിരിച്ചടി. ഇളവ് നല്‍കിയതിനു പിന്നാലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം ഈ സമയത്ത് രാജ്യത്ത് കോവിഡ് കേസുകള്‍ കുറയേണ്ടതാണ്, എന്നാല്‍ വിപരീതമാണ് സംഭവിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി ഹോട്ടലുകളും റെസ്‌റ്റൊറന്റുകളും തുറന്നതും ഫുട്‌ബോള്‍ മത്സരങ്ങള്ക്ക് അനുമതി നല്‍കിയതുമെല്ലാം തിരുത്തേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.
Read More »ചൈനയില്‍ കൊറോണയുടെ രണ്ടാം വരവോ?? രാജ്യത്ത് വീണ്ടും കൊവിഡ് ബാധ ഉയരുന്നു..
കൊവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കുറേ ദിവസത്തിനു ശേഷം വീണ്ടും കൂടിയ നിരക്കില്‍ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഞായറാഴ്ച 14 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 10 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതില്‍ 12 പേര്‍ക്കും ആഭ്യന്തര സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. രണ്ടു പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. ഇതില്‍ 11 എണ്ണവും വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലും ഹുബേയിലുമാണ്. ഈ പ്രവിശ്യകളുടെ തലസ്ഥാന നഗരിയായ വുഹാനില്‍ നിന്നാണ് …
Read More »നടക്കാന്‍ കഴിയാത്ത അമ്മയെ മകന്‍ വീല്‍ ചെയറിലിരുത്തി ജീവനോടെ കുഴിച്ചിട്ടു; മൂന്നാം ദിവസം പൊലീസ് വൃദ്ധയെ ജീവനോടെ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട കല്ലറയിലെ അഴുക്ക് നിറഞ്ഞ കുഴിയില്‍ നിന്നും…
നടക്കാന്‍ കഴിയാത്ത അമ്മയെ ജീവനോടെ കുഴിച്ചിട്ട മകനെതിരെ പൊലീസ് കേസെടുത്തു. വടക്കന്‍ ചൈനയില്‍ മെയ് 2നാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഉപേക്ഷിക്കപ്പെട്ട കല്ലറയില്‍ അമ്മയെ ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു മകന്‍. അഴുക്ക് നിറഞ്ഞ കുഴിയില്‍ നിന്നും വൃദ്ധയെ പോലിസ് പുറത്തെടുക്കുകയായിരുന്നു. നടക്കാന്‍ വയ്യാത്ത അമ്മയെ മകന്‍ വീല്‍ചെയറിലിരുത്തി കൊണ്ടുപോയതായി മകന്റെ ഭാര്യ പൊലീസിനു മൊഴി നല്‍കി. മൂന്ന് ദിവസം കഴിഞ്ഞിട്ടും അമ്മയെ കാണാതായപ്പോള്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നാണ് …
Read More »വിദേശ രാജ്യങ്ങളിലെ കുട്ടികളിലെ അണുബാധയുടെ കാരണം കണ്ടുപിടിച്ച് ഗവേഷകര്‍..!
വിദേശ രാജ്യങ്ങളിലെ കുട്ടികളില്‍ കണ്ടുതുടങ്ങിയിരിക്കുന്ന അണുബാധയുടെ കാരണം കണ്ടെതിയാതായ് ഒരുകൂട്ടം ഗവേഷകര്‍. ഗവേഷണം കൊറോണ വൈറസിന്റെ പാര്‍ശ്വഫല സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നു. വാഷിംഗ്ടണിലെ ശിശുരോഗവിദഗ്ധന്മാരും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടെ പരിശോധനകളാണ് രോഗങ്ങളെല്ലാം കൊറോണ മൂലമുള്ളതാണെന്ന ശക്തമായ നിഗമനത്തിലേക്ക് എത്തിയത്. തൊലിപ്പുറത്തെ തടിപ്പ് നീര്‍ക്കെട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ക്കൊപ്പം വയറുവേദന, തൊലിയില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടുക, രക്തധമനികളിലെ വീക്കം എന്നിവയാണ് കുട്ടികളില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് അമേരിക്കയിലെ ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു. …
Read More »കോവിഡ്; മരണ നിരക്കില്‍ ഇറ്റലിയെ കടത്തിവെട്ടി ബ്രിട്ടണ്‍..!
ബ്രിട്ടണില്‍ കോവിഡ് മൂലം ഉണ്ടായ മരണസംഖ്യ 29427 ആയി ഉയര്‍ന്നതായ് റിപ്പോര്‍ട്ട്. ഇതോടെ ഇറ്റലി കഴിഞ്ഞാല്‍ യൂറോപ്പില്‍ ഏറ്റവും കുടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ച രാജ്യമായി ബ്രിട്ടന്‍ മാറി. കോവിഡ് രൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ ഇതുവരെ 29,315 പേരാണ് മരണപ്പെട്ടത്. 2,13,013 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 196,243 പേര്‍ക്കാണ് യുകെയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുഎസ്സിലാണ്. യുഎസ്സില്‍ കോവിഡ് …
Read More »