കൊറോണ വൈറസ് ലോകമൊട്ടാകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ആദ്യ മരണം രേഖപ്പെടുത്തി. മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് മരിച്ചത്. ഇയാള്‍ കൊച്ചി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിലസയിലായിരുന്നു. ഇതോടെ കേരളത്തില്‍ നിന്നും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതോടെ ജനങ്ങള്‍ ഈ മഹാമാരിയെ ഇനിയും ഗൗരവത്തോടെ നോക്കിക്കാണണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടന്നും എല്ലാവരും പരമാവധി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്ന കാര്യങ്ങള്‍ പാലിക്കുകയാണ് വേണ്ടതെന്നും അറിയിച്ചു.
Read More »ദുരന്ത ഭൂമിയായി ഇറ്റലി; ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന് പൊലിഞ്ഞത് ഇറ്റലിയില്‍; 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്….
കൊറോണ വൈറസ് മഹാമാരിയില്‍ ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന് പൊലിഞ്ഞത് ഇറ്റലിയില്‍. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം മരിച്ചത് 969 ആളുകളാണ്. കൊറോണ മൂലം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ കോവിഡ്-19 രോഗ ബാധ മൂലം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 9134 കടന്നു. 5909 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 86,498 ആയതായാണ് …
Read More »പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്..
കേരളം കൊവിഡ് 19 വൈറസ് ഭീതിയില്‍ കഴിയുമ്ബോള്‍ പത്തനംതിട്ടയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്ത ആശ്വാസം പകരുന്നത്. പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ജില്ലാ കലക്ടര്‍ പിബി നൂഹ് അറിയിച്ചു. രണ്ട് വയസുള്ള രണ്ട് കുട്ടികളടക്കമുള്ളവരുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. ഇപ്പേള്‍ പുറത്തുവന്ന ഫലം ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതും വൈറസിനെ അതിജീവിക്കുമെന്ന ആത്മവിശ്വാസം നല്‍കുന്നതുമാണെന്ന് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. …
Read More »കോവിഡ് 19: സംസ്ഥാനത്ത് വീണ്ടും മൂന്നുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരണം; രാജ്യത്തെ ആദ്യത്തെ മരണം കര്‍ണാടകയില്‍..
സംസ്ഥാനത്ത് മൂന്നുപേര്‍ക്കുകൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായ് റിപ്പോര്‍ട്ട്. ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കും മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയില്‍ രോഗമുണ്ടെന്ന് ഉറപ്പിച്ചു. ഇതോടെ കോവിഡ്-19ന്റെ രണ്ടാംവരവില്‍ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം ഇതോടെ 17 ആയി. കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. തൃശ്ശൂര്‍ സ്വദേശി ജില്ലാ ആശുപത്രിയിലും. ഇറ്റലിയില്‍ …
Read More »കോവിഡ് 19: സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ 31 വരെ അടച്ചിടും..!
കേരളത്തില്‍ കൂടുതല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 31 വരെ അടക്കാന്‍ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ കേരളത്തില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സിനിമാ സംഘടനകള്‍ യോഗം ചേര്‍ന്നത്.
Read More »രണ്ടുപേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 33 ആയി…
രാജ്യത്ത് രണ്ടുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 33 ആയി ഉയര്‍ന്നു. ശനിയാഴ്ച അമൃത്സറിലെ ഗുരു നാനാക് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും മാര്‍ച്ച് മൂന്നിന് ഇറ്റലിയില്‍ നിന്നെത്തിയവരാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. കര്‍ണാടകയില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. ഐ.ടി മേഖലയിലും ഒഴിവാക്കിയിട്ടുണ്ട്.
Read More »