സംസ്ഥാനത്ത് വ്യാപകമായി നാളെയും മറ്റന്നാളും കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേതുടര്‍ന്ന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത ആഴ്ചയോടെ കാലവര്‍ഷം എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ഒന്നിനും അഞ്ചിനും ഇടയില്‍ കേരള തീരത്ത് എത്തുമെന്ന് കാലാവസ്ഥാകേന്ദ്രം റീജിയണല്‍ മേധാവി അറിയിച്ചു.
Read More »ഏത് മതവികാരമാണ് വ്രണപ്പെട്ടത്?; വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല കേരളം: മുഖ്യമന്ത്രി പിണറായി വിജയന്‍..
ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് ഹിന്ദുത്വര്‍ തകര്‍ത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല കേരളമെന്ന് അക്രമികള്‍ ഓര്‍ക്കണം. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിന് ഇടയിലാണ് മുഖ്യമന്ത്രി സെറ്റ് തകര്‍ത്ത വിഷയത്തില്‍ പ്രതികരിച്ചത്. സെറ്റ് നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. അടുത്ത കാലത്തായി ചില വര്‍ഗീയശക്തികള്‍ വര്‍ഗീയവികാരം പുറത്തു വിട്ടുകൊണ്ട് സിനിമയെ …
Read More »കപ്പകൃഷി ഉദ്ഘാടനത്തിനെത്തിയത് വിനയായി; വാമനപുരം എം.എല്‍. എയ്ക്കും സുരാജ് വെഞ്ഞാറമൂടിനും ക്വാറന്റൈന്‍…
നടന്‍ സുരാജ് വെഞ്ഞാറമൂടിനും വാമനപുരം എം.എല്‍.എ ഡി.കെ മുരളിയ്ക്കും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം. കഴിഞ്ഞദിവസം വെഞ്ഞാറമൂട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച അബ്കാരി കേസിലെ പ്രതിയെ അറസ്റ്റുചെയ്തതതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ പോകേണ്ടി വന്ന വെഞ്ഞാറമൂട് സി.ഐയുമായി വേദിപങ്കിട്ടതിനെ തുടര്‍ന്നാണ് സുരാജിനും എം.എല്‍. എയ്ക്കും ക്വാറന്റൈനില്‍ പോകേണ്ടിവന്നത്. ഉത്ര കൊലപാതകം; സൂരജിനെ ഇരയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു; അഞ്ചുമാസത്തിന്റെ തയാറെടുപ്പിന് ശേഷമാണ് കൊലപാതകമെന്ന്… ശനിയാഴ്ച സുരാജിന്റെ വസ്തുവിലെ കപ്പകൃഷി ഉദ്ഘാടത്തിന് ഇവര്‍ ഒന്നിച്ചെത്തിയതാണ് പ്രശ്നമായത്. അറസ്റ്റുചെയ്ത …
Read More »ഉത്ര കൊലപാതകം; സൂരജിനെ ഇരയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു; അഞ്ചുമാസത്തിന്റെ തയാറെടുപ്പിന് ശേഷമാണ് കൊലപാതകമെന്ന്…
അഞ്ചല്‍ ഏറം വെള്ളിശേരിയില്‍ ഉത്ര കിടപ്പുമുറിയില്‍ കരിമൂര്‍ഖന്റെ കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് പുലര്‍ച്ചെയാണ് ക്രൈംബ്രാഞ്ച് സൂരജിനെയുമായി തെളിവെടുപ്പിനെത്തിയത്. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് പാത്രം കണ്ടെടുത്തു. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തിയിരുന്നു. അതേസമയം ഉത്രയുടെ വീട്ടിലെത്തിയ പ്രതി താന്‍ തെറ്റൊന്നും ചെയ്തിട്ടിലെന്ന് പറയുന്നുണ്ടായിരുന്നു. സംഭവത്തില്‍ സൂരജിനെയും സുഹൃത്തും സഹായിയുമായ പാമ്പുപിടുത്തക്കാരന് സുരേഷിനെയും ഞായറാഴ്ചയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഉത്രയെ പാമ്പിനെ …
Read More »ലോകത്തെ കാര്‍ന്നുതിന്ന് കോവിഡ്; വൈറസ് ബാധിതര്‍ 54 ലക്ഷം കടന്നു; മരണ നിരക്ക് ഉയരുന്നു..
ലോകത്ത് കോവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക് കടക്കുന്നു. ഇതുവരെ ലോകത്ത് 346658 പേര്‍ രോഗം ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടയില്‍ 1 ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അമേരിക്ക, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ്. അമേരിക്കയില്‍ സ്ഥിതി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഇതുവരെ 16,87000 പേര്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു. മരണനിരക്ക് 99300 കഴിഞ്ഞു. നാലര ലക്ഷത്തോളം ആളുകള്‍ …
Read More »സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിയോട് കൂടിയ കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെലോ അലേര്‍ട്ട്…
കേരളത്തിന്റെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിയോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മെയ് 26 ന് കൊല്ലം, പത്തനംതിട്ട വയനാട് ജില്ലകളിലും 27 ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലയിലും മെയ് 28 ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. …
Read More »ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം റെക്കോഡിലേക്ക്; 24 മണിക്കൂറിനിടെ രാജ്യത്ത് 6,654 പുതിയ രോഗികള്‍
ഇന്ത്യയില്‍ 24 മണിക്കുറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 6,654 േപര്‍ക്ക്. ആദ്യമായാണ് രാജ്യത്ത് ഒറ്റദിവസം ഇത്രയേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 125,101ആയി. രാജ്യത്ത് ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 6000 കടക്കുന്നത്. വെള്ളിയാഴ്ച 6088 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ൩൭൨൦ രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്. 51,783 പേരാണ് കോവിഡില്‍ നിന്ന് മുക്തരായത്. 41 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവും …
Read More »എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ ഇങ്ങനെ; കോളെജുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് ജൂണ്‍…
എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു. മെയ് 26 മുതല്‍ 30 വരെയാണ് പരീക്ഷ നടക്കുക. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകും പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ത്ഥികളെ പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് അതാത് വിദ്യാലയങ്ങള്‍ തന്നെ മുന്‍കൈ എടുക്കണം. സംസ്ഥാനത്തിന് പുറത്തു നിന്നും പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യം …
Read More »കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്കും, ക്ലബ്ബിനും നന്ദി അറിയിച്ച് സന്ദേശ് ജിങ്കാന്‍…
ഐഎസ്‌എല്‍ ഒന്നാം സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ജിങ്കാന്‍ ആറ് വര്‍ഷത്തിന് ശേഷമാണ് ക്ലബ് വിടുന്നത്. ആദ്യ സീസണില്‍ എമേര്‍ജിംഗ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ നായകനുമായിരുന്നു. കാല്‍മുട്ടിന് ഏറ്റ പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ ജിങ്കാന്‍ കളിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്‌സിനായി 76 മത്സരങ്ങളില്‍ കളിച്ചിട്ടുള്ളതിനാല്‍ ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് ജിങ്കാന്‍. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ ആരാധകര്‍ക്കും, ക്ലബ്ബിനും നന്ദി അറിയിച്ച് …
Read More »ആരാധകര്‍ക്ക് പിറന്നാള്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍, ദൃശ്യം 2 ടീസര്‍ പുറത്തുവിട്ട് താരരാജാവ്….
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങന്നു. മോഹന്‍ലാലിന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായ ജോര്‍ജുകുട്ടിയേയും കുടുംബത്തെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡും ഈ സിനിമ സ്വന്തമാക്കിയിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത്, 2013ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാഗമിറങ്ങുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. …
Read More »