സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്ന് പവന് കൂടിയത് 400 രൂപയാണ്. ഇതോടെ പവന് 34,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഇതാദ്യമായാണ് സ്വര്‍ണവില 34,800 ലെത്തുന്നത്. കഴിഞ്ഞ 15 ദിവസത്തിനിടെ പവന് 1400 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 50 രൂപയും വര്‍ധിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണം.
Read More »കൊവിഡ് മൂന്നാം ഘട്ടം അപകടകരം; സംസ്ഥാനത്ത് അതിതീവ്ര കോവിഡ് ബാധയുണ്ടാകും. അതീവ ജാഗ്രത വേണം..
കേരളത്തില്‍ ഇപ്പോള്‍ കോവിഡിന്റെ പുതിയ ഘട്ടമാണ്, സംസ്ഥാനത്ത് അതിതീവ്ര കോവിഡ് ബാധയുണ്ടാകും. കോവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തില്‍ സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടായേക്കാമെന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നുമാണ് വിദഗ്ധര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മഴ തുടങ്ങിയതോടെ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും രോഗവ്യാപനം കൂട്ടിയേക്കാം. ടെസ്റ്റ് കൂട്ടണമെന്നും ചെറിയ ലക്ഷണങ്ങളുളളവരെ പോലും പരിശോധനയ്ക്കു വിധേയരാക്കണമെന്നുമാണ് വിദഗ്ധാഭിപ്രായം. കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും വ്യക്തമാക്കി. എന്നാല്‍, …
Read More »അതിതീവ്ര ന്യൂനമര്‍ദ്ദം വൈകീട്ടോടെ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ; കനത്ത ജാഗ്രതാ നിര്‍ദ്ദേശം..
ഒഡീഷയിലും ബംഗാള്‍ ഉള്‍ക്കടലിലും അംഫാന്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകീട്ടോടെ തീവ്ര ചുഴലിക്കാറ്റായി ആഞ്ഞടിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ ബംഗാളിലും ഒഡീഷയിലും 12 തീരപ്രദേശ ജില്ലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശത്തുള്ളവരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത …
Read More »സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 80 ആയി. ഇന്ന് മാത്രം 16 പേര്‍ക്കാണ് കേരളത്തില്‍ രോഗ ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്കും മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചപ്പോള്‍ ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതമാണ് രോഗം. കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ന് ആര്‍ക്കും രോഗം ഭേദമായില്ല. ഇന്ന് രോഗം …
Read More »ദുബായില്‍ നിന്നെത്തിയ പ്രവാസികള്‍ക്ക് കൂട്ടത്തോടെ കൊവിഡ്; 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു…
ദുബായില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മംഗലാപുരത്ത് എത്തിയ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ഉഡുപ്പിയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 12 ന് നാട്ടിലെത്തിയവരാണ് ഇവരെല്ലാം. തിരിച്ചെത്തിയ ദക്ഷിണ കന്നഡ സ്വദേശികളെ ജില്ലാ ഭരണകൂടം മംഗലാപുരത്തെ വിവിധ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉഡുപ്പി സ്വദേശികള്‍ക്ക് ഉഡുപ്പിയിലാണ് നിരീക്ഷണം ഒരുക്കിയത്.
Read More »സംസ്ഥാനത്തെ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്..
സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന്റെ വില 34400 രൂപയിലെത്തി. കഴിഞ്ഞ ദിവസം 34,000 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4300 രൂപയിലുമാണ് വ്യാപരം നടക്കുന്നത്. സാമ്ബത്തിക വര്‍ഷം ആരംഭിച്ച് ആദ്യവാരം തന്നെ സ്വര്‍ണം പവന് 32,800 രൂപയായി ഉയര്‍ന്നിരുന്നു. പവന് 32,200 രൂപയായിരുന്നു മാര്‍ച്ച് മാസത്തെ കൂടിയ വില. ഏപ്രില്‍ പകുതിയോടെ ഒരു പവന് സ്വര്‍ണത്തിന് 33,600 രൂപയായി ഉയര്‍ന്നിരുന്നു. ഇടക്ക് …
Read More »ലോക്ക് ഡൗണ്‍; നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍, ഓട്ടോറിക്ഷകളും ടാക്സികളും ഓടും, കൂടാതെ മറ്റ് ഇളവുകള്‍…
രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ നാലാം ഘട്ട ലോക്ക് ഡൗണില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നല്‍കേണ്ട ഇളവുകളും സംബന്ധിച്ച അന്തിമരൂപം തയ്യാറാവുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും കേന്ദ്രം പ്രഖ്യാപിക്കാന്‍ സാധ്യത. ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ട് ഓട്ടോറിക്ഷകളും ടാക്സികളും ഓടിക്കാനും നാലാം ഘട്ട ലോക്ക് ഡൗണില്‍ അനുമതിയുണ്ടാവും …
Read More »രഹന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്നും പുറത്താക്കി..!!
ആക്ടിവിസ്റ്റും ബിഎസ്എന്‍എല്‍ ജീവനക്കാരിയുമായ രഹന ഫാത്തിമയെ ജോലിയില്‍ നിന്നും നിര്‍ബന്ധിത വിരമിക്കല്‍ നല്കി പിരിച്ചുവിട്ടു. രഹന തന്നെയാണ് ഈ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; പതിനെട്ടാം പടി കയറാന്‍ ശ്രമിച്ചതിന്, 18 ദിവസത്തെ ജയില്‍വാസത്തിനും 18 മാസത്തെ സസ്പെന്‍ഷനും ഒടുവില്‍, എന്റെ ശബരിമല കയറ്റം കാരണം ബിഎസ്എന്‍എല്ലിന്റെ ‘സല്‍പ്പേരും’ വരുമാനവും കുറഞ്ഞു എന്നും, മലക്ക് പോകാന്‍ മാലയിട്ട് ‘തത്വമസി’ എന്ന് എഴുതിയിട്ട ഫേസ്ബുക് പോസ്റ്റില്‍ എന്റെ …
Read More »ജോലിസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കും; ലോക്നാഥ് ബെഹ്റ..!
പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതിനെതുടര്‍ന്ന് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. വിവിധ വ്യക്തികളും സംഘടനകളും പോലീസിന് കൈമാറിയ മാസ്കുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണ ചെയ്യും. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ വഴിയരികില്‍ മാസ്കുകള്‍ വില്‍പ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്താനും സംസ്ഥാന …
Read More »പ്രത്യേക വിമാന സര്‍വീസിലൂടെയും സ്വര്‍ണക്കടത്ത് ; പിടികൂടിയത് 7.65 ലക്ഷത്തിന്റെ സ്വര്‍ണം..
ലോകത്തെ കോവിഡ് വ്യാപനവും രാജ്യത്തെ ലോക് ഡൗണും മൂലം ഗള്‍ഫില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന പ്രത്യേക വിമാന സര്‍വീസിലൂടെയും സ്വര്‍ണക്കടത്ത്. ഇന്നു പുലര്‍ച്ചെ ഒരു മണിക്ക് ജിദ്ദയില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയില്‍നിന്നുമാണ് സ്വര്‍ണം പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. 7.65 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്. യാത്രക്കാരി മലപ്പുറം സ്വദേശിനിയാണ്. വന്ദേഭാരത് രക്ഷാദൗത്യത്തിന്റെ ഭാഗമായി നാട്ടിലേക്കു തിരിച്ചെത്തുന്നവരില്‍നിന്നു സ്വര്‍ണം പിടികൂടുന്നത് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഇതാദ്യമാണ്.
Read More »