Breaking News

Tag Archives: News22

വാട്സാപ്പ് സ്റ്റാറ്റസായി ഇട്ടത് മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങള്‍, ഒടുവില്‍​ യുവാവിനു കിട്ടിയത് എട്ടിന്‍റെ പണി…

പിണങ്ങിപ്പോയ കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്സാപ്പില്‍ പ്രചരിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിയാണ് പിടിയിലായത്. ഇരിങ്ങാലക്കുട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി യുവാവ് ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവര്‍ മാസങ്ങളോളം ഒരുമിച്ചും കഴിഞ്ഞു. പിന്നീട് ചില അഭിപ്രായ വത്യാസങ്ങളെതുടര്‍ന്ന് യുവതി ഇയാളെ വിട്ടു പോകുകയായിരുന്നു. ഇതിന്റെ പകതീര്‍ക്കാന്‍ പ്രതി യുവതിയുടെ ചിത്രങ്ങള്‍ വാട്സാപ്പില്‍ സ്റ്റാറ്റസായി ഇടുകയായിരുന്നു. യുവതിയുടെ പരാതിയെതുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More »

ടെച്ചിങ്‌സായി താറാവിറച്ചി കൊണ്ടുവന്നില്ല, മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനോട്‌ ചെയ്തത് കൊടുംക്രൂരത..

മദ്യപിക്കുമ്ബോള്‍ ടെച്ചിങ്‌സായി താറാവിറച്ചി കൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലാണ് ടെച്ചിങ്‌സുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ദാരുണകൊലപാതകത്തില്‍ കലാശിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. തര്‍ക്കത്തിനിടെ ചെങ്കല്‍പ്പേട്ട് സ്വദേശിയായ 43 കാരന്‍ വിനായകമാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ സുഹൃത്ത് 38 കാരനായ വാസുവിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. ഒരുമിച്ചിരുന്ന മദ്യപിക്കാന്‍ സുഹൃത്തുക്കളായ വിനായകവും വാസുവും തീരുമാനിക്കുകയായിരുന്നു. വിനായകം മദ്യ വാങ്ങിക്കാമെന്നും വാസു താറാവിറച്ചി പാകം …

Read More »

നടക്കാന്‍ കഴിയാത്ത അമ്മയെ മകന്‍ വീല്‍ ചെയറിലിരുത്തി ജീവനോടെ കുഴിച്ചിട്ടു; മൂന്നാം ദിവസം പൊലീസ് വൃദ്ധയെ ജീവനോടെ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട കല്ലറയിലെ അഴുക്ക് നിറഞ്ഞ കുഴിയില്‍ നിന്നും…

നടക്കാന്‍ കഴിയാത്ത അമ്മയെ ജീവനോടെ കുഴിച്ചിട്ട മകനെതിരെ പൊലീസ് കേസെടുത്തു. വടക്കന്‍ ചൈനയില്‍ മെയ് 2നാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഉപേക്ഷിക്കപ്പെട്ട കല്ലറയില്‍ അമ്മയെ ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു മകന്‍. അഴുക്ക് നിറഞ്ഞ കുഴിയില്‍ നിന്നും വൃദ്ധയെ പോലിസ് പുറത്തെടുക്കുകയായിരുന്നു. നടക്കാന്‍ വയ്യാത്ത അമ്മയെ മകന്‍ വീല്‍ചെയറിലിരുത്തി കൊണ്ടുപോയതായി മകന്റെ ഭാര്യ പൊലീസിനു മൊഴി നല്‍കി. മൂന്ന് ദിവസം കഴിഞ്ഞിട്ടും അമ്മയെ കാണാതായപ്പോള്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നാണ് …

Read More »

ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന…

ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനോട് ഇന്ത്യ പെട്ടെന്നാണു പ്രതികരിച്ചതെന്നും അതിനാല്‍ കൊറോണ വൈറസ് കേസുകള്‍ വളരെക്കുറച്ചേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) പറഞ്ഞു. അതേസമയം, ജൂലൈ അവസാനത്തോടെ പകര്‍ച്ചവ്യാധിനിരക്ക് രാജ്യത്തു വ്യാപകമാകുമെന്നും ഡബ്ല്യുഎച്ച്‌ഒയുടെ പ്രത്യേക കോവിഡ്-19 പ്രതിനിധി ഡോ. ഡേവിഡ് നബാരോ ഒരു പ്രമുഖ ദേശീയ മാധ്യമത്തോടു പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ‘ലോക്ഡൗണ്‍ നീക്കുമ്ബോള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും. പക്ഷേ ആളുകള്‍ ഭയപ്പെടേണ്ട. വരും മാസങ്ങളില്‍ …

Read More »

ഈ ലോകത്ത് ഏറ്റവും പെട്ടെന്ന് വാക്‌സിന്‍ കണ്ടുപിടിക്കേണ്ട രോഗം മറ്റൊന്ന്: വിജയ്‌ സേതുപതി ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ..

മനുഷ്യ വികാരങ്ങളില്‍ ഒന്നായ വിശപ്പും ഒരു രോഗമാണെന്നും അതിനൊരു വാക്സിന്‍ ആരെങ്കിലും കണ്ടുപിടിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നും തമിഴ് യുവ സൂപ്പര്‍ താരം വിജയ് സേതുപതി. കൊവിഡ് വൈറസ് ബാധയുടെ ഭീതിയില്‍ ലോക്ക് ഡൗണില്‍ രാജ്യത്തെ ഒരു വലിയ വിഭാഗം തൊഴിലില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ വിജയ് സേതുപതിയുടെ ഇത്തരത്തിലുള്ള പ്രതികരണം. വിശപ്പ് ഒരു രോഗമാണെന്നും അതിന് വാക്‌സിന്‍ കണ്ടുപിടിക്കണമെന്നുമാണ് വിജയ് സേതുപതി ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘വിശപ്പ് എന്നൊരു രോഗമുണ്ട്. …

Read More »

ഇന്ത്യയിൽ കൊവിഡ് ആശങ്കയേറുന്നു; രോഗബാധിതർ അരലക്ഷം അടുക്കുന്നു, 24 മണിക്കൂറിൽ 126 മരണം…

ഇന്ത്യയിൽ കൊവിഡ് ആശങ്കയേറുന്നു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിക്കുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തില്‍ കുറവ് സംഭവിക്കുന്നില്ല. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം അരലക്ഷം അടുക്കുകയാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നതിനിടെയിലും വ്യാപനം കുറയാത്തത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയാണ് പരത്തുന്നത്. ഇന്ത്യയില്‍ ഇതുവരെ 49391 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 33514 പേര്‍ …

Read More »

സംസ്ഥാനത്തെ മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ലന്ന്‍ മുഖ്യമന്ത്രി; തുറന്നാല്‍ ഉണ്ടാകുന്ന…

മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ തുറന്നാല്‍ മറ്റുസംസ്ഥാനങ്ങളിലേത് പോലെ ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുമായി എക്സൈസ് മന്ത്രിയും എക്സൈസ് കമ്മീഷണറും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി തത്കാലം മദ്യശാല തുറക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Read More »

ലോക്ക് ഡൗണ്‍ കാലത്തും റിലയന്‍സ് ജിയോയില്‍ വന്‍ നിക്ഷേപവുമായി പുതിയ നിക്ഷേപകര്‍..!

ലോക്ക് ഡൗണ്‍ കാലത്തും റിലയന്‍സ് ജിയോയില്‍ വന്‍ നിക്ഷേപവുമായി പുതിയ നിക്ഷേപകര്‍ രംഗത്ത്. ഫേ‌സ്ബുക്കുമായി 43,574 കോടി രൂപയുടെ കരാര്‍ പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ സ്വകാര്യ ഇക്വിറ്റി കമ്ബനിയായ സില്‍വര്‍ ലേക്ക് 5,655.75 കോടി രൂപ ജിയോ പ്ലാറ്റ്‌ഫോമിലേക്ക് നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ജിയോയില്‍ 1.15 ശതമാനം ഓഹരി അവര്‍ക്ക് ലഭിക്കും. ഈ നിക്ഷേപത്തോടെ ജിയോ പ്ലാറ്റ്‌ഫോമുകളുടെ മൂല്യം 4.90 ലക്ഷം കോടി രൂപയും എന്റര്‍പ്രൈസ് മൂല്യം …

Read More »

അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍ പെട്ട് ഒരു മരണം നിരവധി പേര്‍ക്ക് പരിക്ക്…

ഗുജറാത്തില്‍ നിന്നും അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ഒഡിഷക്ക് പോയ ബസ് അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ഗുജറാത്തിലെ സൂറത്തില്‍ നിന്നും ഒഡിഷയിലെ ഗന്‍ജാമിലേക്കുള്ള 70 തൊഴിലാളികളുമായാണ് ബസ് പുറപ്പെട്ടത്. റോഡിന് വശത്തുള്ള മതിലില്‍ തട്ടിയാണ് അപകടമുണ്ടായത്. പൊലിസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Read More »

കൊറോണയ്ക്ക് ശേഷം ചൈനയില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ മറ്റൊരു പുതിയ അസുഖം…

ചൈനയില്‍ കൊറോണയ്ക്ക് ശേഷം ആരോഗ്യപ്രവര്‍ത്തകരില്‍ മറ്റൊരു പുതിയ അസുഖം കണ്ടെത്തിയതായ് റിപ്പോര്‍ട്ട്. കോവിഡ് രോഗികളുമായി അടുത്ത് ഇടപഴകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ധരിക്കുന്ന ഗൗണുകളും മാസ്‌കുകളുമാണ് പുതിയ അസുഖത്തിന്റെ കാരണക്കാരന്‍. ഗൗണുകളും മാസ്‌കുകളും ഗുരുതരമായ ചര്‍മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് ചൈനീസ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. മാസ്‌ക്, ഗോഗള്‍സ്, മുഖാവരണം, ഗൗണ്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ അടങ്ങുന്ന സംരക്ഷണ ഉപകരണങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ ധരിക്കുന്നത്. ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനം ഒരു മാസികയിലാണ് പ്രസിദ്ധീകരിച്ചത്. ചൈനയിലെ …

Read More »