സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ വീട്ടമ്മയെ ബന്ധുവായ യുവതിയും മകനും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഒറ്റപ്പാലം ആര്.എസ്. റോഡില്‍ തെക്കേത്തൊടിയില്‍ ഖദീജയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് ഖദീജയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു ഖദീജയുടെ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതയായ ഖദീജ സഹോദരിയുടെ മകള്‍ ഷീജയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന് വ്യക്തമായി. തുടര്‍ന്ന് …
Read More »നിപ ഭീതിയൊഴിയുന്നു; അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്..
സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. നിപ ബാധിച്ച് മരിച്ച പന്ത്രണ്ടു വയസുകാരന്റെ സമ്ബര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ 73 പേരുടെ സാമ്ബിളുകളാണ് നെഗറ്റീവ് ആയത്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്ബിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതില്‍ നാല് എണ്ണം എന്‍ഐവി പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇന്നലെ 22 പേരുടെ പരിശോധനാ ഫലം …
Read More »വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ഉയര്‍ന്ന നിരക്കെന്ന വാര്‍ത്തകള്‍ തള്ളി സിയാല്‍…..
വിമാനത്താവളങ്ങളിലെ കൊവിഡ് വൈറസ് പരിശോധന നിരക്ക് ഉയര്‍ന്നതെന്ന പ്രചരണങ്ങള്‍ തള്ളി സിയാല്‍. ഈടാക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിരക്കാണെന്നും വരുന്നവര്‍ക്ക് പരിശോധന സൗജന്യമെന്നും സിയാല്‍ വ്യക്തമാക്കി. യുഎയിലേക്ക് പോകുന്നവക്കുള്ള കോവിഡ് പരിശോധനക്ക് വിമാനത്താവളങ്ങളില്‍ 2500 രുപയാണ് ഈടാക്കുന്നത്. ഇത് കോള്ളയാണെന്നും കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ നവമാധ്യമങ്ങളില്‍ സജീവുമാണ്. മറ്റു രാജ്യങ്ങളില്‍ പോകാന്‍ 500 രുപയുടെ ആര്‍ടിപിസിആര്‍ പരിശോധനാഫലം മതിയെന്ന കാര്യം എടുത്തുകാട്ടിയാണ് പല ചര്‍ച്ചകളും. ഇതെല്ലാം തെറ്റിദ്ധാരണ മുലമെന്നാണ് കൊച്ചി അന്താരാഷ്ട്ര …
Read More »മണ്ണാര്‍ക്കാട് ഹോട്ടലിന് തീപിടിച്ച് അപകടം; രണ്ട് പേര് മരിച്ചു…
മണ്ണാര്‍ക്കാട്ട് ഹോട്ടലിന് തീപ്പിടിച്ച് രണ്ട് പേര് മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലെ ഹില്‍ വ്യൂ ഹോട്ടലിലാണ് പുലര്‍ച്ചെ മൂന്നരയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. ലപ്പുറം തലയ്ക്കടത്തൂര്‍ സ്വദേശി പറമ്ബത്ത് മുഹമ്മദ് ബഷീര്‍, പട്ടാമ്ബി സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശി അക്ബര്‍ അലി, മണ്ണാര്‍ക്കാട് സ്വദേശി റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.നാല് നിലകളുള്ള ലോഡ്ജ് കെട്ടിടമാണ് ഹില്‍ വ്യൂ. ഇതിന് താഴത്തെ നിലയിലുള്ള ഹോട്ടലില്‍ നിന്നും മുകളിലേക്ക് തീ പടരുകയായിരുന്നു.തീപടരുന്നത് കണ്ടതോടെ കെട്ടിടത്തിനുള്ളില്‍ …
Read More »രാജ്യത്ത് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 34973 കൊവിഡ് കേസുകളും 260 മരണങ്ങളും, 37681 പേര്‍ക്ക് രോഗമുക്തി…
രാജ്യത്ത് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 34973 കൊവിഡ് കേസുകളും 260 മരണങ്ങളുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37681 പേര് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 32342299 ആയി. സജീവ കേസുകളുടെ എണ്ണം 390646 ആണ്. 260 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 442009 ആയി. ഇതുവരെ നല്കിയ വാക്സിന് ഡോസുകളുടെ എണ്ണം 723784586 ആയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Read More »ഒമാനില്‍ ഇതുവരെ രണ്ടര കോടി കോവിഡ് പരിശോധനകള്‍ നടത്തി…..
മഹാമാരിയുടെ ആരംഭകാലം മുതല്‍ ഇതുവരെ നടത്തിയത് രണ്ടര കോടി കോവിഡ് പരിശോധനകളെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഡിസീസസ് സര്‍വൈലന്‍സ് ആന്‍ഡ് കണ്ട്രോള് വിഭാഗംഡയറക്ടര് ജനറല്‍ ഡോ.സൈഫ് സാലിം അല്‍ അബ്രി. പുതിയ രോഗികളുടെ എണ്ണത്തിലെ കുറവിന് ഒപ്പം രോഗതീവ്രതയും കുറഞ്ഞതായും അംബാസഡര്‍മാരുടെയും നയതന്ത്ര പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കവെ ഡോ. അബ്രി പറഞ്ഞു. മുന്‍ഗണനാ പട്ടികയിലുള്ള 75 ശതമാനം പേര്‍ക്ക് ഇതിനകം വാക്സിന് നല്കി. ഇതില്‍ 42 ശതമാനം പേര്‍ക്ക് രണ്ടു ഡോസ് വാക്സിനും …
Read More »കേരളത്തില്‍ പോയി മടങ്ങുന്ന നീലഗിരിക്കാര്ക്കും ആര്.ടി.പി.സി.ആര് നിര്‍ബന്ധം….
നീലഗിരിയില്‍നിന്ന് കേരളത്തില്‍ പോയി മടങ്ങുന്ന തദ്ദേശീയരായവര്‍ക്കും വെള്ളിയാഴ്ച മുതല്‍ ആര്.ടി.പി.സി.ആര് നിര്‍ബന്ധമാണെന്ന് ജില്ല ഭരണകൂടം. കേരളത്തില്‍ കോവിഡ് വ്യാപനത്തോതും നിപ വൈറസ് ബാധ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നിബന്ധനയെന്ന് ജില്ല കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ അറിയിച്ചു. കേരളത്തില്‍ പോയിവരുന്ന നീലഗിരിക്കാര്‍ക്ക് ആധാറും പ്രതിരോധ കുത്തിവെപ്പ് എടുത്ത സര്‍ട്ടിഫിക്കറ്റും കാണിച്ചാല്‍ മതിയായിരുന്നു. നിപ വൈറസ് ബാധയും ഉണ്ടായതോടെയാണ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനും തദ്ദേശീയര്‍ക്കും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും വേണമെന്ന് നിര്‍ബന്ധമാക്കിയത്. …
Read More »പുലര്‍ച്ചെ കടലിലേക്കു പോകാനിറങ്ങിയ മത്സ്യത്തൊഴിലാളി വഴിയരികില്‍ മരിച്ചു കിടക്കുന്നു…
തുമ്ബ ആറാട്ടുവഴി ജങ്ഷനടുത്ത് അജ്ഞാത വാഹനമിടിച്ച് ചിറ്റാറ്റുമുക്ക് കനാല്‍ പുറമ്ബോക്കില്‍ അന്തോണിപ്പിള്ള (70) മരിച്ചു. മത്സ്യതൊഴിലാളിയായ ഇദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെ കടലിലേക്കു പോകാന്‍ വീട്ടില്‍നിന്നിറങ്ങിയതാണ്. വാഹനമിടിച്ചു മരണപ്പെട്ടുകിടന്നത് രാവിലെ നടക്കാനിറങ്ങിയവരാണ് കണ്ടത്. പൊലിസെത്തി മെഡിക്കല്‍ കോളേജാശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഫാത്തിമപുരം പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേരി ശാന്തിയാണ് അന്താണിപ്പിള്ളയുടെ ഭാര്യ. പരേതയായ ജോയ്സി മകളാണ്.
Read More »പുറ്റടിയില്‍ ഏലക്കലേലം നിലച്ചു; കര്‍ഷക സംഘടനകള്‍ ആശങ്കയില്‍….
പുറ്റടി സ്പൈസസ് പാര്‍ക്കിലെ ഏലക്കലേലം നിലച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച കര്‍ഷകസംഘടനകള്‍ പരിഹാരം കാണാന്‍ 12ന് കുമളിയില്‍ യോഗം ചേരും. പുറ്റടിയില്‍ ലേലം നിലക്കുകയും സ്വകാര്യ ഏജന്‍സികള്‍ തമിഴ്നാട് കേന്ദ്രീകരിച്ച് സ്വകാര്യ ലേലം ആരംഭിക്കുകയും ചെയ്തു. സ്പൈസസ് പാര്‍ക്കിലെ ഓണ്‍ലൈന്‍ ലേലം അട്ടിമറിക്കാന്‍ തമിഴ്നാട്ടിലെ ബോഡിനായ്കന്നൂര്‍ കേന്ദ്രീകരിച്ചു ഉത്തരേന്ത്യന്‍ ലോബി പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് പുറ്റടിയില്‍ ലേലം നിലച്ചത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന വ്യാപാരികള്‍ക്ക് പുറ്റടിയിലേക്ക് വരാനാവില്ലെന്ന് പറഞ്ഞാണ് …
Read More »കോവിഡ് തളര്‍ത്തിയ ഭിന്നശേഷി ജീവിതങ്ങള്‍ക്ക് കരുതലൊരുക്കാന്‍ പഠനം പൂര്‍ത്തിയായി…
ഒന്നര വര്‍ഷം പിന്നിട്ട കോവിഡ് പ്രതിസന്ധി സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങെളക്കുറിച്ച് സാമൂഹികനീതി വകുപ്പിെന്റ പഠനം പൂര്‍ത്തിയായി. ഭിന്നശേഷിക്കാരുടെ ജീവിതത്തെ കോവിഡ് സാമൂഹികമായും സാമ്ബത്തികമായും തളര്‍ത്തിയെന്ന വിലയിരുത്തലിെന്റ അടിസ്ഥാനത്തിലാണ് പഠനം. കരട് റിപ്പോര്‍ട്ടില്‍ സെക്രട്ടറിതല യോഗം നിര്‍ദേശിച്ച ഭേദഗതികളോടെ 20 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. കോവിഡുകാലം ഭിന്നശേഷിക്കാരായ കുട്ടികളെയും മുതിര്‍ന്നവരെയും മാനസികമായും തൊഴില്‍പരമായും പ്രതികൂലമായി ബാധിച്ചു എന്നാണ് സാമൂഹികനീതി വകുപ്പിെന്റ കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ചില പരാതികളും പ്രശ്നങ്ങളും …
Read More »