ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്ക് വേണ്ടി കളിച്ചിരുന്ന ബിന്നി ഇന്ത്യക്ക് വേണ്ടി ആറ് ടെസ്റ്റ് മത്സരങ്ങളും 14 ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. “ക്രിക്കറ്റ് എന്റെ രക്തത്തിലൂടെ ഒഴുകുന്നതാണ്, ഇപ്പോള്‍ കളിക്കാരന് എന്നതില്‍ നിന്നും മാറി പരിശീലകന് ആകാന്‍ ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമാണ്,” സ്റ്റുവര്‍ട്ട് ബിന്നി വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. …
Read More »