Breaking News

Tag Archives: China

ചൈനയില്‍ കൊറോണയുടെ രണ്ടാം വരവോ?? രാജ്യത്ത് വീണ്ടും കൊവിഡ് ബാധ ഉയരുന്നു..

കൊവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കുറേ ദിവസത്തിനു ശേഷം വീണ്ടും കൂടിയ നിരക്കില്‍ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഞായറാഴ്ച 14 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 10 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതില്‍ 12 പേര്‍ക്കും ആഭ്യന്തര സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. രണ്ടു പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. ഇതില്‍ 11 എണ്ണവും വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലും ഹുബേയിലുമാണ്. ഈ പ്രവിശ്യകളുടെ തലസ്ഥാന നഗരിയായ വുഹാനില്‍ നിന്നാണ് …

Read More »

നടക്കാന്‍ കഴിയാത്ത അമ്മയെ മകന്‍ വീല്‍ ചെയറിലിരുത്തി ജീവനോടെ കുഴിച്ചിട്ടു; മൂന്നാം ദിവസം പൊലീസ് വൃദ്ധയെ ജീവനോടെ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട കല്ലറയിലെ അഴുക്ക് നിറഞ്ഞ കുഴിയില്‍ നിന്നും…

നടക്കാന്‍ കഴിയാത്ത അമ്മയെ ജീവനോടെ കുഴിച്ചിട്ട മകനെതിരെ പൊലീസ് കേസെടുത്തു. വടക്കന്‍ ചൈനയില്‍ മെയ് 2നാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഉപേക്ഷിക്കപ്പെട്ട കല്ലറയില്‍ അമ്മയെ ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു മകന്‍. അഴുക്ക് നിറഞ്ഞ കുഴിയില്‍ നിന്നും വൃദ്ധയെ പോലിസ് പുറത്തെടുക്കുകയായിരുന്നു. നടക്കാന്‍ വയ്യാത്ത അമ്മയെ മകന്‍ വീല്‍ചെയറിലിരുത്തി കൊണ്ടുപോയതായി മകന്റെ ഭാര്യ പൊലീസിനു മൊഴി നല്‍കി. മൂന്ന് ദിവസം കഴിഞ്ഞിട്ടും അമ്മയെ കാണാതായപ്പോള്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നാണ് …

Read More »

ചൈനയില്‍ കൊറോണയുടെ രണ്ടാം വരവോ? മുന്‍ ദിവസത്തേക്കാള്‍ ഇരട്ടിയായി രോഗബാധിതര്‍; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്…

ചൈനയില്‍ വീണ്ടും കൊറോണ വൈറസ് പിടിപെടുന്നതായ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 99 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകിരിച്ചു. മുന്‍പുള്ള ദിവസങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തതിനെക്കാള്‍ ഇരട്ടി കേസുകളാണ് വീണ്ടും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ചൈന ഞായറാഴ്ച പുറത്തു വിട്ട ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം രോഗ ലക്ഷണങ്ങളൊന്നും കാണിക്കാതെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും മുമ്പുള്ള ദിവസത്തെക്കാള്‍ ഇരട്ടിയായതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ …

Read More »

കൊറോണ വൈറസ്; ആര്‍ക്കും രോഗലക്ഷണങ്ങളില്ല, എന്നാല്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു; ചൈന വീണ്ടും പ്രതിസന്ധിയിലേക്ക്…

ലോകത്തെ കാര്‍ന്നു തിന്നുന്ന കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയെ ആശങ്കപ്പെടുത്തി രാജ്യത്ത് വീണ്ടും വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു. വൈറസ് വ്യാപനത്തിന്റെ ഭീതിപ്പെടുത്തിയ നാളുകള്‍ കഴിഞ്ഞതിന് പിന്നാലെ, ചൈനയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചത് 39 പേരിലാണ്. അതേസമയം രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസ് ബാധയുള്ളവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുന്നുണ്ട്. കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടും വൈറസിനെ തുരത്താന്‍ സസാധിക്കുന്നില്ല എന്ന പ്രശ്നമാണ് ചൈനീസ് അധികൃതര്‍ക്കുള്ളത്. രോഗലക്ഷണങ്ങള്‍ …

Read More »

ലോകരാഷ്ട്രങ്ങളില്‍ മരണമണി മുഴക്കുന്ന ‘കൊലയാളി’ വൈറസ് ഉടലെടുത്ത ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാര്‍ക്കറ്റ്’ വീണ്ടും തുറന്നു…

ലോകത്തെ ഞെട്ടിച്ച്‌ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണാ വൈറസിന്‍റെ പ്രഭവകേന്ദ്രമെന്ന്​ വിശ്വസിക്കുന്ന ചൈനയിലെ കുപ്രസിദ്ധ വെറ്റ് മാര്‍ക്കറ്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ പ്രമുഖ വാര്‍ത്താ എജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്​തിരിക്കുന്നത്. വവ്വാല്‍, ഈനാംപേച്ചി, പട്ടി, പാമ്പ് തുടങ്ങി നിരവധി ജീവികളുടെ മാംസം ഈ മാര്‍ക്കറ്റില്‍ ഇപ്പോഴും സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് വിവരം. ലോകം മുഴുവന്‍ കൊടുങ്കാറ്റിന്‍റെ വേഗതയില്‍ വ്യാപിക്കുന്ന കൊറോണ വൈറസ് ഈ മാര്‍ക്കറ്റില്‍നിന്നാണ്​ ജനങ്ങളിലേക്ക് പടര്‍ന്നതെന്ന്‍ കരുതുന്നത്. എന്നാല്‍, ഇതിന്‍റെ …

Read More »

ചൈനയെ വിട്ടൊഴിയാതെ അപകടങ്ങള്‍; കാട്ടുതീയില്‍പ്പെട്ട്, രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചു..

ചൈനയെ വിട്ടൊഴിയാതെ അപകടങ്ങള്‍ പിന്തുടരുന്നു. കാട്ടുതീയില്‍പ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.51ന് പ്രാദേശിക ഫാമിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് ശക്തമായ കാറ്റ് കാരണം അടുത്തുള്ള മലകളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് സര്‍ക്കാറിന്റെ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണപ്പെട്ട 19 പേരില്‍, 18അഗ്‌നിശമന സേനാംഗങ്ങളാണ്, മരിച്ച മറ്റൊരാള്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് വഴിയൊരുക്കിയ ഒരു …

Read More »

കൊറോണ വൈറസ്; ചൈനയിലെ മാന്ദ്യം 11 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോക ബാങ്ക്…!

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകവ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പുറത്തുവരുന്ന മറ്റൊരു റിപ്പോര്‍ട്ട് ചൈനയില്‍ വളര്‍ച്ച സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ കിഴക്കനേഷ്യയിലെ 11 ദശലക്ഷം പേര്‍ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് ബാധയില്‍നിന്ന് വിമുക്തിനേടി മികച്ച സാഹചര്യം ചൈനയിലുണ്ടായാലും വളര്‍ച്ച 2.3ശതമാനമായി കുറുയുമെന്നാണ് സൂചന.  2019ല്‍ 6.1ശതമാനമായിരുന്നു ചൈനയിലെ വളര്‍ച്ച. ലോക ജനസംഖ്യയുടെ അഞ്ചില്‍ രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള അടച്ചിടലിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. വ്യാപാര സ്ഥാപനങ്ങള്‍ …

Read More »

ചൈന കള്ളം പറഞ്ഞു ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു; വുഹാനിൽ നിന്ന് പുറത്ത് വരുന്ന കണക്കുകള്‍ തെറ്റ്; മരിച്ചത് 42,000 പേരെന്ന് പുതിയ കണക്ക്..

ലോകം കൊറോണ മഹാമാരിയില്‍ സര്‍വവും മറന്നുപോരാടുമ്പോള്‍ കൊറോണയിൽ ചൈന പുറത്തുവിട്ട മരണ നിരക്കുകൾ ശരിയല്ലെന്ന് ചൈനാക്കാരും ലോകരാഷ്ട്രങ്ങളും. ചൈനയിലെ വുഹാനിൽ മാത്രം 42,000 പേർ മരിച്ചിരിക്കുമെന്നാണ് ചൈനാക്കാർതന്നെ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ചൈന പുറത്തുവിട്ട 3200 കൊറോണ മരണം എന്ന കണക്ക് തീർത്തും ശരിയല്ലെന്നാണ് ഇപ്പോൾ ചൈനയിൽ നിന്നുതന്നെ പുറത്തുവരുന്ന വിവരങ്ങൾ. വുഹാനിൽ മാത്രം 42,000 പേരെങ്കിലും മരിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അവർ പറയുന്നത്. വുഹാനിൽ പ്രവർത്തനക്ഷമമായ ഏഴ് ശ്മശാനങ്ങളാണുള്ളത്. ഇവ ഓരോന്നിൽ …

Read More »

ചൈനയെ പിടിച്ചുകുലുക്കി കൊറോണ വൈറസ്; മരണം 1500 കടന്നു, വൈറസ് ബാധിച്ചവരുടെ എണ്ണം 66,492..

ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. ചൈനയില്‍ ഇതുവരെയുള്ള മരണം ഇപ്പോള്‍ 1500 കടന്നതായാണ് റിപ്പോര്‍ട്ട്. കണക്കുകള്‍പ്രകാരം 1,523 പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച 143 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണം 1,500 കടന്നത്. ഇവര്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. ചൈനയില്‍ 66,492 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് വിവരം. ചൈനയില്‍ വൈറസ് ബാധയേറ്റ ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലും വുഹാനിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് വിവരം.

Read More »

കെറോണ വൈറസ്; മരണസംഖ്യ വീണ്ടും ഉയര്‍ന്നു; ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 1,000 കഴിഞ്ഞു..

ചൈനയില്‍ കൊറോണ വൈറസ് ബാധയെതുടര്‍ന്നുള്ള മരണ സംഖ്യ വീണ്ടും ഉയര്‍ന്ന് 1,000 കടന്നു. ഇന്നലെ മാത്രം 103 പേരാണ് മരിച്ചത്. 2,097 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയി ഉയര്‍ന്നു. പതിനായിരങ്ങളെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലിന്‍റെ എമ്പുരാന്‍ പ്രഖ്യാപനം..!! സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരമാണിത്. പ്രസിഡന്റ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More »