Breaking News

ഒമാനില്‍ 102 പേര്‍ക്ക്​ കൂടി കോവിഡ്;​ രോഗമുക്തി നേടിയത് 307 പേര്‍…

ഒമാനില്‍ വ്യാഴാഴ്​ച 102 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1716 ആയി. രോഗമുക്​തരായവരുടെ എണ്ണം 307. മലയാളിയടക്കം

എട്ടുപേര്‍ മരണപ്പെടുകയും ചെയ്​തു. വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചവരില്‍ 69 പേര്‍ വിദേശികളും 33 പേര്‍ സ്വദേശികളുമാണ്. പുതിയ രോഗികളില്‍ 71 പേരാണ്​ മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളത്​.

ഇവിടെ മൊത്തം കോവിഡ്​ ബാധിതര്‍ 1309 ആയി. രോഗമുക്​തരുടെ എണ്ണം 156ല്‍ നിന്ന്​ 218 ആയി ഉയരുകയും ചെയ്​തു. മരിച്ച എട്ടുപേരും മസ്​കത്തില്‍ ചികിത്സയിലിരുന്നവരാണ്​.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …