സംസ്ഥാനത്തെ മദ്യശാലകള്‍ തുറന്നതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വടകര എംപി കെ മുരളീധരന്‍ രംഗത്ത്. മദ്യപാനികളോടു കാണിക്കുന്ന താല്‍പര്യം സര്‍ക്കാര്‍ ദൈവവിശ്വാസികളോടും കാണിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു.
ആരാധനാലയങ്ങള്‍ തുറക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കണം. മദ്യ ഷാപ്പ് തുറക്കുമ്ബോള്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നതും ആരാധനാലയങ്ങള്‍ തുറക്കുമ്ബോള്‍ അത് ലംഘിക്കപ്പെടുന്നത് എങ്ങനെയാണെന്നും മുരളീധരന്‍ ചോദിച്ചു.
വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ആരാധനാലയങ്ങളിലും നടപ്പാക്കാമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മദ്യം ലഭിക്കാത്തവര്‍ പരിഭ്രാന്തരാകുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആരാധനാലയങ്ങളില്‍ പോകാത്തവര്‍ അനുഭവിക്കുന്ന മനഃപ്രയാസം എന്തുകൊണ്ട്
മനസ്സിലാക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കുന്നത് കൊണ്ട് ഒരു വ്യാപനവും ഉണ്ടാവില്ല. സംസ്ഥാനത്ത് ഇപ്പോള്‍ കൊറോണയുടെ സമൂഹ വ്യാപനമല്ല മദ്യത്തിന്റെ സമൂഹ വ്യാപനമാന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്. ഇപ്പോഴുയരുന്ന ആപ്പ് സര്‍ക്കാരിനെ ആപ്പാക്കും. മന്ത്രി ടി.പി രാമകൃഷ്ണന്‍ ഭാവിയില്‍ ഒരു പാട് കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.