Breaking News

സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഇല്ല ; ആരോഗ്യ മന്ത്രി കെ കെ ശൈലജ…

സംസ്ഥാനത്ത് മെയ് ഏഴിന് ശേഷം കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മേയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്.

എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചുവരുന്നതാണ് കണ്ടത്. രോഗികളായി എത്തുന്ന പലരും അവശനിലയിലാണെന്നും സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനമില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

അതേസമയം രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇപ്പോള്‍ വരുന്ന ആളുകളില്‍ ഭൂരിഭാഗവും അതുകൊണ്ടാണ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്.

എന്നാല്‍ സമൂഹ വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ കേരളത്തിലില്ലെന്നും മന്ത്രി പറഞ്ഞു. സമ്ബര്‍ക്കം മൂലമുള്ള രോഗപ്പകര്‍ച്ച കേരളത്തില്‍ താരതമ്യേന കുറവാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …