സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 98.82 ശതമാനമാണ് ഇത്തവണത്തെ സംസ്ഥാനത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.71 ശതമാനം കൂടുതലാണ് ഇത്തവണ വിജയം.
41906 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയം നേടിയത് പത്തനംതിട്ട റവന്യൂ ജില്ലയിലാണ് (99.71%). വായനാടിലാണ് ഏറ്റവും കുറവ് (95.04%). കുട്ടനാട് ആണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല (100%).
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം. 1837 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി. നൂറ് ശതമാനം വിജയം നേടിയ വിദ്യാഭ്യാസ ജില്ലയായി കുട്ടനാട് പ്രഖ്യാപിക്കപ്പെട്ടു.
673 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറുമേനി വിജയം കൈവരിച്ചു. 796 എയ്ഡഡ് സ്‌കൂളുകളും 404 ഓണ്‍ എയ്ഡഡ് സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടി. സേ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.