Breaking News

ആശ്വാസ വാര്‍ത്ത : ലോകം കാത്തിരിക്കുന്ന കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനം ​ഇന്ന് ?

ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് മഹാമാരി അതിരൂക്ഷമായി വ്യാപിക്കുമ്ബോള്‍ വൈറസിനെതിരായുള്ള വാക്‌സിന്‍ ഉടന്‍ നിര്‍മ്മിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഏവരും.

വാക്‌സിന്‍ കണ്ടുപിടിച്ചില്ലെങ്കില്‍ 2021 ഓടെ ഇന്ത്യയില്‍ പ്രതിദിനം 2.82 ലക്ഷം കൊവിഡ് രോഗികളുണ്ടാകാമെന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഇന്ത്യയും കാത്തിരിക്കുകയാണ്.

ആ ആശ്വാസവാര്‍ത്തയ്ക്കായി ഇനി അധികം നാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നാണ് വിവിധ ന്യൂസ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള കൊറോണ വൈറസ് വാക്‌സിനെക്കുറിച്ചുള്ള പോസിറ്റീവ് വാര്‍ത്തകള്‍ ഇന്ന് പ്രതീക്ഷിക്കാമെന്നാണ് ന്യൂസ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളെക്കുറിച്ചുള്ള പോസിറ്റീവ് വാര്‍ത്തകള്‍ വ്യാഴാഴ്ച പ്രതീക്ഷിക്കാമെന്ന് ഐടിവിയുടെ പൊളിറ്റിക്കല്‍ എഡിറ്റര്‍ റോബര്‍ട്ട് പെസ്റ്റണ്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം ബ്രസീലില്‍ വച്ച്‌ നിരവധി വോളണ്ടിയര്‍മാരില്‍ കൊവിഡ് വാക്‌സിനിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. പരീക്ഷണങ്ങളില്‍ മികച്ച പ്രതികരണമാണ്

ലഭിക്കുന്നതെന്നും വാക്‌സിന്‍ ഫലപ്രദമാണെന്ന് വ്യക്തമായാല്‍ സെപ്റ്റംബറോടെ ഇത് വന്‍തോതിലുള്ള ഉത്പാദനത്തിലേക്ക് പോകാമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …