Breaking News

കൊല്ലത്ത് പോലിസുകാരനും കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും കൊവിഡ്; ഡിപ്പോ അടച്ചു…

കൊല്ലം ജില്ലയില്‍ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും പോലിസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. ചടയമംഗലം ഡിപ്പോയിലെ നിലമേല്‍ സ്വദേശിയായ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും ആര്യങ്കാവ്

ചെക്പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇരവിപുരം സ്വദേശിയായ പോലിസുകാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒരു പോലിസുകാരന് നേരത്ത കൊവിഡ് ബാധിച്ചിരുന്നു. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എട്ട് റവന്യു ജീവനക്കാരും നിരീക്ഷണത്തിലാണ്.

ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.  ചടയമംഗലം ഡിപ്പോയിലെ നിലമേല്‍ സ്വദേശിയായ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 18-ാം തീയതിയാണ് അവസാനമായി ഡിപ്പോയില്‍ എത്തിയത്. പിന്നീട് രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പരിശോധന നടത്തുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തത്.

കണ്ടക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചടയമംഗലം ഡിപ്പോ അടച്ചു. നിലമേല്‍ പ്രദേശം കണ്ടയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി പ്രാഥമിക സമ്ബര്‍ക്കത്തില്‍ ഉണ്ടായിരുന്ന 15 സഹപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …