സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓണത്തിനോട് അനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ പലവ്യഞ്ജനക്കിറ്റുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
പഞ്ചസാര. ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്ബാര്‍പൊടി, വെളിച്ചെണ്ണ, സണ്‍ഫ്ളവര്‍ ഓയില്‍, പപ്പടം, സേമിയ, പാലട, ഗോതമ്ബ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് പലവ്യഞ്ജന കിറ്റിലുണ്ടാവുക.
ഓഗസ്റ്റ് അവസാനത്തോടെ വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മതിയായ അളവില്‍ റേഷന്‍ ലഭിക്കാത്ത മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് ഓഗസ്റ്റില്‍ പത്ത് കിലോ അരി വീതം 15 രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.