ട്യൂഷന്‍ ടീച്ചറുമായി സമ്ബര്‍ക്കത്തിലായ 14 കുട്ടികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിതരായ കുട്ടികളെല്ലാം 12 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്.
കോവിഡ് പോസിറ്റീവ് ആയ ടീച്ചറുടെ ക്ലാസില്‍ എത്തിയവരാണ് പുതുതായി രോഗം സ്ഥിരീകരിച്ച കുട്ടികള്‍.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ഈ മാസം 25ന് കോവിഡ് മൂലം ഒരാള്‍ മരിച്ചിരുന്നു. ഇതിനുപിന്നാലെ 250 പേരില്‍ പരിശോധന നടത്തിയപ്പോഴാണ് 39 പേര്‍ക്ക് രോഗമുള്ളതായി കണ്ടെത്തിയത്.
ഇതില്‍ 14 പേര്‍ കുട്ടികളാണെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് രോഗബാധ സ്ഥിരീകരിച്ച കുട്ടകളെല്ലാം ഒരേ ട്യൂഷന്‍ ക്ലാസില്‍ പോയിരുന്നവരാണെന്നും കണ്ടെത്തി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ ട്യൂഷന്‍ ക്ലാസ് നടത്തിയതിന് അധ്യാപകന് നോട്ടിസ് നല്‍കിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇയാളുടെ ഭാര്യ ഗര്‍ഭിണിയായിരിക്കെയാണ് വീട്ടില്‍ കുട്ടികളെയെത്തിച്ച് ട്യൂഷന്‍ നല്‍കിയിരുന്നത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് ആന്ധ്രാപ്രദേശ്.