Breaking News

സംസ്ഥാനത്ത് 14 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു: പൊതുഗതാഗതത്തിന് തടസമില്ല, മറ്റ് നിയന്ത്രണങ്ങള്‍…

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കം. സംസ്ഥാനത്തെ 14 ജില്ലകളിലും കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ന് മുതല്‍ ഒക്്ബര്‍ 31 വരെയാണ് എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടര്‍മാര്‍ ഉത്തരവിറക്കിയത്. കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പൊതുഗാതഗതത്തിന് തടസമുണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും.

നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആളുകല്‍ കൂട്ടം കൂടുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അഞ്ച് പേരില്‍ ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്. സംസ്ഥാത്ത് പ്രഖ്യാപിച്ച പരീക്ഷകള്‍ക്ക് തടസമുണ്ടാകില്ല.

സംസ്ഥാനത്ത് പ്രഖ്യാപിച്ച പിഎസ്സി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. കടകള്‍ ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് പുറത്തേക്കുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

മരണാന്തര ചടങ്ങുകള്‍, വിവാഹം എന്നിവ കര്‍ശന നിയന്ത്രണ വ്യവസ്ഥകളോടെ നടത്താം. വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാം. തിരുവന്തപുരത്തെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിവാഹ്തിന് 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കു. സാംസ്‌കാരിക പരിപാടികള്‍, സര്‍ക്കാര്‍ നടത്തുന്ന പൊതുപരിപാടികള്‍, രാഷ്ട്രീയ, മത ചടങ്ങുകള്‍, തുടങ്ങിയവയില്‍ പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ. പൊതു സ്ഥലത്ത് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ പൊലീസും തദ്ദേശ ഭരണ സ്ഥാപനങ്ങളും ശ്രമിക്കും. ഹോട്ടല്‍, റെസ്‌റ്റോറന്റ്. മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകളെ കണ്ടാല്‍ അത് നിരോധനാജ്ഞ ലംഘനമായി കണക്കാക്കും. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കാനും സമ്പര്‍ക്ക വ്യാപനം ഒഴിവാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിരോധനാജ്ഞ അല്ലാതെ സമ്പൂര്‍ണ അടച്ചിടല്‍ എവിടെയുമില്ല. ഈ മാസം 15 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക്ക് ഇളവുകള്‍ നിലവില്‍ വരുമെങ്കിലും കേരളത്തിലെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേരളം ഇതുവരെ തീരുമാനമെടുത്തില്ല.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …