Breaking News

വിനീത് ആരാധകര്‍ക്ക് ആശ്വാസം; ഐഎസ്എൽ കളിക്കാൻ അവസരമൊരുങ്ങുന്നു…

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണില്‍ മലയാളി താരം സികെ വിനീതും പന്ത് തട്ടും. ഏറെ ആശങ്കകള്‍ക്ക് ഒടുവില്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഐഎസ്എല്ലിനായി രജിസ്റ്റര്‍ ചെയ്യാന്‍ ഈസ്റ്റ് ബംഗാള്‍ തയ്യാറാകുകയായിരുന്നു.

നിലവില്‍ ഗോവയില്‍ ഈസ്റ്റ് ബംഗാളിന്റെ പരിശീലന ക്യാമ്പിലാണ് വിനീത് ഇപ്പോൾ. നേരത്തെ വിനീതും റിനോയും അടക്കമുളള താരങ്ങളെ ഈസ്റ്റ് ബംഗാള്‍ ഐഎസ്എലില്‍

കളിപ്പിക്കാന്‍ തീരുമാനിച്ചിരുന്നില്ല. താരങ്ങളോട് മറ്റ് ക്ലബുകളിലേക്ക് ചേക്കേറാനായിരുന്നു ഈസ്റ്റ് ബംഗാള്‍ നല്‍കിയ നിര്‍ദ്ദേശം. ടീമൊന്നും ലഭിക്കാത്ത കളിക്കാര്‍ക്ക് കൊല്‍ക്കത്തന്‍ പ്രീമിയര്‍ ലീഗില്‍

പന്ത് തട്ടാന്‍ അവസരം നല്‍കാമെന്നും ഈസ്റ്റ് ബംഗാള്‍ വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ അവസാന നിമിഷം നാടകീയമായി വിനീതിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഈസ്റ്റ് ബംഗാള്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതെസമയം നിലവില്‍ റിനോയിന് പുതിയ ക്ലബൊന്നും ആയിട്ടില്ല. ഗോകുലം എഫ്‌സിയേക്ക് ഐലീഗ് കളിക്കാന്‍ റിനോ നീക്കം നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …