Breaking News

കോഹ്‌ലി ആർസിബി നായകസ്ഥാനം ഒഴിയണം; തുറന്നടിച്ച്‌ മുൻ ഇന്ത്യൻ താരം…

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായതിനു പിന്നാലെ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ തുറന്നടിച്ച്‌ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

കോഹ്‌ലി നായകസ്ഥാനം ഒഴിയണമെന്ന് ഗംഭീര്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം കോഹ്‌ലി ഏറ്റെടുക്കണമെന്നും ഗംഭീര്‍ തുറന്നടിച്ചു.

“എട്ട് വര്‍ഷം വലിയൊരു കാലയളവാണ്. ഇതിനിടയില്‍ ഒരു ടീമിന് ഒരിക്കല്‍ പോലും കിരീടം നേടാന്‍ സാധിച്ചില്ലെങ്കില്‍ അതൊരു പരാജയമാണ്.

ഇതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം നായകന്‍ എന്ന നിലയില്‍ കോഹ്‌ലി ഏറ്റെടുക്കണം.

എനിക്ക് വിരാട് കോഹ്‌ലിയുമായി ഒരു പ്രശ്‌നവുമില്ല. പക്ഷേ, എനിക്ക് പറയാനുള്ളത് ഈ തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് പറയാന്‍ കോഹ്‌ലി തയ്യാറാകണം,” ഗംഭീര്‍ പറഞ്ഞു.

“അശ്വിനെ നോക്കൂ, കിങ്‌സ് ഇലവന്‍ പഞ്ചാബിനെ അദ്ദേഹം രണ്ട് വര്‍ഷം നയിച്ചു. നായകന്‍ എന്ന നിലയില്‍ മികച്ച നേട്ടം സ്വന്തമാക്കാന്‍ അശ്വിന് സാധിച്ചില്ല.

ക്യാപ്‌റ്റന്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കി. ധോണി ക്യാപ്‌റ്റനായി മൂന്ന് കിരീടം നേടി, രോഹിത് ശര്‍മ നാല് ഐപിഎല്‍ കിരീടം നേടി. അവര്‍ ഇത്രയും വര്‍ഷം ആ ടീമുകളുടെ ക്യാപ്‌റ്റനായി തുടര്‍ന്നതില്‍ കുറ്റം പറയാന്‍ സാധിക്കാത്തത് അതുകൊണ്ടാണ്.

എന്നാല്‍, കോഹ്‌ലിക്ക് ഒരിക്കല്‍ പോലും കിരീടം നേടാന്‍ സാധിച്ചിട്ടില്ല. എനിക്ക് ഒരു കാര്യം ഉറപ്പുണ്ട്, രോഹിത് ശര്‍മയാണ് എട്ട് വര്‍ഷമായി കിരീടം നേടാത്ത ടീമിന്റെ ക്യാപ്‌റ്റനെങ്കില്‍ അദ്ദേഹത്തെ തീര്‍ച്ചയായും ആ സ്ഥാനത്തുനിന്ന് നീക്കിയേനെ.

പലര്‍ക്കും പല തരത്തിലുള്ള അതിര്‍വരമ്ബുകള്‍ നിര്‍ണയിക്കരുത്. മികച്ച പ്രകടനത്തിനു ക്യാപ്‌റ്റന്‍ പ്രശംസിക്കപ്പെടുന്നതു പോലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ക്യാപ്‌റ്റന്‍ തയ്യാറാകണം.”

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …