Breaking News

നടന്‍ ചി​ര​ഞ്ജീ​വി​ക്ക് കോ​വി​ഡ് ഇല്ല ; വെളിപ്പെടുത്തി താരം : സംഭവിച്ചത് മറ്റൊന്ന്…

തെ​ലു​ങ്ക് സൂപ്പർ സ്റ്റാർ ചി​ര​ഞ്ജീ​വി​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​യി വ​ന്ന​ത് ആ​ര്‍​ടി​പി​സി​ആ​ര്‍ കി​റ്റി​ന്‍റെ പി​ഴ​വ് മൂ​ല​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. തി​ങ്ക​ഴാ​ഴ്ച​യാ​ണ് ചി​ര​ഞ്ജീ​വി​ക്ക് കോ​വി​ഡ് പോസിറ്റീവ് ആയത്.

എ​ന്നാ​ല്‍ പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് ന​ട​ന്‍ തന്നെ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. മൂന്ന് തവണ ഡോക്ടര്‍മാര്‍ ടെസ്റ്റ് ചെയ്തപ്പോഴും താന്‍ കൊവിഡ് നെഗറ്ററിവാണെന്നും എല്ലാവരോടും നന്ദി അറിയിക്കുവെന്നും ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു.

ആചാര്യ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നീരിക്ഷണത്തില്‍ കഴിയുകയായിരുന്നു താരം.

തനിക്ക് യാതൊരു രോഗലക്ഷണങ്ങളും ഇല്ലായിരുന്നുവെന്ന് അന്ന് താരം അറിയിച്ചിരുന്നു. പു​തി​യ സി​നി​മ​യാ​യ ആ​ചാ​ര്യ​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​ന് മു​ന്‍​പാ​യാ​ണ് താ​രം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …