സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത് 320 രൂപയാണ്. ഇതോടെ പവന് 36,960 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4620 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് രാജ്യത്തും വിലകൂടാനിടയാക്കിയത്. കഴിഞ്ഞ വ്യാപരദിനത്തില്‍ 1.4ശതമാനമാണ് വിലവര്‍ധിച്ചത്.