Breaking News

ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കെട്ട്’ ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്ത്; മികച്ച 15 ചിത്രങ്ങളുടെ പട്ടികയില്‍…

ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായ മലയാള ചിത്രം ‘ജല്ലിക്കട്ട്​’ ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്തായി. 2021ലെ 93ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടത്.

ഗായകന്‍ എം.എസ്. നസീം അന്തരിച്ചു..Read more

മികച്ച അന്താരാഷ്​ട്ര സിനിമ വിഭാഗത്തിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട ജല്ലിക്കെട്ട്​ 15 സിനിമകളുടെ ലിസ്റ്റില്‍ ഇടംപിടിച്ചില്ല. മാര്‍ച്ച്‌​ 15നാണ്​ 93ാമത്​ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.

ബെസ്റ്റ്​ ലൈവ്​ ആക്ഷന്‍ ഷോര്‍ട്ട്​ ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബിട്ടു ഇടം നേടിയിട്ടുണ്ട്​. ലിജോജോസ്​ പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ജല്ലിക്കെട്ട്​ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.

ആന്‍റണി വര്‍ഗീസ്​, ചെമ്ബന്‍ വിനോദ്​, സാബുമോന്‍ അബ്​ദുസമദ്​, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ്​ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …