Breaking News

പ്രഭാത ഭക്ഷണം തയാറാക്കാന്‍ വൈകി; കൊല്ലത്ത് ഭര്‍ത്താവിന്റെ അടിയേറ്റ വീട്ടമ്മ മരിച്ചു..

കൊല്ലം;  ഭര്‍ത്താവ് തടിക്കഷണം കൊണ്ടു തലയ്ക്ക് അടിച്ച വീട്ടമ്മ മരിച്ചു. പുത്തൂര്‍ മാവടി സുശീലഭവനില്‍ സുശീല (58)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സോമദാസി (63)നെ പുത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ ജോയ് മാത്യുവിന് സൈബര്‍ സഖാക്കളുടെ തെറിവിളി…Read more 

രാവിലെ 9ന് ആയിരുന്നു സംഭവം. കൃഷിഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തുകയാണ് സോമദാസ്. രാവിലെ കൃഷിയിടത്തില്‍ നിന്നു കയറി വന്നപ്പോള്‍ പ്രഭാത ഭക്ഷണം തയാറായിരുന്നില്ല.

ഇതിനെച്ചൊല്ലി ഭാര്യയുമായ കലഹം ഉണ്ടാകുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കൈയില്‍ക്കിട്ടിയ തടിക്കഷണം കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് സുശീല ബോധരഹിതയായി വീണതോടെ സോമദാസ് തന്നെയാണ്

സമീപത്തെ കടയിലെത്തി വിവരം പറഞ്ഞത്. പൊലീസെത്തി സുശീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സോമദാസിനെ ഉടന്‍ തന്നെ കസ്റ്റഡിയില്‍

എടുക്കുയായിരുന്നു. തിരുവനന്തപുരം അമ്ബൂരി സ്വദേശികളായ ദമ്ബതികള്‍ കഴിഞ്ഞ 7 വര്‍ഷമായി മാവടിയിലാണ് താമസം. സോമദാസിന്റെ രണ്ടാം ഭാര്യയാണ് സുശീല. ഇവര്‍ക്കു മക്കളില്ല.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …