കരിമ്പിന്‍പുഴ ശിവശങ്കരാശ്രമ മഠാധിപതി ആയിരുന്ന ശങ്കരാനന്ദ സ്വാമിയുടെ പ്രഥമ സമാധി വാര്‍ഷിക ദിനാചരണവും സമാധി മണ്ഡപത്തിന്റേയും ഗ്രന്ഥശാലാ മന്ദിരത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും സമര്‍പ്പണവും നാളെ ( മാര്‍ച്ച് 23) നടത്തും.
കരിമ്പിന്‍പുഴ ശ്രീ ശിവശങ്കരാശ്രമ മഠാധിപതിയായിരുന്ന സമ്പൂജ്യസ്വാമി ശങ്കരാനന്ദ തൃപ്പാദങ്ങള്‍ മഹാസമാധിയായിട്ട് 2021 മാര്‍ച്ച് 23 ന് ഒരു വര്‍ഷം തികയുന്ന ദിനത്തില്‍ സമാധിമണ്ഡപത്തില്‍ ദീപം തെളിയിച്ച് സമാധി മന്ദിര ഉദ്ഘാടനം നടത്തുകയാണ്.
സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത്…Read more
കൂടാതെ ആശ്രമത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സമ്പൂജ്യസ്വാമി ശിവാനന്ദ സ്മാരക ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുന്നുണ്ട്. ചടങ്ങില്‍ കൊളത്തൂര്‍ അദ്വൈതാശ്രമ മഠാധിപതി സമ്പൂജ്യസ്വാമി ചിദാനന്തപുരി,
കിടങ്ങൂര്‍ വിജയാനന്ദ ആശ്രമ മഠാധിപതി സമ്പൂജ്യസ്വാമി ശിവാനന്ദ, വേദശ്രീ പറക്കോട് എന്‍വി നമ്പ്യാതിരി, സ്വാമി ആത്മാനന്ദ, ചന്തനത്തോപ്പ് കുഴിയം ശക്തിപാതാശ്രമം മഠാധിപതി സ്വാമി ബോധേന്ദ്ര തീര്‍ത്ഥ,
സ്വാമി ദിവാകരാനന്ദ ഭാരതി, പ്രൊഫ. രാഘവന്‍ നായര്‍, ശ്രീ പാര്‍ത്ഥസാരഥിപുരം വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.