ലക്ഷദ്വീപില്‍ അഡ്‌മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തില്‍ പ്രതികരിച്ച് മലയാളി ഫുട്‌ബോള്‍ താരം സികെ വിനീത്. പുതിയ അഡ്‌മിനിസ്‌ട്രേറ്റര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും
ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികള്‍ക്കെതിരെയാണ് താരം ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. പുതിയ അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലാണ് കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവരുത്തിയത്.
കോവിഡ് വ്യാപനം തടയാനായി നടപ്പാക്കിയിരുന്നു നിയന്ത്രണങ്ങള്‍ നീക്കിയത് ലക്ഷദ്വീപിലും കൊറോണ വൈറസ് പടരാന്‍ കാരണമായി. സ്‌കൂള്‍ ക്യാന്റീനുകളില്‍ നിന്നും മാംസഭക്ഷണം നല്‍കുന്നതും
പ്രഫുല്‍ പട്ടേല്‍ വിലക്കി. വളരെ കുറച്ചു വാഹനങ്ങളുള്ള ദ്വീപില്‍ റോഡുകള്‍ വലുതാക്കാനുള്ള ശ്രമങ്ങളെയും വിനീത് വിമര്‍ശിച്ചു. കാലിയായ ജയിലുകളുള്ളതും കുറ്റകൃത്യങ്ങള്‍ കുറവായ ദ്വീപില്‍ ഗുണ്ടാ ആക്‌ട് പ്രാവര്‍ത്തികമാക്കിയതെന്തിനാണെന്നും വിനീത് ചോദിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY