Breaking News

കൊല്ലം ബൈപാസില്‍ ടോള്‍ പിരിവ് തുടങ്ങി; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ…

കൊല്ലം ബൈപാസില്‍ നിന്നും ടോള്‍ പിരിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപടി തുടങ്ങി. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാതേയും സെര്‍വീസ് റോഡുകള്‍ പിരിക്കാതേയുമുള്ള

ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമാണ്.  ചൊവ്വാഴ്ച രാവിലെ ടോള്‍ പ്ലാസയിലേക്ക് പ്രതിഷേധ മാര്‍ചുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകരെത്തി.

തിങ്കളാഴ്ച രാത്രിയോടെയാണ് ടോള്‍ പിരിവ് ആരംഭിക്കും എന്ന നിര്‍ദേശം ജില്ലാ കളക്ടര്‍ക്ക് ലഭിക്കുന്നത്.

വാട്സ്‌ആപ് സന്ദേശമാണ് ലഭിച്ചത്. മഹാരാഷ്ട്ര ആസ്ഥാനമാക്കിയുള്ള കമ്ബനിയാണ് ടോള്‍ പിരിവ് നടത്തുന്നത്. 15 മുതല്‍ 150 രൂപവരെയാണ് ടോള്‍ ഈടാക്കുന്നത്. ഈ വര്‍ഷം ജനുവരി ആദ്യവാരത്തോടെ ടോള്‍ പിരിക്കാനാണ് തീരുമാനം

എങ്കിലും ജില്ലാ ഭരണകൂടം ഇത് തടയുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ടോള്‍ പിരിവ് നടത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയും അവര്‍ പിന്മാറുകയുമായിരുന്നു. ശേഷം മെയ് 31നാണ്

വീണ്ടും നിര്‍ദേശം ലഭിക്കുന്നത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോട് കൂടിയാണ് ടോള്‍ പിരിവ് ആരംഭിച്ചത്. പിന്നാലെയാണ് പ്രതിഷേധവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഇവരെ പൊലീസെത്തി മാറ്റി. പൊലീസ് ഇവിടെ ക്യാമ്ബ് ചെയ്യുന്നുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …