ഭര്‍ത്താവിനെ കൊലപ്പെടുത്തി മൂന്ന് കഷ്ണമാക്കി വീട്ടിലെ അടുക്കളിയില്‍ കുഴിച്ചിട്ട സംഭവത്തില്‍ 27കാരിയായ യുവതിയും കാമുകനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിയായ റയീസ് ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്.
യുവതിയുടെ ആറ് വയസുള്ള മകള്‍ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ പെണ്‍കുട്ടിയാണ് സംഭവങ്ങള്‍ വെളിപ്പെടുത്തിയത്. സംഭവത്തില്‍ റയീസിന്റെ ഭാര്യ ഷാഹിദയേയും
കാമുകന് അനികേത് എന്ന അമിത് മിശ്രയേയും കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഷഹീദ താമസിച്ച വീടിന്റെ അടുക്കളയില്‍ നിന്ന് 11 ദിവസം പഴക്കമുള്ള റയീസിന്റെ മൃതദേഹം പൊലീസ് പുറത്തെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ
അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. 2012 ലാണ് റയീസും ഷാഹിദയും വിവാഹിതരാകുന്നത്. മുംബൈയില്‍ ജോലി അന്വേഷിച്ച് എത്തിയതായിരുന്നു ഇരുവരും. ആറ് വയസുള്ള മകളും രണ്ട് വയസുള്ള മകനും ഇവര്‍ക്കുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY