സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,08,03,168 സാമ്ബിളുകളാണ് പരിശോധിച്ചത്.
യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,437 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 154 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,237 പേര്‍ രോഗമുക്തി നേടി.
എറണാകുളം 2059
കൊല്ലം 1852
തിരുവനന്തപുരം 1783
മലപ്പുറം 1744
പാലക്കാട് 1696
തൃശൂര്‍ 1447
ആലപ്പുഴ 1280
കോഴിക്കോട് 1240
കോട്ടയം 645
കണ്ണൂര്‍ 619
പത്തനംതിട്ട 545
കാസര്‍ഗോഡ് 533
ഇടുക്കി 451
വയനാട് 310
15,048 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 928 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം 1972
കൊല്ലം 1841
തിരുവനന്തപുരം 1670
മലപ്പുറം 1685
പാലക്കാട് 1024
തൃശൂര്‍ 1433
ആലപ്പുഴ 1276
കോഴിക്കോട് 1215
കോട്ടയം 619
കണ്ണൂര്‍ 563
പത്തനംതിട്ട 529
കാസര്‍ഗോഡ് 519
ഇടുക്കി 425
വയനാട് 277
74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, എറണാകുളം, കാസര്‍ഗോഡ് 9 വീതം, കൊല്ലം, പാലക്കാട് 7 വീതം, തൃശൂര്‍, വയനാട് 6 വീതം, തിരുവനന്തപുരം 5, പത്തനംതിട്ട 4, ഇടുക്കി 2, കോട്ടയം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.