Breaking News

ബൈഡനെയും ബോറിസ് ജോണ്‍സണെയും പിന്നിലാക്കി ലോകത്തെ നമ്ബര്‍ വണ്‍ നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി….

ലോകത്തെ നമ്ബര്‍ വണ്‍ നേതവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയും പിന്നിലാക്കിയാണ് മോദി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

അമേരിക്കന്‍ ഡേറ്റ ഇന്‍റലിജന്‍സ് സ്ഥാപനമായ മോണിംഗ് കണ്‍സല്‍റ്റ് ലോകരാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ജനപ്രീതിയില്‍ നരേന്ദ്രമോദി മുന്നിലാണെന്ന് വ്യക്തമായത്. കൊവിഡ് രണ്ടാം തരംഗത്തിനെതിരെ ശക്തമായ

പോരാട്ടം നടത്തിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിച്ചെന്നാണ് അന്താരാഷ്‌ട്ര സര്‍വേയില്‍ പറയുന്നത്. അമേരിക്ക, റഷ്യ,ഓസ്ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ജനപ്രീതിയില്‍ മോദിയേക്കാള്‍

പിന്നിലാണെന്നും സര്‍വേ വ്യക്തമാക്കുന്നു. നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തില്‍ 66 ശതമാനം പേര്‍ സംതൃപ്‌തി പ്രകടിപ്പിച്ചപ്പോള്‍ 65 ശതമാനം റേറ്റിംഗുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രിയാണ് രണ്ടാം സ്ഥാനത്ത്.

മെക്‌സിക്കന്‍ പ്രസിഡന്‍റ് ലോപസ് ഒബ്രഡോര്‍ 63 ശതമാനം പിന്തുണ നേടി മൂന്നാം സ്ഥാനത്താണ്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ആണ് 54 ശതമാനം പിന്തുണ നേടി നാലാം സ്ഥാനത്ത്.

ഏഞ്ചല മെര്‍ക്കല്‍ അഞ്ചാം സ്ഥാനത്തും ബൈഡന്‍ ആറാം സ്ഥാനത്തുമാണ്. നേതാക്കളുടെ വോട്ടുകളുടെ സ്ഥാനം കാണാം:

1.Modi: 66%
2.Draghi: 65%
3.López Obrador: 63%
4.Morrison: 54%
5.Merkel: 53%

6.Biden: 53%
7.Trudeau: 48%
8.Johnson: 44%
9.Moon: 37%
10.Sánchez: 36%

11.Bolsonaro: 35%
12.Macron: 35%
13.Suga: 29%

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …