Breaking News

വാക്​സിന്‍ തട്ടിപ്പില്‍ കേസെടുത്ത്​ മുംബൈ പൊലീസ്​; നാല്​ പേര്‍ അറസ്​റ്റില്‍…

നഗരത്തിലെ കാന്‍ഡിവാലി മേഖലയില്‍ ഹൗസിങ്​ സൊസൈറ്റിയുമായി ബന്ധപ്പെട്ട്​ നടന്ന വാക്​സിന്‍ തട്ടിപ്പില്‍ കേസെടുത്ത്​ മുംബൈ പൊലീസ്​. കേസില്‍ നാല്​ പേര്‍ അറസ്​റ്റിലായിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു.

വഞ്ചന, തട്ടിപ്പ്​ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ്​ അറസ്​റ്റ്​. വാക്​സിന്‍ വിതരണം ചെയ്​തു എന്ന്​ സംശയിക്കുന്ന കരീം എന്നയാളെ മധ്യപ്രദേശില്‍ നിന്നും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. തട്ടിപ്പ്​ പുറത്തായതോടെ ഇയാള്‍ മുംബൈ വിടുകയായിരുന്നു.

ആളുകള്‍ക്ക്​ വിതരണം ചെയ്​ത്​ വാക്​സിനെ സംബന്ധിച്ച്‌​ ബൃഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട്​ ലഭിച്ച ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുംബൈ ​പൊലീസ്​ അറിയിച്ചു.

വാക്​സിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്​ മാച്ച്‌​ബോക്​സ്​ പിക്​ചേഴ്​സ്​ എന്ന സ്ഥാപനവും പരാതി നല്‍കിയിട്ടുണ്ട്​. കമ്ബനി ജീവനക്കാര്‍ക്ക്​ വാക്​സിന്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ്​ പരാതി. പൊലീസ്​ പരാതിയില്‍ കേസെടുത്തിട്ടില്ല.

അന്വേഷണം നടക്കുകയാണെന്നും ഇതിന്​ ശേഷം കേസെടുക്കുമെന്നാണ്​ പൊലീസ്​ അറിയിക്കുന്നത്​. നേരത്തെ കാന്‍ഡിവാലി ഏരിയയിലെ ഹിരാനന്ദിനി​ ഹെറിറ്റേജ്​ സൊസൈറ്റിയിലാണ്​ വാക്​സിന്‍ തട്ടിപ്പ്​ നടന്നത്​. 390 പേര്‍ക്കാണ്​ ഇവിടെ വാക്​സിന്‍ വിതരണം ചെയ്​തത്​. എന്നാല്‍ ഇവര്‍ക്ക്​ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റ്​ ലഭിച്ചിരുന്നില്ല.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …