ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്ബനികളില്‍ രണ്ടാമതുള്ള ഹൈനകെന്‍, വിജയ് മല്യയുടെ ഓഹരികള്‍ വാങ്ങി. യുണൈറ്റഡ് ബ്രുവറീസിലെ 14.99 ശതമാനം ഓഹരികളാണ് വാങ്ങിയത്. ഇതോടെ കമ്ബനിയില്‍ ഹൈനകെന് 61.5 ശതമാനം ഓഹരികളുടെ ഉടമസ്ഥത വര്‍ധിച്ചു.
ഓഹരികള്‍ വാങ്ങിയത് 5825 കോടിയ്ക്കാണ്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വഴിയാണ് ഈ ഓഹരികള്‍ ഹൈനകെന്‍ സ്വന്തമാക്കിയത്. കൂടാതെ ബാങ്കുകളില്‍ ഈടായി വെച്ചിരിക്കുന്ന ഓഹരികളും കമ്ബനി വാങ്ങിയേക്കും.
ബിയര്‍ മാര്‍ക്കറ്റ് വിപണിയില്‍ ഇന്ത്യയിലെ പാതിയും യുബിഎല്ലിന്റെ കൈവശമാണ്. അവശേഷിക്കുന്ന 11 ശതമാനം ഓഹരികള്‍ കൂടി വാങ്ങിയാല്‍ ഹൈനകെന് 72 ശതമാനം ഓഹരികള്‍ സ്വന്തമാകും.
കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ് കേസിനെ തുടര്‍ന്ന് രാജ്യം വിട്ട വിജയ് മല്യയുടെ പേരിലുണ്ടായിരുന്നതായിരുന്നു ഈ ഓഹരികള്‍. മല്യ ലണ്ടനിലേക്ക് മുങ്ങിയതിന് പിന്നാലെ
എന്‍ഫോഴ്‌സ്‌മെന്റ് ഇദ്ദേഹത്തിന്റെ ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. 9000 കോടിയുടെ വായ്പാ തട്ടിപ്പിലാണ് ഇദ്ദേഹം പ്രതിയായിരിക്കുന്നത്. ഇതിന് പകരമായി ഇഡി വിജയ്
മല്യയുടെ ഓഹരികള്‍ ബാങ്കുകള്‍ക്ക് കൈമാറിയിരുന്നു. പിഎംഎല്‍എ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. ഈ ഓഹരികളാണ് ഇപ്പോള്‍ ഹൈനകെന്‍ വാങ്ങുന്നത്