Breaking News

സൂപ്പര്‍ കപ്പിന് കളമൊരുങ്ങുന്നു ; അര്‍ജന്റീനയും ഇറ്റലിയും മുഖാമുഖം…

യൂറോ കപ്പില്‍ ഇറ്റലിയും കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയും മുത്തമിട്ടതിന് പിന്നാലെ സൂപ്പര്‍ കപ്പിന് കളമൊരുങ്ങുന്നു.അര്‍ജന്റീനയും ഇറ്റലിയും ഈ മത്സരത്തില്‍ മുഖാമുഖം വരും. 2022-ലെ ഖത്തര്‍ ലോകകപ്പിന് മുമ്പ് സൂപ്പര്‍ കപ്പ് നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോപ്പ അമേരിക്ക-യൂറോ കപ്പ് വിജയികള്‍ തമ്മില്‍ ഒരു മത്സരം സംഘടിപ്പിക്കണം എന്ന ആശയം കോണ്‍മെബോള്‍ യുവേഫയുടെ മുന്നില്‍വെച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 1992 മുതല്‍ 2017 വരെയാണ് ഈ ടൂര്‍ണമെന്റ് നടന്നത്‌. 1992-ല്‍ സൗദി അറേബ്യയെ തോല്‍പ്പിച്ച്‌ അര്‍ജന്റീന ജേതാക്കളായി. 2017-ല്‍ നടന്ന അവസാന ടൂര്‍ണമെന്റില്‍ ചിലിയെ തോല്‍പ്പിച്ച്‌ ജര്‍മനി കിരീടം ചൂടി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …