ഹിമാചല്‍പ്രദേശിലെ കിന്നൗറിലുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരണം 19 ആയി ഉയര്‍ന്നു.
കിന്നൗറിലെ നിഗുല്സാരിയില് നാലാം ദിവസവും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് . മണ്ണിടിച്ചിലിനിടെ വാഹനങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണ് അധി
കൃതര്‍ നടത്തുന്നത്. ഹിന്ദുസ്ഥാന്‍-ടിബറ്റ് ദേശീയപാതയില്‍ മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് ട്രക്കും ബസും അടക്കം അഞ്ച് വാഹനങ്ങളാണു തകര്‍ന്നത്.