മൊബൈല്‍ ഫോണ്‍ മാറ്റുമ്ബോള്‍ ഉപയോക്താക്കള്‍ക്ക്, തങ്ങളുടെ ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ അനുവദിക്കുന്ന പുതിയ സവിശേഷതയുമായി വാട്സ് ആപ്പ്. പുതിയ ഫോണുകള്‍ വരുമ്ബോള്‍ പലരും വാട്ട്‌സ്‌ആപ്പ് മാറ്റുബോള്‍
പഴയ ചാറ്റുകള്‍ നഷ്ടപ്പെടുന്നത് പ്രശ്നമായിരുന്നു. ഇത്തരത്തില്‍, ഉപയോക്താക്കള്‍ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മാറാന്‍ തീരുമാനിക്കുകയാണെങ്കില്‍, വോയ്‌സ് കുറിപ്പുകള്‍,
ഫോട്ടോകള്‍, സംഭാഷണങ്ങള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ വാട്ട്‌സ്‌ആപ്പ് ചാറ്റ് ചരിത്രവും നീക്കാനുള്ള കഴിവ് അവതരിപ്പിക്കുമെന്നാണ് കമ്ബനിയുടെ പുതിയ അറിയിപ്പ്.
ആളുകള്‍ക്ക് അവരുടെ വാട്ട്‌സ്‌ആപ്പ് ചരിത്രം ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് മറ്റൊന്നിലേക്ക് സുരക്ഷിതമായി കൈമാറുന്നത് എളുപ്പമാക്കുന്ന ഫീച്ചറാണ് ഇപ്പോള്‍
അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ ആന്‍ഡ്രോയിഡിലും, സാംസങ്ങിന്റെ ഏറ്റവും പുതിയ ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണുകളിലും കഴിഞ്ഞ ആഗസ്റ്റ് 11 മുതല്‍ ഇത് പരീക്ഷാണടിസ്ഥാനത്തില്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്.