രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കാനായി പുതുക്കിയ ഡ്രോണ്‍ പറത്തല്‍ ചട്ടം നിലവില്‍ വന്നു. മാര്‍ച്ച് 21ന് ഇറക്കിയ കരട് നയത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതലാണെന്ന
അഭിപ്രായം കണക്കിലെടുത്താണ് ഭേദഗതി. ജൂണില്‍ ജമ്മു വ്യോമത്താവളത്തില്‍ ഭീകരര്‍ ഡ്രോണിന്റെ സഹായത്തോടെ ബോംബ് സ്ഫോടനം നടത്തിയതോടെയാണ് നയത്തില്‍
ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയത്. ടേക്ക് ഓഫിന് അനുമതി നിര്‍ബന്ധമാക്കല്‍ (എന്‍.പി.എന്‍.ടി), തത്സമയ ട്രാക്കിംഗ് ബീക്കണ്‍, ജിയോ-ഫെന്‍സിംഗ്
തുടങ്ങിയ സുരക്ഷാനിയന്ത്രണങ്ങള്‍ വൈകാതെ വരും. വ്യവസായ മേഖലയ്ക്ക് ആറ് മാസം സാവകാശം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
നയത്തിലെ പ്രധാന വ്യവസ്ഥകള്‍:
ഏകജാലക ഓണ്‍ലൈന്‍ സംവിധാനം
ഏകജാലക ഓണ്‍ലൈന്‍ സംവിധാനമായി സിവില്‍ വ്യോമയാന ഡയറക്ടറേറ്റിന് കീഴില്‍ ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്ഫോം.
പൈലറ്റ് ലൈസന്‍സ് ആവശ്യമില്ലാത്തവ:
– വാണിജ്യേതര ഉപയോഗത്തിനുള്ള മൈക്രോ ഡ്രോണ്‍,
– നാനോ ഡ്രോണ്‍,
– ഗവേഷണവികസന സ്ഥാപനങ്ങള്‍ക്കുള്ള ഡ്രോണുകള്‍
ഡ്രോണ്‍ രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവയ്ക്ക് സുരക്ഷാ അനുമതി ആവശ്യമില്ല.
ഡ്രോണ്‍ പരിശീലനവും പരിശോധനയും നടത്തേണ്ടത് ഡി.ജി.സി.എയുടെ മേല്‍നോട്ടത്തിലുള്ള അംഗീകൃത പരിശീലന കേന്ദ്രങ്ങള്‍. പൈലറ്റ് ലൈസന്‍സുകള്‍ ഓണ്‍ലൈനില്‍.
ഡ്രോണ്‍ അനുമതി ഫോമുകളുടെ എണ്ണം 25 ല്‍ നിന്ന് 5 ആയി കുറച്ചു.
72 തരം ഫീസുകള്‍ ലയിപ്പിച്ച് 4 ആക്കി.
തിരിച്ചറിയല്‍ നമ്ബര്‍
2021 നവംബര്‍ 30-നോ അതിനു മുമ്ബോ ഇന്ത്യയില്‍ നിലവിലുള്ള ഡ്രോണുകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്ബര്‍ ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോംവഴി നല്‍കും.
ചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്കുള്ള പിഴ ഒരു ലക്ഷം രൂപ.
വിശദാംശങ്ങള്‍ക്ക് ലിങ്ക്: https://www.civilaviation.gov.in/en/ministry-documents/rules