സംസ്ഥാനത്ത് തുടര്‍ച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒരു പവന് 35,440 രൂപയാണ് ഇന്ന് വില. ഇന്നലെ വരെ ഒരു പവന് 35,200 ആയിരുന്നു വിലയുണ്ടായിരുന്നത്.
പവന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന് 30 രൂപയും കൂടി. 4,430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് വില. സെപ്റ്റംബര്‍ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്.
ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബര്‍ 4 ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 35,600 ല്‍ എത്തിയിരുന്നു.